ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രേഖ എന്നറിയപ്പെടുന്ന ഭാനുരേഖ ഗണേശൻ.(തമിഴ്: ரேகா, ഹിന്ദി: रेखा, ഉർദു: ریکھا), (ജനനം: 10 ഒക്ടോബർ 1954). 1970 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്ന രേഖ.[5][6]
രേഖ | |
---|---|
![]() Rekha in 2016 | |
Member of Parliament, Rajya Sabha (Nominated) | |
ഓഫീസിൽ 27 April 2012 – 26 April 2018 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bhanurekha Ganesan 10 ഒക്ടോബർ 1954[1][2][3] Madras, Madras State, India (present day Chennai, Tamil Nadu, India) |
രാഷ്ട്രീയ കക്ഷി | Independent |
പങ്കാളി | Mukesh Agarwal (m.1990–1991; his death) |
മാതാപിതാക്കൾ(s) | Gemini Ganesan (father) Pushpavalli (mother) |
ബന്ധുക്കൾ | Savitri (step-mother) Shubha (cousin) Vedantam Raghavaiah (uncle)[4] |
അൽമ മേറ്റർ | Sacred Heart Convent, Church Park, Chennai |
അവാർഡുകൾ | Padma Shri (2010) |
തന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ 180 ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. മുൻ നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാൻ രേഖക്ക് കഴിഞ്ഞു.
രേഖ ജനിച്ചത് ചെന്നൈയിലാണ്. തമിഴിലെ പ്രമുഖ നടനായ ജമിനി ഗണേശന്റെ മകളാണ് രേഖ. മാതാവ് തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ്. തന്റെ പിതാവിന്റെ വിജയകരമായ ചലച്ചിത്ര ജീവിതം പിന്തുടർന്നു കൊണ്ടാണ് രേഖ ചലച്ചിത്ര വേദിയിൽ എത്തിയത്.[7]
തന്റെ മാതാ പിതാക്കൾ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. രേഖയുടെ കുട്ടിക്കാലത്ത് ജെമിനി ഗണേശൻ രേഖയെ തന്റെ കുട്ടിയായി അംഗീകരിച്ചിരുന്നില്ല.[7] 1970 കളിൽ ചലച്ചിത്ര രംഗത്ത് ഒരു അവസരം തേടുന്ന കാലത്താണ് ഇത് പുറത്തു വന്നത്.[7]
ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത് 1966 ൽ തെലുഗു ചിത്രമായ രംഗുല രത്നം എന്ന ചിത്രത്തിലാണ്. ഒരു നായികയായി അഭിനയിച്ചത് 1969 ൽ കന്നട ചിത്രത്തിലാണ്.[7] ആ വർഷം തന്നെ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[8]
1970 ൽ രേഖ ഒരു തെലുഗു ചിത്രത്തിലും സാവൻ ബന്ദോൻ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രമാണ് ഹിന്ദി ചലച്ചിത്ര വേദിയിൽ രേഖയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടൂന്നത്.[7] പിന്നീട് കുറെ അധികം വേഷങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം ഗ്ലാാമർ വേഷങ്ങളായിരുന്നു.
1980 കളിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ഒരു പാട് ചിത്രങ്ങളിൽ രേഖ നായികയായി.[9] അമിതാബ് ബച്ചനുമായി യഥാർഥ ജീവിതത്തിലും ബന്ധമുണ്ടെന്ന് രേഖക്കെതിരെ ആരോപണങ്ങൾ വന്നു. 1981 ൽ യശ് ചോപ്ര നിർമ്മിച്ച സിൽസില എന്ന ചിത്രത്തോടെ പിന്നീട് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.[9] 1990 കൾക്ക് ശേഷം രേഖയുടെ ചലച്ചിത്ര ജീവിതത്തിൽ ഒരു താഴ്ചയുണ്ടായി. പല ചിത്രങ്ങളും പരാജയപ്പെട്ടു.[10] പക്ഷേ ഇതിനിടക്ക് വിദേശ ചിത്രമായ കാമസൂത്ര എന്ന ചിത്രവും ഖിലാഡിയോം കാ ഖിലാഡി എന്ന ചിത്രവും അല്പമെങ്കിലും വിജയമുണ്ടായി.
രേഖയുടെ ജീവിതത്തിൽ പല പരാജയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് 1973 ൽ സംവിധായകനായ വിനോദ് മേഹ്രയുമായിട്ടയിരുന്നു ബന്ധം. ഇവർ പിന്നീട് പിരിഞ്ഞു. 1990 ൽ ഡെൽഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗർവാളിനെ വിവാഹം ചെയ്തെങ്കിലും ഇദ്ദേഹം 1991 ൽ ആത്മഹത്യ ചെയ്തു. ഇപ്പോൾ രേഖ മുംബൈയിൽ തന്റെ സെക്രട്ടറിയോടൊപ്പം താമസിക്കുന്നു.[11]
Seamless Wikipedia browsing. On steroids.