ഗോമതേശ്വരപ്രതിമ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ വിന്ധ്യാഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 17 മീറ്റർ (57 അടി) ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ് ഗോമതേശ്വരൻ അഥവാ ബാഹുബലി. ശ്രാവണബൽഗോളയിലെ രണ്ട് കുന്നുകളിൽ ഒന്നാണ് വിന്ധ്യഗിരി. ഗോമതേശ്വര പ്രതിമയേക്കാൾ പഴക്കമുള്ള നിരവധി പ്രാചീന ജൈന തീർഥാടന കേന്ദ്രങ്ങളിൽ സ്ഥിതിചെയ്യുന്ന ചന്ദ്രഗിരിയാണ് മറ്റൊന്ന്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയാണിത്. ജൈനരുടെ തീർത്ഥാടന കേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്. 983 C.E.(Common Era) ആണ് ഇതിന്റെ നിർമ്മാണം. 983 C.E.യിൽ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ താങ്ങില്ലാതെ നില്ക്കുന്ന പ്രതിമകളിലൊന്നാണ്.[1] സമീപപ്രദേശങ്ങളിൽ ബസദികൾ എന്നറിയപ്പെടുന്ന നിരവധി ജൈന ക്ഷേത്രങ്ങളും തീർത്ഥങ്കരന്മാരുടെ നിരവധി രൂപങ്ങളും സ്ഥിതിചെയ്യുന്നു. ആദ്യ തീർത്ഥങ്കരനായിരുന്ന ആതിനാഥന്റെ പുത്രനും ബാഹുബലിയുടെ സഹോദരനുമായിരുന്ന ജൈനമതത്തിലെ പ്രമുഖ വ്യക്തിത്വം ഭരതനു സമർപ്പിച്ചിട്ടുള്ളതാണ് ചന്ദ്രഗിരി. മലമുകളിൽനിന്നു വീക്ഷിക്കുന്ന ഒരാൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളുടെ മനോഹരമായ കാഴ്ചകൾ കാണാവുന്നതാണ്. ഇവിടെ നടത്തുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങ് ലോകമെമ്പാടുമുള്ള ഭക്തരെ ആകർഷിക്കുന്ന ഒന്നാണ്.[2]
Gommateshwara ಗೊಮ್ಮಟೇಶ್ವರ, Bahubali | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Shravanbelagola, Hassan district, Karnataka, India |
നിർദ്ദേശാങ്കം | 12.854026°N 76.484677°E |
മതവിഭാഗം | Jainism |
ആരാധനാമൂർത്തി | Bahubali |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| |
| |
| |
| |
| |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
| |
| |
| |
ജൈനമതം കവാടം |
ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ പ്രതിമ അരിഷ്ടനേമി എന്ന ശിൽപ്പിയാണ് നിർമ്മിച്ചത്. ഭൂമിയിൽ കാലുറപ്പിച്ച്, ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് മുഖത്ത് പുഞ്ചിരിയോടെ നിൽക്കുന്ന രീതിയിൽ (കയോൽസർഗ്ഗം എന്ന ഉപാന്ത്യഘട്ടമായി അതായത് ശരീരം വെടിയുന്നതിനു മുമ്പുള്ള അവസ്ഥയായി ജൈനർ ഈ നിൽപ്പിനെ വിശേഷിപ്പിക്കുന്നു) ആണ് ഈ ശില്പം തീർത്തിരിക്കുന്നത്[3]. C.E. 981-ലെ ചൈത്ര ശുക്ര മാസത്തിലാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഒത്തുകൂടി ഇവിടെ നടത്തുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങ് പ്രസിദ്ധമാണ്[3]. ചന്ദനം, മഞ്ഞൾ, കുങ്കുമം, പാൽ, നെയ്യ്, തൈര്, കരിമ്പിൻനീര്, അരിപ്പൊടി എന്നിവകൊണ്ടു നടത്തുന്ന ഈ അഭിഷേകച്ചടങ്ങിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുക്കുന്നു. 2018-ലാണ് ഈ ചടങ്ങ് അവസാനമായി നടന്നത്[4]. ആയിരക്കണക്കിന് ജൈനസന്യാസിമാർ ഈ പ്രതിമയുടെ മുകൾഭാഗത്തു നിന്ന് വിവിധ വസ്തുക്കൾ ഈ പ്രതിമയുടെ മേൽ ചൊരിയുന്നു. പാലും തേനും പുഷ്പങ്ങളും മുതൽ സ്വർണ്ണവും, വെള്ളിയും, വിലപിടിച്ച രത്നങ്ങളും വരെ ഇവിടെ അഭിഷേകം ചെയ്യപ്പെടുന്നു[5]..
ഹാസനിൽ നിന്നു 55 കിലോമീറ്ററും മൈസൂരിൽ നിന്നു 155 കിലോമീറ്ററും അകലെയാണ് ക്ഷേത്രം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.