From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു രാഷ്ട്രീയ സംഘടനയാണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ. ഡൽഹിയിലെ മാവ്ലങ്കർ ഹാളിൽ 2011 ഏപ്രിൽ 18നാണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പിന്തുണയുള്ള ഒരു രാഷ്ട്രീയ സംഘടനയാണിത്[2] [3]. ജമാത്തെ ഇസ്ലാമിയുടെ സെക്രട്ടറിയായ[3] മുജ്തബാ ഫാറൂഖ് ആണ്[4] വെൽഫെയർ പാർടിയുടെ പ്രഥമാദ്ധ്യക്ഷൻ. ചുവപ്പ്, വെള്ള, പച്ച എന്നീ നിറങ്ങൾക്ക് നടുവിൽ ഗോതമ്പ് കതിർ ആലേഖനം ചെയ്തതാണ് സംഘടനയുടെ പതാക[5].
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ | |
---|---|
നേതാവ് | ഡോ. എസ്.ക്യു.ആർ ഇല്യാസ് |
രൂപീകരിക്കപ്പെട്ടത് | ഏപ്രിൽ 18, 2011 |
മുഖ്യകാര്യാലയം | ന്യൂഡൽഹി |
വിദ്യാർത്ഥി സംഘടന | ഫ്രറ്റേണിറ്റി മൂവ്മെന്റ് |
തൊഴിലാളി വിഭാഗം | എഫ്.ഐ.ടി.യു |
പ്രത്യയശാസ്ത്രം | മൂല്യാധിഷ്ഠിത രാഷ്ട്രീയം , ക്ഷേമരാഷ്ട്രം |
ECI പദവി | രജിസ്റ്റേർഡ് പാർട്ടി[1] |
വെബ്സൈറ്റ് | |
http://www.welfarepartyofindia.org | |
മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉൾക്കൊള്ളുന്ന ബദൽ രാഷ്ടീയമാണ് സംഘടന ഉയർത്തിപ്പിടിക്കുന്നതെന്ന് സംഘടന അവകാശപ്പെടുന്നു. അഴിമതി, കുറ്റകൃത്യം, സ്വാർത്ഥത തുടങ്ങിയ എല്ലാതരത്തിലുള്ള ഇടുങ്ങിയ മുൻവിധികളിൽ നിന്നും മുക്തമായ ഉന്നത ധാർമ്മിക, നൈതിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും സംഘടനയുടെ രാഷ്ട്രീയം. ക്ഷേമരാഷ്ട്രമാണ് സംഘടനയുടെ ലക്ഷ്യം. ജനങ്ങളുടെ പോഷകാഹാരം, മാന്യമായ വസ്ത്രം, അനുയോജ്യമായ വീട്, മതിയായ ആരോഗ്യ സംരക്ഷണ സൗകര്യം പ്രാഥമിക വിദ്യാഭ്യാസം എന്നിവ ഒരു പൗരന്റെ അടിസ്ഥാന അവകാശമാണെന്നും അത് ഒരോ പൗരനും പൂർത്തീകരിച്ചു കൊടുക്കേണ്ടത് ഒരു രാഷ്ട്രത്തിന്റെ ബാദ്ധ്യതയാണെന്നും സംഘടന കണക്കാക്കുന്നു.
16ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ(2014) വിവിധ സംസ്ഥാനങ്ങളിലായി 26 മണ്ഡലങ്ങളിൽ വെൽഫെയർപാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥികൾ മത്സരിച്ചു.[6] രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായാണ് പാർട്ടി ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്[7][8]. 2,37,310 വോട്ട് നേടി.[9].
2014 ലെ തെരഞ്ഞെടുപ്പിൽ 5 സ്ഥാനാർഥികൾ മത്സരിച്ചു. 68,332 വോട്ട് (1.55 ശതമാനം) ലഭിച്ചു.
2012 പശ്ചിമബംഗാളിലെ ജംഗിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 41,620 വോട്ട്(4.9ശതമാനം) വോട്ട് നേടിയിരുന്നു.[10].7 സ്ഥാനാർഥികൾ 2014 തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 48,581 വോട്ട് നേടി. [11]
ഏഴ് മണ്ഡലങ്ങളിലായാണ് മത്സരിച്ചത്. ആകെ 23,997 വോട്ടാണ് ലഭിച്ചത്.
2013 ല്‍ കര്‍ണാടകയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 16 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു.[12]
ആന്ധ്രാപ്രദേില് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശ്രദ്ധേടമായ മത്സരം കാഴ്ചവെച്ചു. 2014 ല്‍ 4 ലോക്സഭാ മണ്ഡലത്തിലേക്കും (ലഭിച്ച വോട്ട്-92653) 13 അസംബ്ലി മണ്ഡലത്തിലങ്ങളിലേക്കും (ലഭിച്ച വോട്ട്-8619)മത്സരിച്ചു.[13]
2011 ഒക്ടോബർ 19 ന് കേരള ഘടകം നിലവിൽ വന്നു.[14]
കേരളത്തിലെ എല്ലാ ഭൂരഹിതർക്കും പത്ത് സെന്റ് വീതമെങ്കിലും ഭൂമി നൽകുക, കർഷകർക്ക് കൃഷി ചെയ്യുന്നതിന് കുറഞ്ഞത് ഒരേക്കർ ഭൂമി നൽകുക, കാലാവധി കഴിഞ്ഞ-കരാർ ലംഘിച്ച തോട്ടഭൂമി തിരിച്ചുപിടിക്കുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി ഭൂസമരം നടത്തി.[15] സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് മാർച്ച്, താലൂക്ക് ഓഫീസ് മാർച്ച്, കലക്ട്രേറ്റ് ഉപരോധം[16], സെക്രട്ടേറിയറ്റ് ഉപരോധം[17], സർക്കാർ പുറമ്പോക്ക് ഭൂമി കൈയ്യേറ്റം തുടങ്ങി വിവിധ സമര പരിപാടികൾ നടത്തി. നിരവധി കുടുംബങ്ങൾക്ക് ഈ പ്രക്ഷോഭത്തിലൂടെ ഭൂമി ലഭിച്ചു.[18] സമഗ്ര ഭൂപരിഷ്കരണ നിയമം തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ 2017 മേയ് 10,11 തീയതികളിൽ തിരുവനന്തപുരത്ത് കേരള ലാൻഡ് സമ്മിറ്റും സംഘടിപ്പിച്ചു.[19]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.