From Wikipedia, the free encyclopedia
1836 മുതൽ 1846 വരെ അമേരിക്കൻ ഐക്യനാടുകൾക്കും മെക്സിക്കോയ്ക്കും മദ്ധ്യേ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു റിപ്പബ്ലിക്ക് ഓഫ് ടെക്സസ്. ടെക്സസ് വിപ്ലവത്തിലൂടെ മെക്സിക്കോയിൽനിന്ന് സ്വാതന്ത്ര്യം സിദ്ധിച്ച റിപ്പബ്ലിക്ക് വെലാസ്കോ ഉടമ്പടികൾ പ്രകാരം ഇന്നത്തെ ടെക്സസ് പ്രദേശം മുഴുവനും കൂടാതെ ഇന്നത്തെ ന്യൂ മെക്സിക്കോ, ഒക്ലഹോമ, കൻസസ്, കൊളറാഡോ, വ്യോമിങ് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ചിലതും ചേർന്നതായിരുന്നു. അമേരിക്കൻ ഐക്യനാടുകളുമായുള്ള രാജ്യത്തിന്റെ കിഴ്ക്കേ അതിർത്തി അമേരിക്കൻ ഐക്യനാടുകളും സ്പെയിനും തമ്മിൽ 1819ൽ ഉണ്ടാക്കിയ ആഡംസ്-ഓനിസ് ഉടമ്പടി പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നു. മെക്സിക്കോയുമായുള്ള തെക്കും പടിഞ്ഞാറേ അതിർത്തിയും റിപ്പബ്ലിക്ക് നിലനിന്ന കാലത്തോളം തർക്കവിഷയമായി നിലകൊണ്ടു. ടെക്സസ് റയോ ഗ്രാൻഡേ അതിർത്തിയായി അവകാശപ്പെട്ടപ്പോൾ മെക്സിക്കോ ന്യൂവെസെസ് നദി അതിർത്തിയായി അവകാശപ്പെട്ടു. ഈ തർക്കം പിന്നീട് ടെക്സസ് ഏറ്റെടുക്കലിനുശേഷം നടന്ന മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനു കാരണമായിത്തീർന്നു.
റിപ്പബ്ലിക്ക് ഓഫ് ടെക്സസ് | |||||||||
---|---|---|---|---|---|---|---|---|---|
1836–1846 | |||||||||
തലസ്ഥാനം | വാഷിംഗ്ടൺ-ഓൺ-ദി-ബ്രാസോസ് ഹാരിസ്ബർഗ് ഗാൽവെസ്റ്റൺ വെലാസ്കൊ കൊളംബിയ ഹ്യൂസ്റ്റൺ ഓസ്റ്റിൻ | ||||||||
പൊതുവായ ഭാഷകൾ | ഇംഗ്ലീഷ് (സ്വതേ) സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, പ്രാദേശികമായി Native American languages | ||||||||
ഗവൺമെൻ്റ് | റിപ്പബ്ലിക്ക് | ||||||||
• 1836-1838 | സാം ഹ്യൂസ്റ്റൺ | ||||||||
• 1838-1841 | മിറാബ്യൂ ബി. ലാമാർ | ||||||||
• 1841-1844 | സാം ഹ്യൂസ്റ്റൺ | ||||||||
• 1844-1846 | ആൻസൺ ജോൺസ് | ||||||||
വൈസ് പ്രസിഡന്റ്1 | |||||||||
• 1836-1838 | മിറാബ്യൂ ബി. ലാമാർ | ||||||||
• 1838-1841 | ഡേവിഡ് ജി. ബർണറ്റ് | ||||||||
• 1841-1844 | എഡ്വേർഡ് ബൾസൺ | ||||||||
• 1844-1845 | കെന്നത്ത് ലൂയിസ് ആൻഡേഴ്സൺ | ||||||||
ചരിത്രം | |||||||||
• സ്വാതന്ത്ര്യം | മാർച്ച് 2 1836 | ||||||||
• കൂട്ടിച്ചേർക്കൽ | ഡിസംബർ 29 1845 | ||||||||
• അധികാരക്കൈമാറ്റം | ഫെബ്രുവരി 19 1846 | ||||||||
വിസ്തീർണ്ണം | |||||||||
1840 | 1,007,935 കി.m2 (389,166 ച മൈ) | ||||||||
Population | |||||||||
• 1840 | 70000 | ||||||||
നാണയവ്യവസ്ഥ | റിപ്പബ്ലിക്ക് ഓഫ് ടെക്സസ് ഡോളർ ($) | ||||||||
| |||||||||
1ഇടക്കാല കാലഘട്ടം (16 മാർച്ച്-22 ഒക്ടോബർ 1836): പ്രസിഡന്റ്: ഡേവിഡ് ജി. ബർണറ്റ്, വൈസ് പ്രസിഡന്റ് ലോറൻസോ ദെ സവാലാ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.