From Wikipedia, the free encyclopedia
കടുവയുടെ ഒരു ഉപവംശമായ മലയൻ കടുവ തെക്കുകിഴക്കൻ ഏഷ്യയിലെ മലയൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. മലേഷ്യ, തായ്ലൻഡ് മുതലായ രാജ്യങ്ങളിലാണ് ഇവയുള്ളത്. ഇവയുടെ ശാസ്ത്രീയ നാമം: Panthera Tigris Jacksoni എന്നാണ്. മുമ്പ് മലയൻ കടുവകളെ ഇൻഡോ-ചൈനീസ് കടുവകളുടെ ഉപവംശമായി കരുതിയിരുന്നു. എന്നാൽ 2004-ൽ ഈ കടുവകൾ പുതിയ ഒരു ഉപവംശമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞു.
Malayan tiger | |
---|---|
Malayan tiger at the Cincinnati Zoo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. t. jacksoni |
Trinomial name | |
Panthera tigris jacksoni Luo et al., 2004 | |
Range map |
മലയൻ കടുവയുടെ കരുത്തും ശക്തിയും മൂലം അവ വസിക്കുന്ന ചുറ്റുപാടിൽ മറ്റു മൃഗങ്ങളുടെ ഭീഷണി ഒട്ടും ഇല്ല. മനുഷ്യൻ തന്നെയാണ് മലയൻ കടുവയുടെ ഏറ്റവും വലിയ ഭീഷണി. പ്രധാനമായും വേട്ടയാടലും, വനനശീകരണം മൂലം സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുന്നതുക്കൊണ്ടും കടുവകളുടെ എണ്ണം അപകടത്തിലായിരിക്കയാണ്. IUCN-ന്റെ കണക്കുപ്രകാരം കടുവയുടെ എല്ലാ ഉപവംശങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽപ്പെടുന്നു. മലയൻ കടുവകൾ ഏകദേശം 500-700 എണ്ണം മാത്രം ഉണ്ടാകുമെന്നാണ് കണക്ക്.
മലയൻ കടുവയുടെ പ്രധാന ആഹാരം മാൻ, കാട്ടുപന്നി, കരടി മുതലായവ ആണ്. അപുർവ്വമായി കന്നുകാലി, ആട് മുതലായ വളർത്തുമൃഗങ്ങളെയും ഇരയാക്കുന്നു.
മലയൻ കടുവകൾ മറ്റു ഉപവംശങ്ങളെ അപേക്ഷിച്ച് ഉയരം കുറഞ്ഞവയാണ്. ആൺ കടുവയുടെ ശരീര ഭാരം ഏകദേശം 100-120 കിലോ. ഗ്രാമും പെൺ കടുവയുടെ ശരീര ഭാരം ഏകദേശം 100 കിലോ. ഗ്രാമും ആണ്. ഇവയുടെ ആയുസ്സ് 15-20 വർഷം വരെ ആണ്. കടുവകൾ നീന്താൻ സമർത്ഥരാണ്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.