ആസ്സാമിൽ നിന്നുള്ള ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും From Wikipedia, the free encyclopedia
ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്നു ഭൂപെൻ ഹസാരിക (ജനനം:8 സെപ്റ്റംബർ 1926, മരണം:5 നവംബർ 2011). ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയിട്ടുള്ള[1] ഇദ്ദേഹത്തെ ഭാരത സർക്കാർ ഭാരതരത്ന, പത്മഭൂഷൺ,പത്മശ്രീ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. [2] [3][4]
ഭൂപെൻ ഹസാരിക | |
---|---|
ജനനം | |
മരണം | 5 നവംബർ 2011 85) | (പ്രായം
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | ഗായകൻ, സംഗീതജ്ഞൻ, കവി, ചലചിത്രകാരൻ, എഴുത്തുകാരൻ |
പുരസ്കാരങ്ങൾ | ഭാരതരത്ന, പത്മഭൂഷൺ, പത്മശ്രീ, ഫാൽക്കെ അവാർഡ് |
വെബ്സൈറ്റ് | bhupenhazarika.com |
ആസ്സാമിലെ സദിയ എന്ന സ്ഥലത്താണ് ഭൂപൻ ഹസാരികയുടെ ജനനം. ബാലപ്രതിഭയായ ഭൂപൻ തന്റെ പത്താമത്തെ വയസ്സിൽ തന്നെ സ്വന്തമായി പാട്ടെഴുതി ആലപിക്കുകയുണ്ടായി. ഇന്ദ്രമലതി എന്ന ആസ്സാം തിയറ്ററിനു വേണ്ടിപ്രവർത്തിക്കുമ്പോൾ(1939) അദ്ദേഹത്തിന് വയസ്സ് 12. 1942 ൽ കോട്ടൺ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് ആർട്ട്സ് പൂർത്തിയാക്കി ബനാറസ് ഹിന്ദു സർവകലാശാലയിൽ ബി.എ. ക്ക് ചേർന്നു. 1944 ബി.എ. നേടിയ അദ്ദേഹം രാഷ്ട്രതന്ത്രശാസ്ത്രത്തിൽ 1946ൽ ബിരുദാനന്തരബിരുദവും നേടി[3]. 1954 ൽ ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കി."വയോജന വിദ്ധ്യാഭ്യാസത്തിൽ ദൃശ്യ-ശ്രാവ്യ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന് ഭാരതത്തിലെ അടിസ്ഥാന വിദ്ധ്യാഭ്യാസത്തെ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ" എന്നതായിരുന്നു പി.എച്ച്.ഡി യുടെ വിഷയം.
ഭൂപൻ ഹസാരിക തന്റെ തെളിമയാർന്നതും ഇളം ശബ്ദത്തിലൂടെയുമുള്ള ഗാനാലാപനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗാനരചയിതാവ് എന്ന നിലയിൽ വൈവിദ്ധ്യപൂർണമായ വിഷയങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള കാവ്യത്മക ശൈലിക്കുടമയാണ് അദ്ദേഹം. നാടോടി സംഗീതത്തിൽ സമകാലീന സ്പർശങ്ങൾ സന്നിവേശിപ്പിച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ സംഗീതരചന. ആദ്യം ഒരു ബാലകലാകാരനായും പിന്നീട് ഒരു സംവിധായകനായുമാണ് ഭൂപൻ ആസ്സാം ചലച്ചിത്രവ്യവസായ രംഗത്ത് സജീവമാകുന്നത്. ആസ്സാമിനെ കൂടാതെ പശ്ചിമബംഗാൾ, അയൽരാജ്യമായ ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രശസ്തനാണ് ഭൂപൻ ഹസാരിക. തുടക്കത്തിൽ അസമീസ് സിനിമകളായിരുന്നു തട്ടകം. പിന്നീട് ബോളിവുഡിലേക്ക് ചുവടുമാറി. ഗായകനും സംഗീതസംവിധായകനുമായി ഹിന്ദി സിനിമയിൽ ചുവടുറപ്പിച്ചു. കൽപ്പന ലാജ്മി സംവിധാനം ചെയ്ത നസിറുദ്ദീൻ ഷായും ശബാന ആസ്മിയും അഭിനയിച്ച "ഏക്പൽ", "രുദാലി", "സാസ്" "ദാമൻ", "ക്യോൻ", എം എഫ് ഹുസൈൻ സംവിധാനം ചെയ്ത "ഗജഗാമിനി" തുടങ്ങിയ ചിത്രങ്ങളുടെ സംഗീതം ഹസാരികയാണ് നിർവഹിച്ചത്. ഈ ചിത്രങ്ങളിൽ അദ്ദേഹം പാടുകയും ചെയ്തു. അസമീസ് സിനിമയിൽ ഏറെ ആദരിക്കപ്പെടുന്ന സംവിധായകനും നിർമാതാവുമാണ് ഹസാരിക. 1960ൽ "ശകുന്തള", 1964ൽ "പ്രതിധ്വനി", 1967ൽ "ലോട്ടി ഗോട്ടി" എന്നീ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1977ൽ "ചമേലി മേംസാബി"ലെ സംഗീതസംവിധാനത്തിന് ദേശീയപുരസ്കാരം ലഭിച്ചു. 1977ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. അസം സർക്കാർ സംസ്ഥാനത്തെ ഉന്നതപുരസ്കാരമായ ശങ്കർദേവ് അവാർഡ് സമ്മാനിച്ചു. 1993ലാണ് ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നതബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ ഹസാരികയെ തേടിയെത്തുന്നത്. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി ജൂറി ചെയർമാൻ , പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗമായിരുന്നു. സ്വതന്ത്രനായി മത്സരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അസമിലെ സാദിയയിൽ 1926ൽ അധ്യാപക കുടുംബത്തിലായിരുന്നു ജനനം. പിതാവ് നീലകണ്ഠ ഹസാരിക ഉൾപ്പെടെ കുടുംബത്തിലെ മിക്കവരും അധ്യാപകർ . കുടുംബത്തിന് സാദികയിൽ സ്വന്തമായി സ്കൂളും ഉണ്ടായിരുന്നു. എന്നാൽ , തന്റെ വഴി അധ്യാപനമല്ലെന്ന് പത്താം വയസ്സിൽ ഒരു കാസറ്റിൽ പാടി ഭൂപൻ തെളിയിച്ചു. ഇന്ത്യൻ സിനിമാചരിത്രത്തിൽ രണ്ടാമത്തെ ശബ്ദചിത്രമായ "ഇന്ദ്രമാലതി"യിൽ 12-ാം വയസ്സിൽ വേഷമിട്ട് നടനായി അരങ്ങേറ്റം കുറിച്ചു. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമായി തിരിച്ചെത്തിയ അദ്ദേഹം മുഴുവൻ സമയവും സിനിമയ്ക്കായി നീക്കിവച്ചു.[5] വിവാഹിതരായിട്ടില്ലങ്കിലും 38 വർഷമായി ഒരുമിച്ച് കഴിയുന്ന കല്പന ലജ്മി ഭൂപെന്റെ ജീവിതപങ്കാളിയാണ്. ഭൂപെന്റെ ആദ്യ ഭാര്യ പ്രിയം ആണ്.മകൻ തേജ്.[6].
അവസാനകാലത്ത് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുമായി ഏറ്റുമുട്ടിയ ഹസാരികയെ 2011 സെപ്റ്റംബറിൽ ശ്വാസകോശസംബന്ധമായ അസുഖം മൂലം മുംബൈയിലെ കോകിലാബെൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നരമാസത്തോളം അവിടെ കിടന്ന അദ്ദേഹം അവിടെവച്ച് 2011 നവംബർ 5-ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു[7][8]. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗുവാഹാത്തിയിൽ ബ്രഹ്മപുത്രാ നദീതീരത്ത് സംസ്കരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.