ശാസ്താംകോട്ട
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
ശാസ്താംകോട്ട | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കൊല്ലം |
ലോകസഭാ മണ്ഡലം | മാവേലിക്കര |
നിയമസഭാ മണ്ഡലം | കുന്നത്തൂർ |
ജനസംഖ്യ | 32,330 (2001[update]) |
സമയമേഖല | IST (UTC+5:30) |
വെബ്സൈറ്റ് | (ഈ വെബ്സൈറ്റ് ഔദ്യോഗികമല്ല) www.sasthamcotta.com (ഈ വെബ്സൈറ്റ് ഔദ്യോഗികമല്ല) |
കേരളത്തിലെ കൊല്ലം ജില്ലയിലാണ് ശാസ്താംകോട്ട സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ് ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട്വടക്കു, തെക്കു എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശ്രീ ധർമ്മശാസ്താവ് വാണരുളുന്ന പുണ്യ സ്ഥലമായതിനാൽ ശാസ്താംകോട്ട എന്നറിയപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.സീത അന്വേഷണ സമയത്തു ശ്രീരാമനൊപ്പം ഉണ്ടായിരുന്ന വാനര സങ്കത്തിലെ കുറച്ചു ഇവിടെ തങ്ങിയെന്നും അവരുടെ പിന്മുറ ക്കാർ ആണ് ഇന്നുള്ള വാനരർ എന്നും വിശ്വാസം നില നിൽക്കുന്നു [അവലംബം ആവശ്യമാണ്]
ക്ഷേത്രസമീപത്തു കാണപ്പെടുന്ന ശാസ്താംകോട്ട കായൽ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്[1]. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ അപൂർവ്വം ദുര്യോധന ക്ഷേത്രങ്ങളിലൊന്നായ മലനട ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അഷ്ടമുടി കായലിന്റെ തിരത്ത് പ്രവർത്തിക്കുന്ന അഷ്ടമുടി റിസോർട്ട്, പ്രസിദ്ധ ടൂറിസകേന്ദ്രമായ മന്ദ്രോതുരുത്ത് എന്നിവയൊക്കെ ശാസ്താംകോട്ടയുടെ സമീപപ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത് .
ചിത്രശാല
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.