സിറോ മലബാർ സഭ ധന്യനായി പ്രഖ്യാപിച്ച ഒരു വൈദികനാണ് മാർ വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി.[1][2] ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു.
ധന്യൻ പയ്യപ്പിള്ളി വർഗീസ് കത്തനാർ | |
---|---|
ജനനം | പെരുമാനൂർ, കേരളം, ഇന്ത്യ | ഓഗസ്റ്റ് 8, 1876
മരണം | ഒക്ടോബർ 5, 1929 53) കോന്തുരുത്തി, കേരളം, ഇന്ത്യ | (പ്രായം
വണങ്ങുന്നത് | സിറോ മലബാർ സഭ |
ഓർമ്മത്തിരുന്നാൾ | 05 ഒക്ടോബർ |
ജീവിതരേഖ
ഏറണാകുളം ജില്ലയിലെ കോന്തുരുത്തി സുറിയാനി പള്ളി ഇടവകയിൽ പെരുമാനൂർ ദേശത്ത് പുരാതനവും കുലീനവുമായ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി നസ്രാണി തറവാട്ടിൽ 1876 ഓഗസ്റ്റ് 8-നാണ് വർഗീസ് കത്തനാരുടെ ജനനം. 1927-ൽ അദ്ദേഹം അഗതികളുടെ സന്യാസസമൂഹം രൂപീകരിച്ചു[3]. കടമക്കുടി, ആലങ്ങാട്, ആരക്കുഴ-മീൻകുന്നം എന്നീ ഇടവകകളിൽ വൈദികസേവനം അനുഷ്ഠിച്ചു. ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിന്റെ മാനേജർ സ്ഥാനവും വഹിച്ചിരുന്നു. 1929 - ഒക്ടോബർ 5 - ന് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി വർഗീസ് കത്തനാർ അന്തരിച്ചു[4].
ദൈവദാസപ്രഖ്യാപനം
മരണശേഷം 80 വർഷങ്ങൾക്കു ശേഷമാണ് നാമകരണ നടപടികൾ ആരംഭിക്കുകയും വർഗീസ് കത്തനാരെ ദൈവദാസനായി പ്രഖ്യാപിക്കുകയും ചെയ്തത്. 2009 സെപ്റ്റംബറിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്.
വിശുദ്ധ പദവി
വർഗീസ് കത്തനാരെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു. ഇതിനായി കോന്തുരുത്തി മാർ യോഹന്നാൻ നെപുംസിയാനോസ് സുറിയാനി പള്ളിയിലെ ഇദ്ദേഹത്തിന്റെ കബറിടം തുറന്നു പരിശോധിച്ചു. തുടർന്ന് നാമകരണ കോടതി അംഗങ്ങൾ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ അധ്യക്ഷതയിൽ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പ്രത്യേക പേടകത്തിലാക്കുകയും മാർ തോമസ് ചക്യാത്തിന്റെ കാർമ്മികത്വത്തിൽ പുതിയ കബറിടത്തിൽ സംസ്കരിക്കുകയും ചെയ്തു. ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ, ഡോ. മാത്യു പുതിയേടം, സിസ്റ്റർ കർമലത, സിസ്റ്റർ സ്റ്റെല്ലാമരിയ എന്നീ വിദഗ്ദ്ധരാണ് ഭൗതികാവശിഷ്ടങ്ങൾ പരിശോധിച്ചത്.
ചിത്രശാല
- പയ്യപ്പിള്ളി വർഗീസ് കത്തനാരുടെ കബറടക്കം (1929)
- വർഗീസ് കത്തനാരുടെ കബറിടത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കൽ തിരുമേനി
- വർഗീസ് കത്തനാരുടെ കബറിടം
- വർഗീസ് കത്തനാരുടെ 50-ആം ദുക്റാന
- വർഗീസ് കത്തനാരുടെ 135-ആം ജന്മവാർഷികം സിറോ മലബാർ സഭ മേജർ മെത്രപ്പോലിത്ത മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
- വർഗീസ് കത്തനാരുടെ ജീവചരിത്രം മാർ ജേക്കബ് മനത്തോടത്ത് തിരുമേനി പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി തറവാട്ടിലെ മുതിർന്ന കാരണവരായ പയ്യപ്പിള്ളി മത്തായിക്ക് നല്കി പ്രകാശനം ചെയ്യുന്നു
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.