ഒരു രാജ്യത്തിന്റെ രൂപവത്കരണത്തിൽ ഒരു മഹദ്‌വ്യക്തി നൽകിയ സംഭാവനകളെ മാനിച്ച് നൽകുന്ന ആദരണീയ സ്ഥാനമാണ്‌ രാഷ്ട്രപിതാവ് എന്ന സ്ഥാനം. Father of the country എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ Pater patriae എന്ന വാക്കിൽ നിന്നാണ്‌ ഈ പ്രയോഗത്തിന്റെ ഉത്ഭവം.

റോമൻ ചരിത്രം

മികച്ച പണ്ഡിതരെയും യോദ്ധാക്കളെയും ആദരിക്കാൻ ബി.സി. 63-ൽ റോമൻ സെനറ്റ് ആണ്‌ Pater patriae എന്ന പദവി നൽകിത്തുടങ്ങിയത്. പ്രശസ്ത റോമൻ പണ്ഡിതനായ മാർക്കസ് തുല്ലിയസ് സിസറോയ്ക്കാണ്‌ ഈ പദവി ആദ്യമായി നൽകിയത്. പിന്നീട് ജൂലിയസ് സീസർ, അഗസ്റ്റസ് സീസർ, കലിഗുള, നീറോ തുടങ്ങിയ റോമൻ ചക്രവർത്തിമാരെയും ഈ പദവി തേടിയെത്തി. എ.ഡി. 307-ൽ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തിക്കാണ്‌ ഈ പദവി അവസാനമായി നൽകിയത്.

ആധുനിക ചരിത്രം

ആധുനിക രാജ്യങ്ങളുടെ ചരിത്രത്തിൽ രാജ്യങ്ങളുടെ സ്ഥാപക നേതാക്കൾക്കാണ്‌ രാഷ്ട്രപിതാവ് സ്ഥാനം നൽകിയിരിക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ആകുന്നത് ഈ അർത്ഥത്തിലാണ്‌.

രാജ്യങ്ങളും രാഷ്ട്രപിതാക്കളും

കൂടുതൽ വിവരങ്ങൾ രാജ്യം, രാഷ്ട്രപിതാവ് ...
രാജ്യംരാഷ്ട്രപിതാവ്
മലേഷ്യതുങ്കു അബ്ദുൾ റഹ്മാൻ പുത്ര അൽ-ഹജ്
തുർക്കിമുസ്തഫാ കമാൽ അത്താതുർക്ക്
ഉറുഗ്വേജോസ് ഗെർവാസിയോ അർറ്റിഗാസ്
ബർമ്മജനറൽ ഓങ്ങ് സാൻ
ചെക്ക്‌ റിപ്പബ്ലിക്ക്‌ഫ്രാന്റിസെക് പലാക്കി
ഇന്ത്യമോഹൻദാസ് കരംചന്ദ് ഗാന്ധി
നോർവെഈനാർ ജെർഹാർഡ്‌സെൻ
പാകിസ്താൻമുഹമ്മദ് അലി ജിന്ന
റഷ്യപീറ്റർ ഒന്നാമൻ
ബംഗ്ലാദേശ്ഷെയ്ക്ക് മുജീബുർ റഹ്മാൻ
അഫ്ഘാനിസ്ഥാൻമുഹമ്മദ് സഹീർ ഷാ
ചൈനസൺ യാത്-സെൻ
ക്രൊയേഷ്യആന്റെ സ്റ്റാർചെവിക്
അമേരിക്കജോർജ് വാഷിംഗ്ടൺ
നെതർലാന്റ്സ്ഓറഞ്ച് വില്യം
സ്വീഡൻഗുസ്താവ് വാസ
ഫലസ്തീൻയാസിർ അറഫാത്ത്
കിഴക്കൻ ടിമോർസനാന ഗുസ്മാവോ
കൊസോവോഇബ്രാഹിം റുഗോവ
സിംഗപ്പൂർലീ ക്വാൻ യൂ
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.