Remove ads
From Wikipedia, the free encyclopedia
അണുസംഖ്യ 103 ആയ മൂലകമാണ് ലോറെൻസിയം. Lr (മുമ്പ് Lw) ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ലോറെൻസിയം, Lr, 103 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കുടുംബം | സംക്രമണ ലോഹങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 7, d | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
രൂപം | unknown, probably silvery white or metallic gray | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | [262] g·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Rn] 5f147s2 7p1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 32, 8, 3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Phase | presumably a solid | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | - K (- °C, - °F) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | - (Pauling scale) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Ionization energies | 1st: 443.8 kJ/mol | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2nd: 1428.0 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
3rd: 2219.1 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
CAS registry number | 22537-19-5 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
റേഡിയോ ആക്ടീവായ ഒരു കൃത്രിമ മൂലകമാണിത്. ഏകദേശം 3.6 മണിക്കൂർ അർദ്ധായുസുള്ള 262Lr ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പ്. ഇതിന്റെ രാസസ്വഭാവത്തേക്കുറിച്ച് വളരെ കുറച്ച് അറിവുകളേ ലഭ്യമായിട്ടുള്ളൂ. എന്നാൽ ഇത് ജലീയ ലായനിയിൽ ത്രിസംയോജക അയോണുകളെ രൂപവത്കരിക്കുന്നു എന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സാധാരണയായി 5എഫ്-ബ്ലോക്കിലെ അവസാന അംഗമായാണ് ലോറെൻസിയത്തെ കണക്കാക്കുന്നതെങ്കിലും, 6ഡി-ബ്ലോക്കിലെ ആദ്യ അംഗമായും ഇതിനെ പരിഗണികാവുന്നതാണ്.
1961 ഫെബ്രുവരി 14ന് ആൽബർട്ട് ഗിയോർസോ, ടോർബ്ജോൺ സിക്ക്‌ലാന്റ്, ആൽമൺ ലാർഷ്, റോബർട്ട് എം. ലാറ്റിമെർ എന്നിവർ ലോറൻസിയത്തിന്റെ കണ്ടെത്തൽ പ്രഖ്യാപിച്ചു. ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ലോറൻസ് റേഡിയേഷൻ പരീക്ഷണശാലയിൽ വച്ചായിരുന്നു അത്. ഹെവി അയോൺ ലീനിയർ അക്സെലറെറ്റർ (HILAC) എന്ന ഉപകരണം ഉപയോഗിച്ച് കാലിഫോർണിയത്തിന്റെ മൂന്ന് ഐസോട്ടോപ്പുകൾ ഉൾക്കൊള്ളുന്ന മൂന്ന് മില്ലീഗ്രമ് പദാർത്ഥത്തിലേക്ക് ബോറോൺ-10, ബി-11 അയോണുകൾ കൂട്ടിയിടിപ്പിച്ച്കൊണ്ടാണ് ഇത് ഉൽപാദിപ്പിക്കപ്പെട്ടത്.
ഇങ്ങനെ ലഭിച്ച 257103 ഐസോട്ടോപ്പ് 8~ സെക്കണ്ട് അർദ്ധായുസോടെ, 8.6 MeV ആൽഫ കണങ്ങൾ ഉൽസർജിച്ചുകൊണ്ട് ശോഷണം സംഭവിച്ചതായി ബെർക്ലി സംഘം അറിയിച്ചു. ഇതിന്റെ പേര് 258Lr എന്ന് പിന്നീട് തിരുത്തപ്പെട്ടു.
സംഘം പുതിയ മൂലകത്തിന് ലോറൻസിയം (Lw) എന്ന പേര് നിർദ്ദേശിച്ചു.
സൈക്ലോട്രാൻ കണ്ടെത്തിയ ശാസ്ത്രജ്ഞനായ ഏർണസ്റ്റ് ഒ. ലോറൻസിന്റെ ബഹുമാനാർത്ഥമാണ് അമേരിക്കൽ കെമിക്കൽ സൊസൈറ്റി ഈ മൂലകത്തിന് ലോറൻസിയം എന്ന് പേരിട്ടത്. ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത് Lw എന്ന പ്രതീകമാണ്. 1963ൽ ഇത് Lr എന്നാക്കിമാറ്റപ്പെട്ടു. 1997 ഓഗസ്റ്റിൽ ഇന്റർനാഷ്ണൽ യൂണിയൻ ഓഫ് പ്യുവർ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രിയുടെ ജെനീവയിൽ നടന്ന സമ്മേളനത്തിൽ ലോറൻസിയം എന്ന പേരും Lr എന്ന പേരും അംഗീകരിക്കപ്പെട്ടു. ഏക-ലുറ്റീഷ്യം എന്നും ഇത് അറിയപ്പെട്ടിരുന്നു. ചില നിർദ്ദേശങ്ങളുടെ അടിസ്ഥനത്തിൽ ഇതിന്റെ താത്കാലിക മൂലക നാമമായ അൺനിൽട്രിയം ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല.
ലോറൻസിയം ആവർത്തനപ്പട്ടികയിലെ 103ആം മൂലകമാണ്. ഇതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോണിക ഘടനകൾ ഇവയാണ്:
ബോർ മാതൃക: 2, 8, 18, 32, 32, 8, 3
ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f147p1
ഇതിന്റ ഇലക്ട്രോൺ വിന്യാസം [Rn]7s25f146d1 ആയിരിക്കണമെന്നാണ് ആദ്യകാല നിഗമനങ്ങൾ വച്ചിരുന്നത്. എന്നാൽ ഇലക്ട്രോൺ വിന്യാസം [Rn]7s25f147p1 ആയേക്കാമെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. അടുത്തകാലത്തായി ഇത് പരീക്ഷണത്തിലൂടെ ഏകദേശം സ്ഥിരീകരിക്കപ്പെട്ടു.
ഐസോടോപ്പ് | കണ്ടുപിടിച്ച വർഷം | കണ്ടെത്തിയ പ്രക്രിയ |
---|---|---|
252Lr | 2001 | 209Bi(50Ti,3n) |
253Lrg | 1985 | 209Bi(50Ti,2n) |
253Lrm | 2001 | 209Bi(50Ti,2n) |
254Lr | 1985 | 209Bi(50Ti,n) |
255Lr | 1970 | 243Am(16O,4n) |
256Lr | 1961? 1965? 1968? 1971 | 252Cf(10B,6n) |
257Lr | 1958? 1971 | 249Cf(15N,α3n) |
258Lr | 1961? 1971 | 249Cf(15N,α2n) |
259Lr | 1971 | 248Cm(15N,4n) |
260Lr | 1971 | 248Cm(15N,3n) |
261Lr | 1987 | 254Es + 22Ne |
262Lr | 1987 | 254Es + 22Ne |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.