യു.എസ് ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ധർമ്മസ്ഥാപനം From Wikipedia, the free encyclopedia
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യു.എസ്.എയിലെ കാലിഫോർണിയയിലുള്ള സാൻ ഫ്രൻസിസ്കോ ആസ്ഥാനമാക്കിയിട്ടുള്ള ഒരു ധർമസ്ഥാപനമാണ് വിക്കിമീഡിയ ഫൗണ്ടേഷൻ, ഇൻകോർപറേറ്റഡ്. ആദ്യം പ്രവർത്തിച്ചിരുന്ന സ്ഥലമായ ഫ്ലോറിഡയിലെ നിയമവ്യവസ്ഥിതിക്ക് കീഴിലാണ് ഇതിന്റെ സംഘാടനം. ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടർ സ്യു ഗാർഡ്നെർ ആണ്. ധാരാളം ഓൺലൈൻ സഹപ്രവർത്തക വിക്കി പദ്ധതികൾ നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണിത്. ഈ പദ്ധതികളിൽ പ്രമുഖമായവ ഇവയാണ്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വിക്കിമീഡിയ ഫൗണ്ടേഷൻ, Inc. | |
Logo of the Wikimedia Foundation | |
തരം | 501(c)(3) charitable organization |
---|---|
സ്ഥാപിക്കപ്പെട്ടത് | St. Petersburg, Florida, US ജൂൺ 20 2003 |
ആസ്ഥാനം | സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന ആളുകൾ | മൈക്കൽ സ്നോ, ഭരണസമിതി അധ്യക്ഷൻ ജിമ്മി വെയിൽസ്, അധ്യക്ഷൻ എമറിറ്റസ്[1] സ്യു ഗാർഡ്നെർ, കാര്യനിർവാഹക നിർദ്ദേശകൻ |
പ്രവർത്തന മേഖല | ലോകവ്യാപകം |
പ്രധാന ശ്രദ്ധ | സ്വതന്ത്രം, open content, വിക്കി-based internet projects |
രീതി | വിക്കിപീഡിയ, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയർ സഹിതം), വിക്കിസോഴ്സ്, വിക്കിമീഡിയ കോമൺസ്, വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേഴ്സിറ്റി, വിക്കിഡാറ്റ, വിക്കിവോയേജ്, വിക്കിഫങ്ഷൻസ്, വിക്കിമീഡിയ ഇൻക്യുബേറ്റർ, ഒപ്പം മെറ്റാവിക്കിയും |
വരുമാനം | $2,734,909 (2007)[2] |
തൊഴിലാളികൾ | 23 (as of November 2008)[3] |
വെബ്സൈറ്റ് | wikimediafoundation.org |
വിക്കിപീഡിയ, വിക്ഷണറി, വിക്കിസോഴ്സ്, വിക്കിമീഡിയ കോമൺസ്, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയർ സഹിതം), വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേഴ്സിറ്റി, വിക്കിവോയേജ്, വിക്കിഡാറ്റ, വിക്കിഫങ്ഷൻസ്, വിക്കിമീഡിയ ഇൻക്യുബേറ്റർ, മെറ്റാ-വിക്കി എന്നിവയാണ്.
വിക്കിമീഡിയ ഫൗണ്ടേഷന്റെ പതാകവാഹക പദ്ധതിയായ ഇംഗീഷ് ഭാഷാ വിക്കിപീഡിയ ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പത്ത് വെബ്സൈറ്റുകളിൽ ഒന്നാണ്.[4] 2003 ജൂൺ 20-നാണ് വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഫൗണ്ടേഷൻ നിർമ്മിക്കുന്ന കാര്യം വിക്കിപീഡിയയുടെ സഹ സ്ഥാപകനായ ജിമ്മി വെയിൽസ് പ്രഖ്യാപിച്ചത്[5]. അതുവരെ ബോമിസ് എന്ന പേരിലുള്ള ജിമ്മി വെയിൽസിന്റെ കമ്പനിയുടെ കീഴിലായിരുന്നു വിക്കിപീഡിയ പ്രവർത്തിച്ചു കൊണ്ടിരുന്നത്[6].
വിക്കിപീഡിയ സഹ-സ്ഥാപകനായ ജിമ്മി വെയിൽസ് 2003 ജൂൺ 20ന് വിക്കിമീഡിയ ഫൗണ്ടേഷന്റെ രൂപവത്കരണം ഔപചാരികമായി പ്രഖ്യാപിച്ചു.[7]. ഇതിനുമുൻപ് ജിമ്മിവേൽസ് വിക്കിപീഡിയ അദ്ദേഹത്തിന്റെ സ്ഥാപനമായ ബോമിസിനു കീഴിൽ പ്രവർത്തിപ്പിച്ചിരുന്നു.[8]
വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമസംഹിത ഏറ്റവും ഫലപ്രദമായ രീതിയിൽ വിദ്യാഭ്യാസപരമായ വിവരങ്ങളുടെ ആഗോളതലത്തിലുള്ള ശേഖരണവും വിതരണവും ലക്ഷ്യം വെയ്ക്കുന്നു.[9]
വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യം : സ്വതന്ത്ര ഉള്ളടക്കമുള്ള വിക്കി-ആധാരിത പദ്ധതികളുടെ സൃഷ്ടി, വികസനം, പരിപാലനം, ഒപ്പം പൊതുജനങ്ങൾക്കായി ഈ സേവനങ്ങളുടെ സമ്പൂർണ സൗജന്യവിതരണം.[10]
ബഹുഭാഷാ സാമാന്യ വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കൊപ്പം, വിക്ഷ്ണറി എന്ന് പേരായ ബഹുഭാഷാ ശബ്ദകോശം, ഉദ്ധരണികളുടെ സംഗ്രഹമായ വിക്കിക്വോട്ട്, ഏതുഭാഷയിലുമുള്ള പുസ്തകങ്ങളുടെ ഒരു സ്രോതസ്സായി വർത്തിക്കുന്ന വിക്കിസോഴ്സ്, ഇ-പുസ്തകങ്ങളുടെ സംഗ്രഹമായ വിക്കിബുക്സ്, മുതലായവക്കും വിക്കിമീഡിയ ഫൗണ്ടേഷൻ മേൽനോട്ടം വഹിക്കുന്നു. കുട്ടികൾക്കായുള്ള പുസ്തകങ്ങൾക്കുവേണ്ടി വിക്കിബുക്സിന്റെ ഉപപദ്ധതിയായി വിക്കിജൂനിയർ എന്ന ഒരു പദ്ധതിയും ഉണ്ട്.
വിക്കിമീഡിയ ഫൗണ്ടേഷനുകീഴിലുള്ള ഓരോ പദ്ധതിയുടെയും സാങ്കേതികവും സാമ്പത്തികപരവും ആയ നിരന്തര പുരോഗതി പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് സംഭാവനകളെയാണ്. എന്നിരിക്കിലും ഗ്രാന്റുകൾ, പ്രായോജകരുടെ സഹായങ്ങൾ, മുതലായ അന്യമാർഗങ്ങളിലൂടെയും ഫൗണ്ടേഷൻ വരുമാനം കണ്ടെത്തുന്നു. മാർച്ച് 2008 ൽ ഫൗണ്ടേഷൻ അതിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സംഭാവന വിളംബരം ചെയ്തു - ആൽഫ്രഡ് പി. സോളൻ ഫൗണ്ടേഷനിൽനിന്നുള്ള ഒരു ത്രിവർഷ 3-മില്യൻ ഡോളർ ഗ്രാന്റ്.[11]
"വിക്കിമീഡിയ" എന്ന നാമം രൂപപ്പെടുത്തിയത് ഷെൾഡൻ റാംപ്റ്റൺ ആണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ മെയ്ലിംഗ് ലിസ്റ്റിൽ മാർച്ച് 2003ൽ നടത്തിയ ഒരു പോസ്റ്റിംഗിലൂടെയായിരുന്നു നാമനിർദ്ദേശം.[12]. ഈ പേരിന് വിക്കിപീഡിയയുടെ പേരുമായുള്ള സാദൃശ്യവും, ഇത് നിയന്ത്രിക്കുന്ന മീഡിയവിക്കി എന്ന സോഫ്റ്റ് വേറുമായുള്ള സാദൃശ്യവും മൂലം പുതിയ ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു എന്നതിനാൽ ഈ പേര് വിമർശനവിധേയമാകുന്നുമുണ്ട്.
ഇവരാണ് ഇപ്പോഴത്തെ ഭരണസമിതി ഭാരവാഹികൾ:[14]
ഉപദേശക സമിതി എന്നത് ഫൗണ്ടേഷന് സംഘാടനം, നിയമം, സാങ്കേതികജ്ഞാനം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിരന്തരം സഹായം നൽകാൻ സന്നദ്ധരായിട്ടുള്ള വിദഗ്ദ്ധരുടെ ഒരു അന്തർദേശീയ ശൃംഖലയാണ്. [15] ഇപ്പോഴത്തെ അംഗങ്ങൾ:
|
|
|
ചിഹ്നം | നാമം | യു.ആർ.എൽ | വിക്ഷേപണ തീയതി | വിവരണം |
---|---|---|---|---|
വിക്കിപീഡിയ | www.wikipedia.org | 2001-01-15 | 264 ഭാഷകളിലായി ഒരു കോടിയിലധികം ലേഖനങ്ങൾ ഉൾക്കൊള്ളുന്ന വിശ്വവിജ്ഞാനകോശം. | |
മെറ്റാ-വിക്കി | meta.wikimedia.org | 2001-11-09 | വിക്കിമീഡിയ പദ്ധതികളുടെ ഏകോപനത്തിനായുള്ള വിക്കി. | |
വിക്ഷണറി | www.wiktionary.org | 2002-12-12 | അർത്ഥങ്ങളും സമാനപദങ്ങളും നിരുക്തശാസ്ത്രവും ഉൾക്കൊള്ളുന്ന നിഘണ്ടു. | |
വിക്കിബുക്സ് | www.wikibooks.org | 2003-07-10 | സ്വതന്ത്ര പാഠപുസ്തകങ്ങളുടെയും പഠനസഹായികളുടെയും ശേഖരം. | |
വിക്കിക്വോട്ട് | www.wikiquote.org | 2003-07-10 | ഉദ്ധരണികളുടെ ശേഖരം. | |
വിക്കിസോഴ്സ് | www.wikisource.org | 2003-11-24
പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ ഇവയുടെ ശേഖരം. | ||
വിക്കിമീഡിയ കോമൺസ് | commons.wikimedia.org | 2004-09-07 | ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും വീഡിയോയുടെയും ഒപ്പം സാമാന്യമാധ്യമങ്ങളുടെയും ഭണ്ഡാരം. | |
വിക്കിമീഡിയ ഇൻക്യുബേറ്റർ | incubator.wikimedia.org | 2006-06-02 | Used to test possible new languages for existing projects. | |
വിക്കിസ്പീഷീസ് | species.wikimedia.org | 2004-09-13 | Directory of species data on animalia, plantae, fungi, bacteria, archaea, protista and all other forms of life. | |
വിക്കിന്യൂസ് | www.wikinews.org | 2004-12-03 | News source containing original reporting by citizen journalists from many countries. | |
വിക്കിവേഴ്സിറ്റി | www.wikiversity.org | 2006-08-15 | വിദ്യാഭാസപരവും ഗവേഷണപരവുമായ പ്രവർത്തനങ്ങളും സാമഗ്രികളും. | |
വിക്കിവോയേജ് | www.wikivoyage.org | 2006-12-10 | യാത്രാ സഹായി | |
വിക്കിഡാറ്റ | www.wikidata.org | 2012-10-29 | സ്വതന്ത്ര ഡാറ്റാബേസ് | |
വിക്കിഫങ്ഷൻസ് | www.wikifunctions.org | 2023-07-26 | പുനരുപയോഗിക്കാവുന്ന കോഡുകളുടെ ഭണ്ഡാരം |
മുകളിൽ കാണിച്ചിരിക്കുന്ന വിക്ഷേപണ തീയതികൾ ഔദ്യോഗിക പതിപ്പുകൾ അവതരിപ്പിക്കപ്പെട്ട തീയതികളാണ്. പ്രാഥമിക പരീക്ഷണ പതിപ്പുകൾ പരിഗണിച്ചിട്ടില്ല.
The Wikimedia Foundation relies on public contributions and grants to fund its mission of providing free knowledge to every person in the world.[16] It is exempt from federal income tax[16][17] and from state income tax.[16][18] It is not a private foundation, and contributions to it qualify as tax-deductible charitable contributions.[16]
At the beginning of 2006, the foundation's net assets were $270,000. During the year, the organization received support and revenue totaling $1,510,000, with concurrent expenses of $790,000. Net assets increased by $720,000 to a total of over one million dollars.[16] In 2007, the foundation continued to expand, ending the year with net assets of $1,700,000.[19] Both income and expenses nearly doubled in 2007.[19]
വിക്കിമീഡിയ പദ്ധതികൾക്ക് ഒരു അന്തർദേശീയ വ്യാപ്തി ഉണ്ട്. ഈ വിജയം സംഘടനാ തലത്തിൽ തുടരുന്നതിനായി, വിക്കിമീഡിയ ബന്ധപ്പെട്ട സംഘടനകളുടെ ഒരു അന്തർദേശീയ ശൃംഖല സൃഷ്ടിക്കുന്നുണ്ട്.
പ്രാദേശിക സഭകൾ എന്നത് വിക്കിമീഡിയ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ പങ്കുവെയ്ക്കുന്ന സ്വാശ്രയ സംഘടനകളാണ്. ഇവ വിക്കിമീഡിയ ഫൗണ്ടേഷനെ അതത് പ്രദേശങ്ങളിൽ സഹായിക്കുന്നു. They support the foundation, the Wikimedia community and Wikimedia projects in different ways — by collecting donations, organizing local events and projects and spreading the word of Wikimedia, free content and Wiki culture. They also provide the community and potential partners with a point of contact capable of fulfilling specific local needs.
Local chapters are self-dependent associations with no legal control of nor responsibility for the websites of the Wikimedia Foundation and vice versa.
വർഷംതോറും വിക്കിമീഡിയ സംഘടിപ്പിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതി ഉപയോക്താക്കളുടെ സമ്മേളനമാണ് വിക്കിമാനിയ. ആദ്യമായി ഇത് സംഘടിപ്പിക്കപ്പെട്ടത് 2005ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.