ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല From Wikipedia, the free encyclopedia
മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് രത്നഗിരി ജില്ല. രത്നഗിരി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.[1]
രത്നഗിരി ജില്ല | |||||||
---|---|---|---|---|---|---|---|
ജില്ല, മഹാരാഷ്ട്ര | |||||||
സുവർണ്ണദുർഗ്ഗ് കോട്ട, ചിപ്ലൂണിനു സമീപമുള്ള കുന്നുകൾ, മാർലേശ്വർ വെള്ളച്ചാട്ടം, വെൾനേശ്വർ കടൽത്തീരം, ഗൺപതിപുലെ ഗണപതി ക്ഷേത്രം | |||||||
Location in Maharashtra | |||||||
രാജ്യം | India | ||||||
സംസ്ഥാനം | മഹാരാഷ്ട്ര | ||||||
ഡിവിഷൻ | കൊങ്കൺ ഡിവിഷൻ | ||||||
ആസ്ഥാനം | രത്നഗിരി | ||||||
താലൂക്കുകൾ | 1. മന്ദൻഗഡ്, 2. ദാപോലി, 3. ഖേഡ്, 4. ചിപ്ലൂൺ, 5. ഗുഹാഗർ, 6. സംഗമേശ്വർ, 7. രത്നഗിരി, 8. ലാഞ്ജാ, 9. രാജാപ്പൂർ, മഹാരാഷ്ട്ര | ||||||
• ഭരണസമിതി | Ratnagiri Zilla Parishad | ||||||
• Guardian Minister | Anil Parab (Cabinet Minister Mha) | ||||||
• President Z. P. Ratnagiri | NA | ||||||
• District Collector | Mr. Dr. B. N. Patil (IAS) | ||||||
• CEO Z. P. Ratnagiri | NA | ||||||
• MPs | Vinayak Raut (Ratnagiri–Sindhudurg) Sunil Tatkare (Raigad) | ||||||
• Total | 8,208 ച.കി.മീ.(3,169 ച മൈ) | ||||||
(2011) | |||||||
• Total | 1,615,069 | ||||||
• ജനസാന്ദ്രത | 200/ച.കി.മീ.(510/ച മൈ) | ||||||
• Literacy | 82.18% | ||||||
സമയമേഖല | UTC+05:30 (IST) | ||||||
Major highways | NH-66, NH-204 | ||||||
വെബ്സൈറ്റ് | ratnagiri |
പടിഞ്ഞാറ് അറബിക്കടലും തെക്ക് സിന്ധുദുർഗ് ജില്ലയും വടക്ക് റായ്ഗഡ് ജില്ലയും കിഴക്ക് സത്താറ, സാംഗ്ലി, കോലാപ്പൂർ ജില്ലകളുമാണ് രത്നഗിരി ജില്ലയുടെ അതിരുകൾ. ഈ ജില്ല കൊങ്കൺ ഡിവിഷന്റെ ഭാഗമാണ്.[1]
ജില്ലയുടെ ഭൂപ്രകൃതിയുടെ ഒരു പ്രധാന സവിശേഷത അതിന്റെ നിമ്നോന്നതങ്ങളായ പ്രദേശങ്ങളാണ്. ജില്ലയുടെ ഏകദേശം 45 ശതമാനവും കുന്നുകളാണ്. തീരപ്രദേശം വളരെ ഇടുങ്ങിയ നദീതട സമതലങ്ങളാണ്.[2]
ക്രിസ്തുവർഷം 1312 വരെ, ഈ പ്രദേശം വിവിധ ബുദ്ധ, ഹിന്ദു ഭരണാധികാരികൾ ഭരിച്ചു. അറിയപ്പെട്ട ആദ്യത്തെ ഭരണകൂടം മൗര്യ സാമ്രാജ്യമായിരുന്നു. അവസാനത്തെ അമുസ്ലിം രാജവംശം ദേവഗിരിയിലെ യാദവരായിരുന്നു. ഉത്തരേന്ത്യയിലെ മുസ്ലീം ഭരണാധികാരികളുമായുള്ള പതിറ്റാണ്ടുകളുടെ സൈനിക ഏറ്റുമുട്ടലിനുശേഷം, 1312 നും 1470 നും ഇടയിൽ മുസ്ലീം സൈന്യം ഇത് കൈവശപ്പെടുത്തി. 1500 മുതൽ മുസ്ലീം ഭരണാധികാരികളും പോർച്ചുഗീസുകാരും തമ്മിൽ തീരത്ത് ഭരണത്തിനായി കടുത്ത പോരാട്ടം നടന്നു. അതിനുശേഷം, 1658 വരെ ഡൽഹി, ബാഹ്മനി, ഡെക്കാൻ സുൽത്താനത്തുകളും മുഗളരും ഭരിച്ചു.1658 മുതൽ പ്രദേശത്തിന്റെ ഭൂരിഭാഗവും മറാഠാ സാമ്രാജ്യത്തിന്റെ ഭാഗമായി. 1818-ൽ ബ്രിട്ടീഷുകാർക്കെതിരെ മറാഠകൾ പരാജയപ്പെട്ടതിനെത്തുടർന്ന് രത്നഗിരി പ്രദേശം ബോംബെ പ്രസിഡൻസിയുടെ ഒരു ഭരണമേഖലയായി. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും രാജ്യം പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തതോടെ, 1950-ൽ ഇത് പുതിയ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി. 1948-ൽ സാവന്ത്വാഡി നാട്ടുരാജ്യത്തിന്റെ സംയോജനത്തിലൂടെ ജില്ലയുടെ വിസ്തീർണ്ണം കൂടി. 1960-ൽ ബോംബെ സംസ്ഥാനം വിഭജിക്കപ്പെട്ട് ഈ പ്രദേശം പുതുതായി സൃഷ്ടിക്കപ്പെട്ട മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമായി. 1981-ൽ ജില്ല വിഭജിക്കുകയും ജില്ലയുടെ തെക്കൻ ഭാഗം സിന്ധുദുർഗ് ജില്ലയായി മാറുകയും ചെയ്തു.[3][4][5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.