ഇന്ത്യയിലെ പഞ്ചാബിൽ അമൃതസർ പട്ടണത്തിൽ നിന്നും 11 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് അമൃതസർ അന്താരാഷ്ട്രവിമാനത്താ‍വളം (IATA: ATQ, ICAO: VIAR) എന്ന് പൊതുവെ അറിയപ്പെടുന്ന രാജ സാ‍ൻസി അന്താരാഷ്ട്രവിമാനത്താവളം അഥവ ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താ‍വളം . അമൃതസറിന്റെ സ്ഥാ‍പകനായ ഗുരുരാംദാസിന്റെ പേരിലാണ് ഇങ്ങനെ പേരിട്ടത്. അമൃതസർ - അഞ്ചാല റോഡിൽ രാജ സാൻസി എന്ന ഗ്രാമത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പഞ്ചാബ് സംസ്ഥാനത്തെ ഒരു പ്രധാന വിമാനത്താവളമാണ് ഇത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഒരു വിമാനത്താണവളം ആണ് ഇത്[1]. ഇന്ത്യയിലെ ഏറ്റവും നല്ല ആറാമത്തെ വിമാനത്താവളം എന്ന അവാർഡും ലഭിച്ചിട്ടുണ്ട്[2] പഞ്ചാബിലെ പ്രധാന വ്യോമയാന സേവനങ്ങൾ ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ആഴ്ചയിൽ 90 വ്യവസായിക വിമാനങ്ങൾ സേവനം നടത്തുന്നുണ്ട്.

വസ്തുതകൾ ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം / രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം അമൃതസർ അന്താരാഷ്ട്രവിമാനത്താവളം, Summary ...
ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം / രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം
അമൃതസർ അന്താരാഷ്ട്രവിമാനത്താവളം
Thumb
എയർ‌പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
  • IATA: ATQ
  • ICAO: VIAR
Summary
എയർപോർട്ട് തരംപൊതു വിമാനത്താവളം
പ്രവർത്തിപ്പിക്കുന്നവർഎയർ‌പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംഅമൃതസർ, ഇന്ത്യ
സമുദ്രോന്നതി756 ft / 230 m
നിർദ്ദേശാങ്കം31°42′28″N 74°47′57″E
വെബ്സൈറ്റ്Raja Sansi International Airport
Map
Thumb
ATQ
ATQ
Thumb
ATQ
ATQ
റൺവേകൾ
ദിശ Length Surface
ft m
16/34 10,791 3,289 ടാർ ചെയ്തത്
അടി മീറ്റർ
അടയ്ക്കുക

ടെർമിനലുകൾ

ടെർമിനൽ 1

തദ്ദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു

ടെർമിനൽ 2

അന്തർദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു

സേവനങ്ങൾ

അമൃത്സറിനെയുമായി ബന്ധിപ്പിക്കുന്ന യാത്രാവിമാന സർവീസുകൾ

കൂടുതൽ വിവരങ്ങൾ എയർലൈൻസ്, സ്ഥലങ്ങൾ ...
അടയ്ക്കുക

അമൃത്സറിനെയുമായി ബന്ധിപ്പിക്കുന്ന കാർഗോ വിമാന സർവീസുകൾ

കൂടുതൽ വിവരങ്ങൾ എയർലൈൻസ്, സ്ഥലം ...
എയർലൈൻസ് സ്ഥലം
സ്‌പൈസ് എക്സ്പ്രസ്സ് ഡൽഹി, ബാംഗ്ലൂർ , മോസ്കോ[3]
അടയ്ക്കുക

ഗതാഗത സംവിധാനം

റോഡ് മാർഗ്ഗം

ഈ എയർപോർട്ട് നാഷണൽ ഹൈവെ 354 നു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. യൂബർ, ഓല തുടങ്ങിയ ടാക്സി സേവങ്ങളും, പഞ്ചാബ് ട്രാൻസ്പോർട്ടിന്റെ ബസുകളും ലഭ്യമാണ്. അമൃത്സർ നഗരഹൃദയത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരെയാണ് ഈ വിമാനത്താവളം.

ഇത് കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.