From Wikipedia, the free encyclopedia
ബെർക്ലി ഒപെൻ ഇൻഫ്രസ്ട്രക്ചർ ഫോർ നെറ്റ്വർക് കംപ്യൂട്ടിങ്ങ് (ബോയിൻക്) എന്നത് സന്നദ്ധ ഗ്രിഡ് കംപ്യൂട്ടിങ്ങിനുള്ള ഒരു ഓപ്പൺ സോഴ്സ് മിഡിൽവെയർ ആണ്.[2](BOINC', ഉച്ചാരണം /bɔɪŋk/ – "oink"[3]) സെറ്റി@ഹോം എന്ന പദ്ധതിയെ പിന്താങ്ങുന്നതിനു വേണ്ടിയാണ് ഇത് ആദ്യം വികസിപ്പിച്ചതെങ്കിലും, പിന്നീട് ഇത് ഗണിതശാസ്ത്രപരവും വൈദ്യശാസ്ത്രപരവും കണിക ജീവശാസ്ത്രപരവും കാലാവസ്ഥാവിജ്ഞാനീയപരവും ജ്യോതിശാസ്ത്രപരവുമായ മറ്റു പല ഡിസ്ട്രിബ്യൂട്ടട് ആപ്പ്ളിക്കേഷനുകൾക്കും വേദിയായി. ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാല ആസ്ഥമാക്കി ഡേവിഡ് ആന്റേർസൺ നയിച്ച ഒരു സംഘം ആണ് ബോയിൻക് വികസിപ്പിച്ചെടുത്തത്.[4] സെറ്റി@ഹോം നയിക്കുന്നതും ഡേവിഡ് ആന്റേർസൺ ആണ്. ലോകവ്യാപകമായ പെഴ്സണൽ കമ്പ്യൂട്ടറുകളുടെ അതിബൃഹത്തായ പ്രവർത്തനശേഷി ഗവേഷകർക്ക് ലഭ്യമാക്കുക എന്നതാണ് ബോയിൻകിന്റെ ഉദ്ദേശ്യം. സന്നദ്ധരായ കമ്പ്യുട്ടർ ഉടമകളുടെ കമ്പ്യൂട്ടറിന്റെ ഉപയോഗരഹിതമായ സമയം ഉപയോഗപ്പെടുത്തിയാണ് ഈ ഗവേഷണങ്ങൾ ചെയ്യുന്നത്. പങ്കെടുക്കുന്ന കമ്പ്യുട്ടർ ഉടമകൾക്ക് അവരുടെ കമ്പ്യൂട്ടറിന്റെ സംഭാവനയ്ക്ക് ആനുപാതികമായി ബോയിൻക് ക്രെഡിറ്റ് (കീർത്തി) നൽകപ്പെടുന്നു.
വികസിപ്പിച്ചത് | University of California, Berkeley |
---|---|
ആദ്യപതിപ്പ് | 10 ഏപ്രിൽ 2002 |
Stable release | |
റെപോസിറ്ററി | |
ഭാഷ | C++ (client/server) PHP (project CMS) Java/Kotlin (Android client) |
ഓപ്പറേറ്റിങ് സിസ്റ്റം | Windows macOS Linux Android FreeBSD Raspberry Pi OS |
തരം | Grid computing and volunteer computing |
അനുമതിപത്രം | LGPL-3.0-or-later[1] Project licensing varies |
വെബ്സൈറ്റ് | boinc |
SETI@home രൂപകല്പന ചെയ്ത ഡേവിഡ് പി. ആൻഡേഴ്സൻ്റെ നേതൃത്വത്തിൽ, ബോയിൻക് ഡെവലപ്മെന്റ് കാലിഫോർണിയ സർവകലാശാലയിൽ, ബെർക്ക്ലിയുടെ സ്പേസ് സയൻസസ് ലബോറട്ടറിയിൽ ആരംഭിച്ചു. ഡാറ്റാ വിശകലനം, സിമുലേഷൻ എന്നിവ പോലുള്ള ജോലികളിൽ സഹായിക്കുന്ന, ശാസ്ത്രീയ ഗവേഷണ പ്രോജക്ടുകൾക്ക് അവരുടെ കമ്പ്യൂട്ടറിൻ്റെ പ്രോസസ്സിംഗ് പവർ സംഭാവന ചെയ്യാൻ ആരെയും അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോമാണിത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒരു വോളണ്ടിയർ കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം എന്ന നിലയിൽ, ബോയിൻക് 34,236 സജീവ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നു, ലോകമെമ്പാടുമുള്ള 1,36,341 സജീവ കമ്പ്യൂട്ടറുകൾ (ഹോസ്റ്റുകൾ) ഉപയോഗിക്കുന്നു, 2021 നവംബർ 16 വരെ പ്രതിദിനം ശരാശരി 20.164 പെറ്റാഫ്ലോപ്സ്(PetaFLOPS) പ്രോസസ്സ് ചെയ്യുന്നു[5][6](ഒരു വ്യക്തിഗത സൂപ്പർ കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ 21-ാമത്തെ പ്രോസസ്സിംഗ് ശേഷിയായിരിക്കും ഇത്).[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.