ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ശത്രുഘ്നൻ സിൻഹ (ജനനം: ഡിസംബർ 9, 1946).
ശത്രുഘ്നൻ സിൻഹ | |
---|---|
മറ്റ് പേരുകൾ | ശത്രു |
തൊഴിൽ(s) | അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ |
സജീവ കാലം | 1969 - 2004 (വിരമിച്ചു) |
ജീവിതപങ്കാളി | പൂനം സിൻഹ |
കുട്ടികൾ | സോനാക്ഷി സിൻഹ , ലവ് സിൻഹ കുശ് സിൻഹ |
സിൻഹ ജനിച്ചത് ബീഹാറിലാണ്. അഭിനയത്തിനുള്ള താൽപ്പര്യം കൊണ്ട് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.
1970-80 കളിൽ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീവിതം തുടങ്ങിയത്. സുഭാഷ് ഘായ് സംവിധാനം ചെയ്ത കാളി ചരൺ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി.
ബീഹാറിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനായ ജയ് പ്രകാശ് നാരായണനിൽ നിന്നും പ്രചോദനം കൊണ്ട് രാഷ്ട്രീയത്തിലേക്ക് എത്താൻ തീരുമാനിച്ചു. അതിനുശേഷം ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന അദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പമാണ്.
സിൻഹ വിവാഹം ചെയ്തിരിക്കുന്നത് പൂനംത്തിനേയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.
Seamless Wikipedia browsing. On steroids.