Remove ads
From Wikipedia, the free encyclopedia
1756-നും 1763-നും ഇടയിൽ നടന്ന ഒരു ആഗോള സംഘർഷമാണ് സപ്തവത്സര യുദ്ധം (ഏഴ് വർഷത്തെ യുദ്ധം) എന്ന പേരിൽ അറിയപ്പെടുന്നത്. അക്കാലത്തെ എല്ലാ യൂറോപ്യൻ മഹാശക്തികളും അതിൽ ഉൾപ്പെട്ടിരുന്നു. യൂറോപ്പ്, അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, ഇന്ത്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളെ ബാധിക്കുന്ന അഞ്ചു ഭൂഖണ്ഡങ്ങളെയാണ് ഇത് സ്വാധീനിച്ചത്. ഈ സംഘർഷം യൂയൂറോപ്പിനെ രണ്ടായി പിളർത്തി. പ്രഷ്യ, പോർച്ചുഗൽ, ഹാനോവർ, മറ്റു ചെറിയ ജർമ്മൻ രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ള ഗ്രേറ്റ് ബ്രിട്ടൻ ഒരു ഭാഗത്തും, ഓസ്ട്രിയൻ നേതൃത്വത്തിലുള്ള ഹോളി റോമൻ സാമ്രാജ്യം, റഷ്യൻ സാമ്രാജ്യം, ബർബോൺ സ്പെയിനം, സ്വീഡൻ എന്നിവ ഉൾപ്പെടുന്ന ഫ്രാൻസിന്റെ രാജ്യവും. അതേസമയം, മുഗൾ സാമ്രാജ്യത്തിനു കീഴിൽ ചില പ്രാദേശിക സംവിധാനങ്ങൾ ഫ്രാൻസിന്റെ പിന്തുണയോടെ ബംഗാളിൽ കീഴടക്കാനുള്ള ബ്രിട്ടീഷ് ശ്രമത്തെ തകർക്കാൻ ശ്രമിച്ചു. യുദ്ധത്തിന്റെ വ്യാപ്തി മൂലം ചില ചരിത്രകാരന്മമാർ ഇതിനെ "വേൾഡ് വാർ സീറോ" എന്ന് വിശേഷിപ്പിക്കുന്നു.[5]
സപ്തവത്സര യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
Clockwise from top left: the Battle of Plassey (23 June 1757); the Battle of Carillon (6–8 July 1758); the Battle of Zorndorf (25 August 1758); the Battle of Kunersdorf (12 August 1759). | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
ഗ്രേയ്റ്റ് ബ്രിട്ടൺ
Hanover Brunswick-Wolfenbüttel Schaumburg-Lippe Iroquois Confederacy | France
Habsburg Monarchy Holy Roman Empire: റഷ്യ (until 1762)
(from 1762) | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
George II (personal union)
(until 1760) | Louis XV Duc de Choiseul | ||||||||
നാശനഷ്ടങ്ങൾ | |||||||||
160,000 dead[2] 180,000 dead 80,000 deserted[3] 33,000 civilians killed[4] | 350,000+[3]
French losses
Habsburg Monarchy 373,588[3] Austrian losses
|
വടക്കേ അമേരിക്കയിൽ ബ്രിട്ടീഷുകാർ തർക്കത്തിലുള്ള ഫ്രഞ്ച് സ്ഥാനങ്ങൾ ആക്രമിച്ചപ്പോൾ, 1754 മുതൽ 1756 വരെ ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടു. 1754 മേയ് 28 ന് ജുമൻവില്ലെ ഗ്ലെൻ യുദ്ധത്തോടെ ആക്രമണം ആരംഭിച്ചു. ബ്രിട്ടനും ഫ്രാൻസും അന്നുവരെ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല. കാരണം, ഈ സംഭവം അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഏഴ് വർഷത്തെ യുദ്ധത്തിന്റെ തുടക്കത്തിൽ ഇത് ഒരു പ്രധാന ഘടകമായിത്തീർന്നു. കൊളോണിയൽ അതിർത്തികൾ കടന്ന് കടലിൽ നൂറുകണക്കിന് ഫ്രഞ്ചു കപ്പലുകളെ പിടികൂടി. അതേസമയം, മധ്യ യൂറോപ്പിലെ വിശുദ്ധ റോമൻ സാമ്രാജ്യത്തിനകത്തും പുറത്തുമുള്ള ആധിപത്യത്തിനു വേണ്ടി പ്രഷ്യ ഓസ്ട്രിയയുമായി പോരാടി.
ഫ്രാൻസ്, സ്പെയിൻ, ഗ്രേറ്റ് ബ്രിട്ടൺ എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം 1763 ലെ പാരീസ് ഉടമ്പടിയിലും, 1763-ൽ സാക്സണി, ഓസ്ട്രിയ, പ്രഷ്യ എന്നിവടങ്ങുന്ന ഹ്യൂബർട്ടസ്ബർഗിന്റെ ഉടമ്പടിയിലും അവസാനിച്ചു.
1740 മുതൽ 1748 വരെ നീണ്ടുനിന്ന ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ യുദ്ധത്തിൽ, ഫ്രെഡറിക് ദി ഗ്രേറ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രഷ്യയിലെ രാജാവ് ഫ്രെഡറിക് രണ്ടാമൻ, ഓസ്ട്രിയയിൽ നിന്നുള്ള സുലൈഷ്യ പ്രവിശ്യ പിടിച്ചെടുത്തു.[6] 1748 ൽ ആസ്ട്രിയയിലെ മറിയ തെരേസ തന്റെ സൈന്യത്തെ പുനരുജ്ജീവിപ്പിക്കാനും പുതിയ സഖ്യങ്ങൾ ഉണ്ടാക്കാനും ഐക്സ്-ല-ചാപ്പെല്ലെ ഉടമ്പടിയിൽ ഒപ്പുവച്ചു.
1756-ൽ ഓസ്ട്രിയ പ്രഷ്യയുമായി യുദ്ധത്തിനു തയ്യാറെടുക്കുകയായിരുന്നു. ഇതിനായി റഷ്യയുമായും സഖ്യം ചേർന്നു.
1750 കളിൽ വടക്കേ അമേരിക്കയിൽ ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കുമിടയിലുള്ള അതിർത്തി നിർണായകമായിരുന്നു. മിസിസിപ്പി നദീതടത്തിന്റെ അവകാശം ഫ്രാൻസ് വളരെക്കാലം അവകാശപ്പെട്ടു. 1750 കളുടെ ആരംഭത്തിൽ ഫ്രഞ്ചുകാർ തങ്ങളുടെ അവകാശവാദം ഉറപ്പിക്കാൻ ഒഹായോ നദീതടത്തിലെ കോട്ടകളുടെ ഒരു ശൃംഖല രൂപവത്കരിച്ചു.
യുദ്ധകാലത്ത്, ഈറോക്വോസ് കോൺഫെഡറസിയിലെ ഏഴ് രാജ്യങ്ങൾ ഫ്രഞ്ചുകാരുമായി ചേർന്നു. ഇവ ലോറന്റിയൻ താഴ്വരയിലെ തദ്ദേശീയ അമേരിക്കക്കാരായിരുന്നു.
തെക്കേ അമേരിക്കയിൽ (1763) സ്പെയിനിൽ നിന്നും പോർച്ചുഗീസുകാർ ഏറ്റവുമടുത്തുള്ള റിയോ നീഗ്രോ നദി പിടിച്ചടക്കി.[7][8] മറുപടിയായി ബ്രസീലിലെ ഒരു സംസ്ഥാനമായ മാട്ടോ ഗ്രോസോ ആക്രമിച്ചു.[9][10]
ഇന്ത്യയിൽ, യൂറോപ്പിലെ ഏഴ് വർഷത്തെ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് ഉപഭൂഖണ്ഡത്തെ സ്വാധീനിക്കാൻ ഫ്രഞ്ചുകാർക്കും ബ്രിട്ടീഷ് വ്യാപാര കമ്പനികൾക്കും തമ്മിൽ ദീർഘകാല പോരാട്ടങ്ങൾക്ക് ഇടയാക്കി. ബ്രിട്ടീഷുകാരുടെ വികാസത്തിനു എതിരായി ഫ്രഞ്ചുകാർ മുഗൾ സാമ്രാജ്യത്തോട് ചേർന്നു. ഈ യുദ്ധം തെക്കേ ഇന്ത്യയിൽ ആരംഭിക്കുകയും ബംഗാളിലേക്ക് വ്യാപിക്കുകയും ചെയ്തു. റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം ഫ്രഞ്ച് സഖ്യകക്ഷിയായിരുന്നു നവാബ് സിറാജ് ഉദ് ദൗളയെ 1757-ൽ പ്ലാസ്സി യുദ്ധത്തിൽ ആക്രമിക്കുകയും അദ്ദേഹത്തെ സിംഹാസനത്തിൽ നിന്ന് പുറത്താക്കുകയും കൊൽക്കത്ത തിരിച്ചുപിടിക്കുകയും ചെയ്തു. അതേ വർഷം ബംഗാളിലെ ഫ്രഞ്ച് കുടിയേറ്റ നഗരമായ ചന്ദൻനഗറിനെ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.[11]
1758-ൽ അമേരിക്കൻ വ്യാപാരിയായ തോമസ് കുംമിംഗ്, സെയിന്റ് ലൂയിസിൽ ഫ്രഞ്ച് തീർപ്പു നടത്താൻ ഒരു പര്യവേഷണം നടത്തി. ബ്രിട്ടീഷുകാർ 1758 മേയ് മാസത്തിൽ സെനഗൽ പിടിച്ചടക്കിയതോടെ വൻതോതിൽ പിടിച്ചെടുത്തു വലിയ അളവിൽ വസ്തുക്കൾ കൊണ്ടുവന്നു. ഈ വിജയം ഗോരീ ദ്വീപ്, ഗാംബിയയിൽ ഫ്രഞ്ചു ട്രേഡ് പോസ്റ്റിലേക്ക് പോകാൻ രണ്ട് പര്യവേഷണങ്ങൾ നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഈ വിലപ്പെട്ട കോളനികളുടെ നഷ്ടം ഫ്രഞ്ച് സമ്പദ്വ്യവസ്ഥയെ കൂടുതൽ ദുർബലമാക്കി.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.