Remove ads

ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ് വിക്ടോറിയ രാജ്ഞി (അലക്സാൺഡ്രിന വിക്ടോറിയ, 1819 മേയ് 24 - 1901 ജനുവരി 22). 1837 ജൂൺ 20 മുതൽ 1901 ജനുവരി 22 വരെ ഗ്രേറ്റ് ബ്രിട്ടന്റേയും അയർലന്റിന്റേയും രാജ്ഞിയായിരുന്നു. 1876 മേയ് 1 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടേയും രാജ്ഞിയായിരുന്നു. യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ബന്ധമുണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയെ യൂറോപ്പിലെ മുത്തശ്ശി എന്ന് വിളിച്ചിരുന്നു.

വസ്തുതകൾ വിക്ടോറിയ രാജ്ഞി, ഭരണകാലം ...
വിക്ടോറിയ രാജ്ഞി
Thumb
വൈരംപതിച്ച കിരീടമണിഞ്ഞ വിക്ടോറിയാ രാജ്ഞി.
അലക്സാൻഡർ ബസ്സാനോ 1882ൽ എടുത്ത ചിത്രം.
ബ്രിട്ടീഷ് രാജ്ഞി
ഭരണകാലം 20 ജൂൺ 1837 – 22 ജനുവരി 1901
ബ്രിട്ടൻ 28 ജൂൺ 1838
മുൻഗാമി വില്യം നാലാമൻ
പിൻഗാമി എഡ്വേഡ് ഏഴാമൻ
ഇന്ത്യയുടെ ചക്രവർത്തിനി
ഭരണകാലം 1 മേയ് 1876 – 22 ജനുവരി 1901
ഡെൽഹി ഡർബാർ 1 ജനുവരി 1877
പിൻഗാമി എഡ്വേഡ് ഏഴാമൻ
വൈസ്രോയ്മാർ പട്ടിക കാണുക
ജീവിതപങ്കാളി ആൽബർട്ട് രാജകുമാരൻ
മക്കൾ
പേര്
അലെക്സാൺഡ്രിന വിക്ടോറിയ
രാജവംശം ഹൗസ് ഓഫ് ഹാനോവർ
പിതാവ് എഡ്വേഡ് പ്രഭു
മാതാവ് വിക്ടോറിയ രാജകുമാരി
ശവസംസ്‌ക്കാരം 4 ഫെബ്രുവരി1901
Frogmore, Windsor
ഒപ്പ് Thumb
അടയ്ക്കുക

ജീവിതരേഖ

ജോർജ്ജ് നാലാമന്റെ പുത്രനും കെന്റിലെ പ്രഭുവുമായിരുന്ന എഡ്വേർഡിന്റെ പുത്രിയായി 1819 മെയ് ഇരുപത്തി നാലാം തിയതി ബ്രിട്ടണിലെ കെൻസിങ്ങ്ടൺ കൊട്ടാരത്തിൽ അലക്സാൻഡ്രീന വിക്ടോറിയ ജനിച്ചു. വിക്ടോറിയക്ക് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ 1837ൽ വില്യം നാലാമൻ അന്തരിച്ചപ്പോൾ പതിനെട്ടാം വയസ്സിൽ ഗ്രേറ്റ് ബ്രിട്ടന്റേയും അയർലണ്ടിന്റേയും രാജ്ഞിയായി അവരോധിക്കപ്പെട്ടു. 1876-ൽ വിക്ടോറിയ ഇന്ത്യയുടേയും രാജ്ഞി ആയി.

1840ൽ ജർമ്മൻകാരനും മാതൃസഹോദരീപുത്രനുമായ ആൽബർട്ടിനെ വിക്ടോറിയ വിവാഹം കഴിച്ചു. ഇവർക്ക് ഒൻപത് മക്കളുണ്ടായി. യുദ്ധത്തിൽ ധീരത പ്രകടിപ്പിക്കുന്നവർക്കായി വിക്ടോറിയ ക്രോസ്‌ എന്ന ബഹുമതി 1856ൽ അവർ ഏർപ്പെടുത്തി.

Thumb
വിക്ടോറിയ രാജ്ഞി
Remove ads

അന്ത്യം

Thumb
മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ് മുൻപ് വിക്ടോറിയയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്

ഭർത്താവായ ആൽബർട്ട് സന്നിപാതജ്വരം അഥവാ ടൈഫോയ്ഡ് പിടിപെട്ടതിനെത്തുടർന്ന് 1861 ഡിസംബറിൽ മരണമടഞ്ഞു. ആൽബർട്ടിന്റെ അകാലചരമം രാജ്ഞിയെ വല്ലാതെ തളർത്തി. ഏറ്റവും കൂടുതൽ കാലം (64 വർഷം) ബ്രിട്ടൺ ഭരിച്ച വിക്ടോറിയ രാജ്ഞി 1901 ജനുവരി 22ന് അന്തരിച്ചു.

സ്മാരകങ്ങൾ

ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിനു സമീപമുള്ള വിക്ടോറിയ ആൽബർട്ട് (V.A) മ്യൂസിയം രാജ്ഞിയുടെയും ഭർത്താവ് ആൽബർട്ടിന്റെയും സ്മരണ നിലനിർത്തുന്നു.

മുംബൈയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയ ഛത്രപതി ശിവജി ടെർമിനസ് അടുത്ത കാലം വരെ വിക്റ്റോറിയ ടെർമിനൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം പാളയത്തെ വി.ജെ.റ്റി (വിക്ടോറിയാ ജൂബിലി ടൗൺ) ഹാൾ ഇവരുടെ കിരീടധാരണ ജൂബിലി സ്മാരകമായി പണിയിക്കപ്പെട്ടതാണ്.

ഇതും കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads