രാമചന്ദ്ര ഗുഹ
പത്മഭൂഷൺ പുരസ്കാരം നേടിയ ഇന്ത്യയിലെ ഒരു എഴുത്തുകാനും ചരിത്രകാരനും From Wikipedia, the free encyclopedia
പരിസ്ഥിതി,സാമൂഹികം,രാഷ്ട്രീയം,ക്രിക്കറ്റ് ചരിത്രം എന്നിവയിൽ ഗവേഷണതല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ് രാമചന്ദ്ര ഗുഹ. ദ ടെലിഗ്രാഫ്,ഖലീജ് ടൈംസ്,ദ ഹിന്ദുസ്ഥാൻ ടൈംസ് എന്നീ പത്രങ്ങളിലെ ഒരു പംക്തി എഴുത്തുകാരനുമാണ് ഇദ്ദേഹം. 2009 ൽ പത്മഭൂഷൺ പുരസ്കാരം നേടി
രാമചന്ദ്ര ഗുഹ | |
---|---|
![]() ഗുഹ 2017ൽ കോഴിക്കോട് | |
ജനനം | |
കലാലയം | University of Delhi IIM Calcutta |
Notable work | India after Gandhi |
ജീവിതപങ്കാളി | സുജാത കേശവൻ |
ജീവിതവും എഴുത്തും
1958 ൽ ഡെറഡൂണിലാണ് രാമചന്ദ്ര ഗുഹ ജനിച്ചത്. ഡൽഹിയിലെ ഡൂൺ സ്കൂളിലും സെന്റ് സ്റ്റീഫൻ കോളേജിലും പഠിച്ചു. 1977 ൽ ധനതത്വശാത്രത്തിൽ ബി.എ യും പിന്നീട് ഡൽഹി സ്കൂൾ ഓഫ് എകണോമിക്സിൽ നിന്ന് എം.എ. യും നേടി. കൽകട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. ചിപ്കോ പ്രസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തി ഉത്തരാഞ്ചലിലെ വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഗവേഷണം. അത് പിന്നെ "ദ അൺകൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1985 മുതൽ 2000 വരെ ഇന്ത്യ,യൂറോപ്പ്,തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ സർവ്വകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോർണിയ സർവ്വകലാശാല,ബെർക്കിലി സർവ്വകലാശാല,യെൽ സർവ്വകലാശാല,സ്റ്റാൻഫോർഡ് സർവ്വകലാശാല എന്നിവ അവയിൽ പെടുന്നു. പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായി.
പിന്നീട് ബാംഗ്ലൂരിലേക്ക് കൂടുമാറിയ ഗുഹ പൂർണ്ണമായും എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 2003 ൽ ബാംഗ്ലുരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മാനവിക വിഷങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തിൽ ഗവേഷണം നടത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ന്യൂ ഇന്ത്യ ഫൗണ്ടേഷൻ(New India Foundation) എന്ന ലാഭരഹിത സംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയാണ് ഗുഹ. മാക്മില്ലൻ പ്രസിദ്ധീകരിച്ച "ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ"(India after Gandhi), "എക്കോ" (Ecco) എന്നിവ രാമചന്ദ്ര ഗുഹയുടെ ഗ്രന്ഥങ്ങളാണ്. മലയാള വാരികയായ മാധ്യമം ആഴ്ചപ്പതിപ്പിൽ രാമചന്ദ്ര ഗുഹയുടെ "അരികു ചേരാതെ" എന്ന പംക്തി പ്രസിദ്ധീകരിച്ചു വരുന്നു.
കുടുംബം
ഗ്രാഫിക് ഡിസൈനർ സുചാത കേശവനാണ് ഗുഹയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.
പുരസ്കാരങ്ങളും അംഗീകാരങ്ങളും

- പ്രിഹിസ്റ്ററി ഓഫ് കമ്മ്യൂണിറ്റി ഫോറസ്ട്രി ഇൻ ഇന്ത്യ(Prehistory of Community Forestry in India) എന്ന പ്രബന്ധത്തിന് അമേരിക്കൻ സൊസൈറ്റി ഫൊർ എൻവിറോന്മെന്റൽ ഹിസ്റ്ററി എന്ന സംഘടനയുടെ ലിയോപോൽഡ്-ഹിഡി പ്രൈസ്(2001)
- എ കോർണർ ഓഫ് എ ഫോറിൻ ഫീൽഡ്(A Corner of a Foreign Field) എന്ന പ്രബന്ധത്തിന് ഡൈലി ടെലഗ്രാഫ് ക്രിക്കറ്റ് സൊസൈറ്റി ബുക്ക് ഓഫ് ദ ഇയർ പ്രൈസ് (2002)
- ആർ. കെ. നാരായണൻ പ്രൈസ് (2003)
- അമേരിക്കൻ പ്രസിദ്ധീകരണമായ "ഫോറിൻ പോളിസി" മെയ് 2008 ൽ ലോകത്തിലെ 100 ബുദ്ധീജീവികളിൽ ഒരാളായി രാമചന്ദ്ര ഗുഹയെ തിരഞ്ഞെടുത്തു[1].
- 2009 ൽ പത്മഭൂഷൺ പുർസ്കാരം[2].
- ഫുക്കൂക്ക ഏഷ്യൻ കൾച്ചർ പുരസ്‌കാരം, 2015
കൃതികൾ
നിരവധി ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട് ഗുഹ. അവയിൽ ചിലത് താഴെ:
- ദിസ് ഫിഷേഡ് ലാൻഡ്
- എക്കോളജി ആൻഡ് ഇക്വിറ്റി
- എൻവിറോന്മെന്റലിസം: എ ഗ്ലോബൽ ഹിസ്റ്ററി
- ആൻ ഇന്ത്യൻ ക്രിക്കറ്റ് സെഞ്ച്വറി
- നാച്ച്വർ,കൾച്ചർ,ഇമ്പീര്യയലിസം:എസ്സെ ഓൺ എൻവിറോണ്മെന്റൽ ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യ.
- സ്പിൻ ആൻഡ് അതർ ടേൺസ്
- ദ ലാസ്റ്റ് ലിബറൽ ആൻഡ് അദർ എസ്സേസ്
- മേക്കേഴ്സ് ഓഫ് മോഡേൺ ഇന്ത്യ[3]
- ഇന്ത്യ ആഫ്റ്റർ ഗാന്ധി
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.