പഞ്ചാബ് മേഖലയിലെ ഒരു കാർഷിക ഉത്സവമാണ് വൈശാഖി. സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. വശാഖി, ബൈശാഖി തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. പഞ്ചാബ് സോളാർ കലണ്ടറിലെ ഒന്നാമത്തെ മാസമായ വൈശാഖ് മാസത്തെ ആദ്യ ദിവസമാണ് ആഘോഷം നടക്കുന്നത്.
സവിശേഷത
സിക്ക് കൂട്ടായ്മ 1699-ൽ സംഘടിതമായ ഒരു മത വിഭാഗമായി മാറിയത് ഇതേ ദിവസമാണ് [1]. പഞ്ചാബിൽ വിളവെടുപ്പ് നടക്കുന്നത് വൈശാഖി ദിവസമാണ്. ഗുരു ഗോബിന്ദ് സിംഗ് അനന്തപുർ പട്ടണത്തിൽ ഖൽസ സ്ഥാപിച്ചതും സിക്കുകാർക്ക് ഒരു ദേശീയ സങ്കൽപ്പം ഉണ്ടായതും ജീവിത ക്രമം ആവിഷ്‌കരിച്ചതും ഇതേ ദിവസമായിരുന്നു. ഗുരു ഗോബിന്ദ് സിംഗ് അമൃത് എന്ന് പേരിട്ട മധുര പാനീയം നൽകിയാണ് സിക്കുകാരെ ഖൽസാ പന്തൽ അഥവാ സായുധ സന്യാസി സംഘമാക്കി മാറ്റിയത്. ഇപ്പോൾ പാകിസ്താനിലുള്ള ഹസ്സനാബാദ് നഗരത്തിലാണ് സിക്കിസം ഉടലെടുത്തത്.[2] അതുകൊണ്ട് വൈശാഖി ദിവസം ലോകത്തെമ്പാടുമുള്ള സിക്ക് മതക്കാർ ഇവിടേക്ക് തീർത്ഥാടനം നടത്താറുണ്ട്. സാധാരണ ഗതിയിൽ ഏപ്രിൽ 11 മുതൽ 13[3] വരെയാണ് തീർത്ഥാടന കാലം. വൈശാഖി ദിവസം എല്ലാ സിക്കുകാരും സിക്ക് ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദർശനങ്ങളും നടത്തുന്നു.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.