മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
അനിൽ ബാബു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയിൽപ്പീലിക്കാവ്. കുഞ്ചാക്കോ ബോബൻ, ജോമോൾ, തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുനർജന്മമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
മയിൽപ്പീലിക്കാവ് | |
---|---|
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | ദിനേശ് പണിക്കർ |
രചന | സാബ് ജോൺ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | രോഹിത് ഫിലിംസ് |
വിതരണം | വിസ്മയാ റിലീസ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 138 മിനിറ്റ് |
എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസ് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മോഹൻ സിത്താര ഒരുക്കിയിരിക്കുന്നു. ജോണി സാഗരിഗ ഓഡിയാ ആണ് ഗാനങ്ങൾ വിപണനം ചെയ്തത്.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "അഞ്ചുകണ്ണനല്ല" | കെ.എസ്. ചിത്ര | 4:05 | |
2. | "പാതിരാപൂ ചൂടി" | കെ.എസ്. ചിത്ര | 3:10 | |
3. | "മയിലായ് പറന്നുവാ" | എസ്. ജാനകി | 4:18 | |
4. | "ഒന്നാനാം കുന്നിന്മേൽ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 4:43 | |
5. | "ഒന്നാനാം കുന്നിന്മേൽ" | കെ.ജെ. യേശുദാസ് | 4:43 | |
6. | "പാതിരാപൂ ചൂടി" | കെ.ജെ. യേശുദാസ് | 3:11 | |
7. | "മയിലായ് പറന്നുവാ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 4:46 | |
8. | "അകലെ അകലെ" | കെ.ജെ. യേശുദാസ് | 4:29 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.