Remove ads

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രൻ. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.[2][3]

വസ്തുതകൾ ഭാവന, ജനനം ...
ഭാവന
Thumb
2022 കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ ഭാവന
ജനനം
കാർത്തിക മേനോൻ

(1986-06-06) 6 ജൂൺ 1986  (38 വയസ്സ്) [1]
തൊഴിൽനടി
സജീവ കാലം2002-present
ജീവിതപങ്കാളി(കൾ)നവീൻ (2018)
അടയ്ക്കുക

ജീവിതരേഖ

മലയാളചലച്ചിത്ര രം‌ഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂൺ 6-ന് തൃശ്ശൂരിലാണ് ജനനം. സഹോദരൻ ജയദേവ് കാനഡയിൽ ജീവിക്കുന്നു.

അഭിനയ ജീവിതം

പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും.

2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ" എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബം‌ഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു. ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു [4] 2006 ഭാവന രണ്ട് സിനിമകളിൽ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ‍.

തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു [5]. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.

2010ൽ പുനീത് രാജ്കുമാറിനോടൊപ്പം വൻ വിജയമായിരുന്ന ജാക്കിയിലൂടെ [6] കന്നടയിൽ തുടക്കം കുറിച്ചു. പിന്നീട് ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് ഇത് തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റം ചെയ്യപ്പെട്ടു. തൻറെ ഏറ്റവും പുതിയ മലയാളം ചിത്രങ്ങളായ ഒഴിമുറി, ട്രിവാഡ്രം ലോഡ്ജ് എന്നിവയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് ഭാവന. ട്രിവാഡ്രം ലോഡ്ജിലേത് ഒരു അതിഥി വേഷമായിരുന്നു.

Remove ads

അവാർഡുകൾ

  • 2002-ൽ നമ്മൾ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം
  • 2005-ൽ ദൈവനാമത്തിൽ എന്ന ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച പുതുമുഖ നടിക്കുള്ള മാതൃഭൂമി-മെഡിമിക്സ് അവാർഡ് - 2004
  • മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് – 2006
  • മികച്ച സ്വഭാവനടിക്കുള്ള ഉജാല-ഏഷ്യാനെറ്റ് അവാർഡ് – 2006

അഭിനയിച്ച സിനിമകൾ

തമിഴ് സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, പേര് ...
വർഷം പേര് കഥാപാത്രം അഭിനേതാക്കൾ സം‌വിധാനം കൂടുതൽ
2008ജയംകൊണ്ടേൻഅന്നപൂരണിവിനയ്, ലേഖ വാഷിംഗ്ടൺകണ്ണൻ
2008വാഴ്‌തുംഗൽകായൽവിഴിആർ. മാധവൻസീമൻ
2007രാമേശ്വരംവാസന്തിജീവസെൽവം
2007ആര്യദീപികആർ. മാധവൻ, തേജശ്രീബാലശേഖരൻതെലുഗിൽ ആര്യ MBBS എന്നപേരിൽ മൊഴിമാറ്റി പുറത്തിറങ്ങി
2007കൂടൽ നഗർമണിമേകലൈഭരത് , സന്ധ്യസീനു രാമസ്വാമി
2007ദീപാവലിസൂസിജയം രവിഎഴിൽ
2006വെയിൽമീനാക്ഷിഭരത്, ശ്രേയ റെഡ്ഡിവസന്ത ബാലൻ
2006കിഴക്ക് കടൽക്കരൈ സാലൈപ്രിയശ്രീകാന്ത്എസ്.എസ്. സ്റ്റൻലി
2006ചിത്തിരം പേസുതടിചാരുനരേൻമിഷ്കിൻഫിലിംഫെയർ (തമിഴ്) മികച്ച നടിയുടെ പുരസ്കാരം ലഭിച്ചു.
2010അസൽ സുലഭ പിള്ളൈഅജിത്‌സരാൻ
അടയ്ക്കുക

മലയാളം സിനിമകൾ

കൂടുതൽ വിവരങ്ങൾ നമ്പർ, വർഷം ...
നമ്പർ വർഷം സിനിമ അഭിനേതാക്കൾ സം‌വിധാനം കൂടുതൽ അറിയാൻ
12002നമ്മൾജിഷ്ണു, സിദ്ധാർത്കമൽ
22003ക്റോണിക്ക് ബാച്ചിലർമമ്മൂട്ടി, രംഭ, മുകേഷ്സിദ്ദിക്ക്
32003തിളക്കംദിലീപ്ജയരാജ്അതിഥി താരം
42003സി. ഐ. ഡി. മൂസദിലീപ്ജോണി ആന്റണി
52003ഇവർജയറാംടി. ജെ. രാജീവ് കുമാർ
62003സ്വപ്നക്കൂട്കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവനകമൽതമിഴിൽ മൂന്നാം പിറൈ എന്ന പേരിൽ പുനർനിർമ്മിച്ചു
72003വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്ജിഷ്ണുകലാഭവൻ അൻസാർ
82004പറയാംജിഷ്ണുഅനിൽ - ബാബു
92004ചതിക്കാത്ത ചന്തുജയസൂര്യ, നവ്യ നായർറാഫി - മെക്കാർട്ടിൻഇന്ദിര
102004യൂത്ത് ഫെസ്റ്റിവൽസിദ്ധാർത്ത്, മീനാക്ഷിജോസ് തോമസ്തമിഴിൽ കാതലർ കൊണ്ടാട്ടം എന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടു
112004റൺവേദിലീപ്, കാവ്യ മാധവൻജോഷിഅതിഥി താരം
122004അമൃതംജയറാം, പദ്മപ്രിയസിബി മലയിൽ
132005ബംഗ്ലാവിൽ ഔതലാൽശാന്തിവിള ദിനേശ്
142005ഹൃദയത്തിൽ സൂക്ഷിക്കാൻകുഞ്ചാക്കോ ബോബൻരാജേഷ് പിള്ള
152005പോലീസ്പൃഥ്വിരാജ്വി. കെ. പ്രകാശ്
162005ദൈവനാമത്തിൽപൃഥ്വിരാജ്ജയരാജ്
172005ചാന്ത്പൊട്ട്ദിലീപ്ലാൽ ജോസ്
182005നരൻമോഹൻലാൽ,ദേവയാനിജോഷി
192006ചിന്താമണി കൊലക്കേസ്സുരേഷ് ഗോപിഷാജി കൈലാസ്ചിന്താമണി
202006കിസ്സാൻകലാഭവൻ മണിസിബി മലയിൽ
212005ബസ് കണ്ടക്ടർ.മമ്മൂട്ടി. ജയസൂര്യ..വി.എം വിനു
222006ചെസ്സ്ദിലീപ്രാജ്‌ബാബു
232007ചോട്ടാ മുംബൈമോഹൻലാൽഅൻവർ റഷീദ്
242008മുല്ലദിലീപ്ലാൽ ജോസ്അതിഥി താരം
252008ട്വന്റി20മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാംജോഷി
262008ലോലിപോപ്പ്പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ, ജയസൂര്യ, റോമ, മീര നന്ദൻഷാഫി
അടയ്ക്കുക

തെലുഗു സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷം സിനിമ വേഷം അഭിനേതാക്കൾ സം‌വിധാനം കൂടുതൽ അറിയാൻ
2008Heroകൃഷ്ണവേണിനിതിൻ കുമാർ റെഡ്ഡിജി.വി. സുധാകർIn Production
2008Ontariകനക മഹാലക്ഷ്മിTottempudi GopichandB.V. Ramana
2016jayam-manadivinayR kannan
അടയ്ക്കുക
Remove ads

തട്ടികൊണ്ട്പോകലും,ആക്രമണവും

തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ദേശിയപാത 47 ൽ അങ്കമാലിക്ക് സമീപം അത്താണിയിൽ വെച്ച് ഭാവനയെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോകുകയും, ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്തു.ഈ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ നടൻ ദിലീപ് ആദ്യം മുതൽക്കുതന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിരുന്നു.

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads