വർദ്ധമാനമഹാവീരൻ

From Wikipedia, the free encyclopedia

ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട തീർത്ഥങ്കരനാണ്‌ വർദ്ധമാനമഹാവീരൻ (ജീവിതകാലം: ബി.സി.ഇ. 599 - 527). ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീർത്ഥങ്കരനാണ്‌ മഹാവീരൻ. വീരൻ, വീരപ്രഭു, സന്മതി, അതിവീരൻ എന്നിങ്ങനെ നാമങ്ങളിൽ ഇദ്ദേഹം വിവിധഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978-ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ നൂറാം സ്ഥാനം വർദ്ധമാന മഹാവീരനാണ് അദ്ധേഹം പാവ (പാറ്റ്നയ്ക്ക് സമീപം) എന്ന സ്ഥലത്തു വച്ച് നിർവാണം പ്രാപിച്ചു

മഹാവീരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മഹാവീരൻ (വിവക്ഷകൾ) എന്ന താൾ കാണുക. മഹാവീരൻ (വിവക്ഷകൾ)
വസ്തുതകൾ ജൈനമതം, പ്രാർത്ഥനകളും ചര്യകളും ...
ജൈനമതം
Thumb
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
  • കേവലജ്ഞാനം
  • ജ്യോതിഷം
  • സംസാര
  • കർമ്മം
  • ധർമ്മം
  • മോക്ഷം
  • ഗുണസ്ഥാനം
  • നവതത്വ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
  • ഇന്ത്യ
  • പാശ്ചാത്യം
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
  • കല്പസൂത്ര
  • ആഗമ
  • തത്വാർത്ഥ സൂത്ര
  • സന്മതി പ്രകാരൺ
മറ്റുള്ളവ
  • കാലരേഖ
  • വിഷയങ്ങളുടെ പട്ടിക

ജൈനമതം കവാടം
അടയ്ക്കുക

ജീവചരിത്രം

വജ്ജി സംഘങ്ങളിലെ ഭാഗമായിരുന്ന ലിച്ഛാവിയിലെ ഒരു ക്ഷത്രീയരാജകുമാരനായിരുന്നു മഹാവീരൻ. സിദ്ധാർത്ഥന്റെയും ത്രിശാലയുടേയും പുത്രനായിരുന്നു. മുപ്പതാമത്തെ വയസിൽ മഹാവീരൻ വനവാസത്തിനായി വീടുവിട്ടിറങ്ങി. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം ഏകനായി കഠിനജീവിതം നയിച്ചു. അവസാനം അദ്ദേഹത്തിന്‌ ജ്ഞാനോദയം സിദ്ധിച്ചു എന്നു കരുതപ്പെടുന്നു[1]‌. സോമലാചാര്യൻ എന്നൊരു ബ്രാഹ്മണൻ ആടുകളെ ഹോമിച്ച് യജ്ഞം നടത്തന്നതറിഞ്ഞ് മഹാവീരൻ അവിടെയെത്തി. ഹിംസ പാപമാണെന്ന് മഹാവീരൻ അവരെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടരായ 11 ബ്രാഹ്മണരും അവരുടെ നാലായിരത്തി ഇരുന്നൂറ് ശിഷ്യന്മാരും മഹാവീരന്റെ മതത്തിൽ ചേർന്നു. ആദ്യത്തെ ജൈനസംഘം സ്ഥാപിതമായതിങ്ങനെയാണ്.

ചിന്തകൾ

സത്യജ്ഞാനത്തിന്‌ മനുഷ്യർ വീടുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിർബന്ധമായും അഹിംസാവ്രതം ആചരിക്കണമെന്നും മഹാവീരൻ ഉപദേശിച്ചു. പ്രപഞ്ചത്തിലെ എല്ലാ ജീവികളും ജീവിക്കാനായി ആഗ്രഹിക്കുന്നുവെന്നും ഓരോന്നിനും സ്വന്തം ജീവൻ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു[1].

മഹാവീരനും അദ്ദേഹത്തിന്റെ അനുചരന്മാരും പ്രഭാഷണങ്ങൾക്ക് പ്രാകൃതഭാഷ ഉപയോഗിച്ചിരുന്നതിനാൽ അവ സാധാരണജനങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പവുമായിരുന്നു. മഹാവീരന്റെ അനുചരന്മാർ ജൈനർ എന്നറിയപ്പെട്ടു. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. [1].

പുറം കണ്ണികൾ

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.