തെന്നിന്ത്യയിലെ ഒരു ചലച്ചിത്രനടിയാണ് രാധിക.

വസ്തുതകൾ രാധിക, ജനനം ...
രാധിക
Thumb
ജനനം
മറ്റ് പേരുകൾപ്രിയനന്ദിനി
സജീവ കാലം2006-ഇന്നുവരെ
അടയ്ക്കുക

വ്യക്തിവിവരണം

ആലപ്പുഴ ജില്ലയിലെ ചേർത്തല ആണ് രാധികയുടെ സ്വദേശം. പിതാവ്‌: സദാനന്ദൻ. മാതാവ്‌: ജയശ്രീ. കമ്യുണിക്കേറ്റീവ്‌ ഇംഗ്ളീഷ്‌ വിദ്യാർത്ഥിനിയാണ് രാധിക.

സിനിമ ജീവിതം

1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.

നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ്‌ കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്‌. ലാൽ ജോസ്‌ സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിൽ വഴിത്തിരിവായി. തുടർന്ന്‌ ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്‌, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

രാധിക അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷംചലച്ചിത്രംകഥാപാത്രംമറ്റ് നടീ നടന്മാർസംവിധാനം
1992വിയറ്റ്നാം കോളനിനായകൻറെ അനന്തരവൾ(ബാലനടി)മോഹൻ ലാൽ, കനക,കെ. പി. എസി. ലളിതസിദ്ദിഖ് - ലാൽ
2000ഡാർലിങ് ഡാർലിങ് ലതികദിലീപ്, കാവ്യാമാധവൻരാജസേനൻ
2001ഷാർജാ ടു ഷാർജഅമ്മുക്കുട്ടിജയറാം, ജഗദീഷ്വേണുഗോപൻ
2001വൺമാൻ ഷോഅശ്വതിജയറാം, സംയുക്ത വർമ്മഷാഫി
2003വാർ ആൻഡ് ലൗദിലീപ്, പ്രഭു, ലൈലവിനയൻ
2005ദൈവനാമത്തിൽ പൃഥ്വിരാജ്, ഭാവനജയരാജ്
2006ക്ലാസ്മേറ്റ്സ്റസിയനരേൻ, പൃഥ്വിരാജ്, കാവ്യാമാധവൻ, ജയസൂര്യ, ഇന്ദ്രജിത്ത്ലാൽ ജോസ്
2007ചങ്ങാതിപ്പൂച്ച ശ്രീദേവിജയസൂര്യ, രമ്യ നമ്പീശൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർഎസ്.പി. മഹേഷ്
2007മിഷൻ 90 ഡേയ്സ്നളിനിമമ്മൂട്ടി, ഇന്നസെൻറ്മേജർ രവി
2007നസ്രാണി അർച്ചന ശങ്കർമമ്മൂട്ടി, കലാഭവൻ മണി, വിമല രാമൻജോഷി
2008വൺവേ ടിക്കറ്റ്സാജിറപൃഥ്വിരാജ്, ഭാമബിപിൻ പ്രഭാകർ
2008മിന്നാമിന്നിക്കൂട്ടംകല്യാണിമീര ജാസ്മിൻ, ജയസൂര്യ, നരേൻ, അനൂപ് ചന്ദ്രൻ, റോമ, സംവൃത സുനിൽ, ഇന്ദ്രജിത്ത്കമൽ
2008ട്വെൻറി:20രാധികമമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം, ഭാവനജോഷി
2009ഡാഡി കൂൾമില്ലിമമ്മൂട്ടി, റിച്ച പല്ലോട്, ബിജു മേനോൻആഷിക്ക് അബു
2010ഇൻ ഗോസ്റ്റ് ഹൌസ് ഇൻ മരതകംമുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ലക്ഷ്മി റായ്ലാൽ
2011കുടുംബശ്രീ ട്രാവൽസ്ശ്രീദേവി / ഹേമലതജയറാം, ഭാവനകിരൺ
2012കോബ്രമമ്മൂട്ടി, ലാൽ, കനിഹ, പദ്മപ്രിയലാൽ
2013അന്നും ഇന്നും എന്നുംഅഞ്ജനജിഷ്ണുരാജേഷ് നായർ
2013ഉടുംബൻ(തമിഴ് സിനിമ)ദിലീപ് റോജർഎസ്. ബാലൻ

പുറത്തേയ്ക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാധിക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.