Remove ads
From Wikipedia, the free encyclopedia
ഹിമാലയ മലനിരകളിലെ ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന കാലി വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ് യാക് (ശാസ്ത്രീയനാമം: ബോസ് ഗ്രണ്ണിയെൻസ്, ഇംഗ്ലീഷ്: Bos grunniens). ചമരിക്കാള എന്ന പേരിലും ഈ ജീവി അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] പർവ്വതങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ കട്ടിയും നീളവും കൂടിയ രോമങ്ങൾ യാക്കുകൾക്ക് ഉണ്ട്. പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും, തുകലിനും, ഇറച്ചിക്കും, കമ്പിളിക്കുമായി വളർത്തുകയും വേട്ടയാടുകയും ചെയ്യുന്നത് ഇതിന്റെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇറച്ചിക്കായി ഇവയെ വേട്ടയാടുന്ന ചെന്നായ്ക്കളാണ് ഇവയുടെ മറ്റൊരു പ്രധാന എതിരാളി. ഇപ്പോൾ ചുവന്ന പട്ടികയിൽ ഭേദ്യമായ അവസ്ഥയിൽ എന്ന നിലയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.[2]
യാക് | |
---|---|
മധ്യ നേപാളിലെ അന്നപൂർണ്ണ സർക്യൂട്ടിലെ ലെറ്റ്ദാറിൽ ഒരു യാക്. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Artiodactyla |
Family: | Bovidae |
Genus: | Bos |
Species: | B. grunniens |
Binomial name | |
Bos grunniens Linnaeus, 1766 | |
Synonyms | |
Poephagus grunniens |
യാക് എന്നത് ആംഗലേയത്തിലെ പേരാണ്. ഈ വാക്ക് തിബറ്റൻ ഭാഷയിൽ ഈ ജീവിയെ വിളിക്കുന്ന ഗ്യാഗ് (തിബറ്റൻ: གཡག་; വൈൽ: g.yag) എന്ന പേരിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. തിബറ്റൻ ഭാഷയിൽ ഇത് ആൺ വർഗ്ഗത്തിലെ ജീവികളെ വിളിക്കാനാണ് ഉപയോഗിക്കാറ്, പെൺ വർഗ്ഗത്തിനെ വിളിക്കാൻ ഉപയോഗിക്കാറുള്ളത് ഡ്രി അല്ലെങ്കിൽ നാക്എന്നാണ്. എന്നാൽ ആംഗലേയത്തിൽ ആൺ-പെൺ വർഗ്ഗങ്ങളെ കുറിക്കാൻ യാക് എന്ന വാക്കുതന്നെയാണ് ഉപയോഗിക്കുന്നത്. മിക്കവാറും മറ്റെല്ലാ ഭാഷകളും ആംഗലേയത്തിൽ നിന്നും യാക് എന്ന വാക്കിനെ സ്വീകരിക്കുകയാണുണ്ടായത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.