Remove ads
From Wikipedia, the free encyclopedia
മതപരമായ വീക്ഷണത്തിൽ അസാധാരണമായ കഴിവുകളോടുകൂടിയ ഒരു ദൈവ സൃഷ്ടിയാണ് മാലാഖ. മാലാഖമാർ ദൈവത്തിന്റെ ദൂതനായി പ്രവർത്തിക്കുന്നതായി ഹീബ്രു, ക്രിസ്ത്യൻ ബൈബിളുകളിൽ പരാമർശിക്കുന്നു. മാലാഖ എന്ന മലയാളം വാക്ക് ܡܠܐܟܐ (malakha)എന്ന അരാമിക് വാക്കിൽ നിന്നാണ് ഉണ്ടായതാണ്.(ബഹുവചനം: മാലാഖമാർ). ഇസ്ലാം, ജൂത മത ഗ്രന്ഥങ്ങളിൽ ഇവയെ മലക്ക് എന്നാണ് പരാമർശിക്കുന്നത്. മാലാഖകളെ കുറിച്ചുള്ള ദൈവശാസ്ത്ര പഠനത്തിന് എയിഞ്ജലോളജീ എന്ന് പറയും.
തത്ത്വശാസ്ത്ര വീക്ഷണത്തിൽ മാലാഖമാ൪ വിശുദ്ധ ആത്മാക്കളാണ്.[അവലംബം ആവശ്യമാണ്]
പുരാതന ക്രിസ്തീയ സഭയിൽ യഹൂദ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മാലാഖമാരെക്കുറിച്ചുള്ള വീക്ഷണം രൂപപ്പെട്ടത്. ബൈബിളിൽ ധാരാളം സ്ഥലങ്ങളിൽ മാലാഖമാരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്.
ദൈവത്തെ സദാ സ്തുതിച്ചുകൊണ്ടിരിയ്ക്കുകയാണു് മാലാഖമാരുടെ ദൗത്യം. ഇവയെ മൂന്നു ഗണങ്ങൾ വീതമുള്ള ഒമ്പതു വൃന്ദങ്ങളായി തിരിച്ചിരിയ്ക്കുന്നു. ഒന്നാം ഗണം- സ്രോപ്പേന്മാർ,ക്രോവെന്മാർ , ഭദ്രസനന്മാർ രണ്ടാം ഗണം- ആധിപത്യന്മാർ , ത്വാതിക്കന്മാർ , ബാൽവന്മാർ മൂന്നാം ഗണം- പ്രാഥമികന്മാർ , പ്രധാന മാലാഖമാർ, മാലാഖമാർ
ഇസ്‌ലാമിക വീക്ഷണ പ്രകാരം മാലാഖമാർ അഥവാ മലക്കുകൾ (അറബി: ملك , ملاك ബഹുവചനം ملائكة ) പ്രകാശത്താൽ സൃഷ്ടിക്കപെട്ട ദൈവത്തിന്റെ പ്രത്യേക സൃഷ്ടികളാണ്. മനുഷ്യന് തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത സൃഷ്ടികളാണവ. അഹങ്കാരമോ അനുസരണക്കേടോ അവരിൽ നിന്നുണ്ടാവുകയില്ലെന്നും അല്ലാഹു കൽപ്പിക്കുന്നതെന്തും അവർ അനുസരിക്കുമെന്നും[1] ഖുർആൻ പറയുന്നു. മലക്കുകളിൽ വിശ്വസിക്കൽ എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്. ഇസ്‌ലാമിലെ ആറ് വിശ്വാസകാര്യങ്ങളിൽ പെട്ടതാണിത്. വിശുദ്ധ ഖുർആനിൽ ഏതാനും മാലാഖമാരെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് : ജിബ്‌രീൽ, മീഖാഈൽ, ഹാറൂത്, മാറൂത്, മാലിക്, റഖീബ്, അതീദ്. അവരുടെ ഉത്തരവാദിത്ത്വവും ഖുർആൻ വിശദീകരിക്കുന്നുണ്ട്.
മലക്കുകളിൽ സുപ്രധാനമായൊരു ദൗത്യനിർവ്വാഹകനാണ് ജിബ്‌രീൽ (ഗബ്രിയേൽ). പ്രവാചകന്മാർക്ക് ദൈവികബോധനം എത്തിച്ചുകൊടുക്കുകയെന്നതാണ് ജിബ്‌രീലിന്റെ പ്രധാന ദൗത്യം. മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടത് ജിബ്‌രീലിലൂടെയാണ്[2]. വിശ്വസ്താത്മാവ് (റൂഹുൽ അമീൻ), പരിശുദ്ധാത്മാവ് (റൂഹുൽ ഖുദുസ്) തുടങ്ങിയ നാമങ്ങളിലും ജിബ്‌രീലിനെ ഖുർആൻ വിശേഷിപ്പിക്കുന്നു[3]. ഈസാ നബിയെയും (യേശു ക്രിസ്തു) മറ്റു പ്രവാചകന്മാരെപ്പോലെത്തന്നെ പരിശുദ്ധാത്മാവിനെക്കൊണ്ട് അല്ലാഹു പിന്തുണച്ചുവെന്ന് ഖുർആൻ പറയുന്നുണ്ട്[4].പ്രവ൪ത്തിക്കുന്നതായി ഹീബ്രു ക്രിസ്തീയ ബൈബിളുകളിൽ കാണാം.
അന്ത്യനാളിൽ വിചാരണയ്ക്കുതകുന്ന വിധത്തിൽ മനുഷ്യരുടെ കർമ്മങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കുന്നതിനായി മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു[5].
മരണസമയത്ത് മനുഷ്യരുടെ ആത്മാവുകളെ പിടിച്ചെടുക്കുന്നതും മലക്കാണ്. ഈ മലക്കിനെ 'മരണത്തിന്റെ മലക്ക്' (മലക്കുൽ മൗത്ത്)[6] എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. സദ്‌വൃത്തരായ ആത്മാക്കളെ സ്വീകരിക്കുവാനായി മലക്കുകൾ വരുന്നത് സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള സന്തോഷവാർത്തയുമായാണെന്നും ദുർവൃത്തികളിലേർപ്പെട്ടവരെയും ബഹുദൈവാരാധനയിലൂടെ ദൈവകോപത്തിന് പാത്രമായവരുടെയും ആത്മാക്കളെ സ്വീകരിക്കുന്നത് നരക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും മർദ്ദിച്ചുമാണെന്ന് ഖുർആൻ പറയുന്നു[7].
സത്യവിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് സ്വീകരിച്ചാനയിക്കുവാനും നരകത്തിന്റെ മേൽനോട്ടത്തിനും മലക്കുകളുണ്ടായിരിക്കും. എന്നാൽ പരലോകത്ത് സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരെ രക്ഷിക്കുവാൻ മലക്കുകൾക്ക് കഴിയില്ലെന്നും ഖുർആൻ പറയുന്നു.
ജൂത വിശ്വാസം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.