ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു.[1] [2] ദീർഘവൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീല നിറം, പഴങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു[2][3].
വിഷ്ണുക്രാന്തി | |
---|---|
വിഷ്ണുക്രാന്തി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Evolvulus |
Species: | E. alsinoides |
Binomial name | |
Evolvulus alsinoides Linn. | |
Synonyms | |
കൃഷ്ണക്രാന്തി (മലയാളം) |
സ്ലെണ്ടർ ഡ്വാർഫ് മോർണിങ്ങ് ഗ്ലോറി (Slender Dwarf Morning Glory)എന്ന ആംഗലേയ നാമവും ഇവോൾവുലസ് അൾസിനോയിഡ്‌സ് എന്ന ശാസ്ത്രീയ നാമവുമുള്ള വിഷ്ണുക്രാന്തിക്ക് വിഷ്ണുവിന്റെ കാൽപ്പാട് എന്ന് അർത്ഥം(ജീവനെ പരിപാലിക്കുന്നവൻ വിഷ്ണു എന്നതിനാൽ)[2]. വേദ കാലഘട്ടത്തിൽ വിഷ്ണുക്രാന്തി ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചിരുന്നു[2]. പല സംസ്കൃത നിഘണ്ടുക്കളിലും നീല പുഷ്പ, മംഗല്ല്യപുഷ്പി, സുപുഷ്പി, മംഗല്ല്യകുസുമ, കൃഷ്ണക്രാന്തി തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചു കാണുന്നു. ചില പേരുകൾ വിഷ്ണുക്രാന്തി പുഷ്പങ്ങൾ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ൻ സൂചിപ്പിക്കുന്നു. [2] ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു[2].
ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു[4].
ബീറ്റൈൻ, എവൊലൈൻ, സ്കോപോലേറ്റിൻ, കൌമറിൻ വിഭാഗങ്ങളിൽ പെട്ട ആൽക്കല്ലോയിടുകൾ വിഷ്ണുക്രാന്തിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്[2][5]. മദ്യത്തിൽ ലയിപ്പിച്ചെടുത്ത വിഷ്ണുക്രാന്തിയുടെ രസം മാനസിക പിരിമുറുക്കത്തിന് ഔഷധമായുപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്[6][7]. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾ വിഷ്ണുക്രാന്തിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്[8]; സജീവ ഘടകങ്ങൾ ശരീരത്തിന്റെ രോഗപ്രധിരോധ പ്രക്രിയയെ അനുകൂലമായി ബാധിക്കുന്നു[9]. രസായന ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഔഷധമാണ്.
ഇതും കാണുക
പലയിടത്തും കൃഷ്ണക്രാന്തിയെയും വിഷ്ണുക്രാന്തി എന്നുവിളിക്കാറും വിഷ്ണുക്രാന്തിയായി ഉപയോഗിക്കാറുമുണ്ട്.
രസാദി ഗുണങ്ങൾ
രസം :കടു, തിക്തം
ഗുണം :രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [10]
ഔഷധയോഗ്യ ഭാഗം
സമൂലം [10]
ചിത്രങ്ങൾ
അവലംബം
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.