യൂട്ടിക്ക
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
യൂട്ടിക്ക (/ˈjuːtɪkə/ ⓘ) മൊഹാവ്ക് താഴ്വരയിലെ ഒരു നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒനൈഡാ കൗണ്ടിയുടെ ആസ്ഥാനവുമായ നഗരമാണ്. 2010 ലെ യുഎസ് സെൻസസിൽ 62,235 ജനസംഖ്യയുള്ള ഈ നഗരം ന്യൂയോർക്കിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരമാണ്. അഡിറോണ്ടാക്ക് പർവതനിരകളുടെ താഴ്വരയിൽ മൊഹാവ്ക് നദിയോരത്തു സ്ഥിതിചെയ്യുന്ന യൂട്ടിക്ക, അൽബാനിക്ക് 95 മൈൽ (153 കിലോമീറ്റർ) വടക്കുപടിഞ്ഞാറായും സിറാക്കൂസിന് 55 മൈൽ (89 കിലോമീറ്റർ) കിഴക്കായും, ന്യൂയോർക്ക് നഗരത്തിന് 240 മൈൽ (386 കിലോമീറ്റർ) വടക്കുപടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്. യൂട്ടിക്കയും അടുത്തുള്ള റോം നഗരവും ചേർന്ന് രൂപപ്പെടുന്ന യൂട്ടിക്ക-റോം മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഒനിഡ, ഹെർകിമർ കൗണ്ടികളും ഉൾപ്പെട്ടിരിക്കുന്നു.
യൂട്ടിക്ക | |||||||||
---|---|---|---|---|---|---|---|---|---|
City | |||||||||
| |||||||||
| |||||||||
Nickname(s): The Handshake City, Sin City, Elm Tree City[1] | |||||||||
Location in Oneida County and New York | |||||||||
Coordinates: 43°05′41″N 75°16′33″W | |||||||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||||||
State | New York
| ||||||||
Metro | Utica–Rome | ||||||||
County | Oneida | ||||||||
Land grant (village) | January 2, 1734[2] | ||||||||
Incorporated (village) | April 3, 1798 | ||||||||
Incorporated (city) | February 13, 1832[3] | ||||||||
• Mayor | Robert M. Palmieri (D) | ||||||||
• City | 17.02 ച മൈ (44.07 ച.കി.മീ.) | ||||||||
• ഭൂമി | 16.76 ച മൈ (43.40 ച.കി.മീ.) | ||||||||
• ജലം | 0.26 ച മൈ (0.66 ച.കി.മീ.) | ||||||||
ഉയരം | 456 അടി (139 മീ) | ||||||||
• City | 62,235 | ||||||||
• കണക്ക് (2018) | 60,100 | ||||||||
• ജനസാന്ദ്രത | 3,619.07/ച മൈ (1,397.36/ച.കി.മീ.) | ||||||||
• നഗരപ്രദേശം | 117,328 (U.S.: 268th)[6] | ||||||||
• മെട്രോപ്രദേശം | 297,592 (U.S.: 163rd)[7][lower-roman 1] | ||||||||
Demonym(s) | Utican | ||||||||
സമയമേഖല | UTC−5 (Eastern (EST)) | ||||||||
• Summer (DST) | UTC−4 (EDT) | ||||||||
ZIP codes | 13501-13505, 13599 | ||||||||
ഏരിയ കോഡ് | 315 | ||||||||
FIPS code | 36-76540 | ||||||||
GNIS feature ID | 0968324[8] | ||||||||
വെബ്സൈറ്റ് | cityofutica.com |
മുമ്പ് ഇറോക്വോയിസ് കോൺഫെഡറസിയിലെ മൊഹാവ് ഗോത്രക്കാർ അധിവസിച്ചിരുന്ന ഒരു നദീതടമായിരുന്ന, യുട്ടിക്ക അമേരിക്കൻ വിപ്ലവകാലത്തും അതിനുശേഷവും ന്യൂ ഇംഗ്ലണ്ടിൽ നിന്നുള്ള യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാരെ ആകർഷിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ, ഈറി, ചെനങ്കോ കനാലുകൾ, ന്യൂയോർക്ക് സെൻട്രൽ റെയിൽറോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങൾക്കു സമീപം ആൽബാനിക്കും സിറാക്കൂസിനും ഇടയിലുള്ള ഒരു ഇടനഗരമെന്ന നിലയിൽ കുടിയേറ്റക്കാർ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തി. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നഗരത്തിന്റെ അടിസ്ഥാന സൌകര്യങ്ങളുടെ വികസം ഒരു ഉൽപാദന കേന്ദ്രമെന്ന നിലയിൽ അതിന്റെ വിജയത്തിന് കാരണമാവുകയും വസ്ത്രവ്യവസായത്തിന്റെ ലോകകേന്ദ്രമായി അതിന്റെ പങ്ക് നിർവചിക്കുകയും ചെയ്തു. യൂട്ടിക്കയുടെ ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ അഴിമതികളും സംഘടിത കുറ്റകൃത്യങ്ങളും ഇതിന് "സിൻ സിറ്റി" എന്ന വിളിപ്പേര് നൽകി.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.