From Wikipedia, the free encyclopedia
മസ്തിഷ്കം, നട്ടെല്ല്, സെറിബ്രോവാസ്കുലർ, പെരിഫറൽ നാഡീവ്യവസ്ഥയിലെ പരിക്കുകൾ, പാത്തോളജികൾ, തകരാറുകൾ എന്നിവ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ഒരു ന്യൂറോ സർജനാണ് ബസന്ത് കുമാർ മിശ്ര.[2][3][4] വേൾഡ് ഫെഡറേഷൻ ഓഫ് ന്യൂറോ സർജിക്കൽ സൊസൈറ്റീസ്,[5][6][7] ഏഷ്യൻ ഓസ്ട്രേലേഷ്യൻ സൊസൈറ്റി ഓഫ് ന്യൂറോളജിക്കൽ സർജൻസ്,[8] ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ മുൻ പ്രസിഡന്റാണ് അദ്ദേഹം.[9] ഇന്ത്യയിലെ പരമോന്നത മെഡിക്കൽ ബഹുമതിയായ ഡോ. ബിസി റോയ് അവാർഡിന് അദ്ദേഹം അർഹനായിട്ടുണ്ട്.[1]
ബസന്ത് കുമാർ മിശ്ര | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | MBBS, MS, MCh, DNB, PDC |
കലാലയം | All India Institute of Medical Sciences, Delhi University of Edinburgh |
തൊഴിൽ | Neurosurgeon |
സംഘടന(കൾ) | Indian Council of Medical Research, Delhi Hinduja Hospitals, Mumbai |
അറിയപ്പെടുന്നത് | Pioneering image-guided aneurysm surgery, stereotactic radiosurgery, awake craniotomy and laparoscopic spine surgery.[1] |
പുരസ്കാരങ്ങൾ | Dr. B. C. Roy Award |
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ബൈദ്യനാഥ് മിശ്രയാണ് അദ്ദേഹത്തിന്റെ പിതാവ്.[10] ഭുവനേശ്വറിലെ ഡെമോൺസ്ട്രേഷൻ മൾട്ടി പർപ്പസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം[11] സാംബാൽപൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ഡെൽഹി സർവകലാശാല യിൽ നിന്ന് എംഎസ് ജനറൽ സർജറി, ന്യൂ ഡൽഹിയിലെ എയിംസിൽ നിന്ന് ന്യൂറോ സർജറിയിൽ എംസിഎച്ച്, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനിൽ നിന്ന് ഡിഎൻബി ന്യൂറോസർജറി എന്നീ യോഗ്യതകൾ കരസ്ഥമാക്കി. എഡിൻബർഗ് സർവ്വകലാശാലയിൽ നിന്ന് കോമൺവെൽത്ത് മെഡിക്കൽ സ്‌കോളർഷിപ്പ് നേടിയിട്ടുണ്ട്.[12]
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ റിസർച്ച് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇപ്പോൾ ചെയർമാനും ചീഫും മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം മേധാവിയുമാണ്.
ഋത്വിക് റോഷൻ, സൽമാൻ ഖാൻ, അഭിജാത് ജോഷി, ആനന്ദ് കുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശ്രദ്ധേയരായ രോഗികളാണ്.[13][14][15][16][17][18][19][20][21][22]
പിയർ റിവ്യൂ ചെയ്ത ദേശീയ അന്തർദേശീയ ജേണലുകളിൽ ഇരുന്നൂറിലധികം ലേഖനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[23]
എംബിബിഎസ് ബിരുദധാരികൾക്കായി ന്യൂറോ സർജറിയിൽ 6 വർഷത്തെ ഡിഎൻബി കോഴ്‌സ് (ഇന്ത്യയിലെ 32 എൻബിഇ അംഗീകാരമുള്ള ടേർഷ്യറി കെയർ സ്ഥാപനങ്ങളിൽ),[24] 3 മാസത്തെ ഫെലോഷിപ്പ് പ്രോഗ്രാം (ലോകത്തിലെ 23 ഡബ്ല്യുഎഫ്‌എൻഎസ് അംഗീകൃത ക്ലാസ് -1 പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് സെന്ററുകളിൽ ഒന്ന്) എന്നിവ അദ്ദേഹം ഹിന്ദുജ ആശുപത്രിയിൽ ആരംഭിച്ചു.[25][26] കഡാവെറിക് ഡെമോൺസ്ട്രേഷനുകൾ, ഹാൻഡ്സ് ഓൺ ഡിസെക്ഷൻ വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, സിഎംഇ കോഴ്സുകൾ എന്നിവയും അദ്ദേഹം നടത്തുന്നു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ്), ഓസ്‌ട്രേലിയൻ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് മെഡിസിൻ, ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ എന്നിവിടങ്ങളിൽ അദ്ദേഹം മുമ്പ് പഠിപ്പിച്ചിരുന്നു.[27]
അദ്ദേഹം ഇനിപ്പറയുന്ന സ്ഥാനങ്ങൾ വഹിക്കുന്നു / വഹിച്ചിരുന്നു:[28]
മഹിമിലെ ഹിന്ദുജ ഹോസ്പിറ്റലിൽ സൌജന്യ പ്രതിവാര ക്ലിനിക് നടത്തുന്നു. ഇവിടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള രോഗികളെ സൌജന്യമായി പരിശോധിക്കുന്നു. ഭാഗികമായോ പൂർണ്ണമായോ ശസ്ത്രക്രിയാ ഫീസ് ഒഴിവാക്കുന്നു.[29]
കാർഡിയാക് സർജൻ, രാമകാന്ത പാണ്ട, മുൻ മുംബൈ പോലീസ് കമ്മീഷണർ അരൂപ് പട്നായിക് എന്നിവരോടൊപ്പം ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ കാൻസർ ചികിത്സയ്ക്കായി വരുന്ന രോഗികൾക്കായി കൊണാർക്ക് കാൻസർ ഫൌണ്ടേഷൻ രൂപീകരിച്ചു, അതിലൂടെ ഒരു രോഗിക്ക് ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകി. പരിചാരകർക്ക് ഭക്ഷണവും പാർപ്പിടവും കണ്ടെത്തൽ, മറ്റ് സ്വമേധയാ ഉള്ള സഹായം നൽകുക, രക്തം ശേഖരിക്കുക, ദാനം ചെയ്യുക, മരുന്നുകൾ, പ്രോസ്റ്റസിസ് എന്നിവ പോലുള്ള ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയെല്ലം നടത്തിയിരുന്നു. തുടക്കം മുതൽ പതിനായിരത്തോളം രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.[30][31]
പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള (40 വയസ്സിന് താഴെയുള്ള) യുവ ന്യൂറോ സർജൻമാരുടെയും പൊതുമേഖലയിൽ നിന്നുള്ള മുതിർന്ന ന്യൂറോ സർജനുകളുടെയും വിദേശ ഫെലോഷിപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി അദ്ദേഹം ബൈദ്യനാഥ് ന്യൂറോ സർജറി ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചു.[32][33]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.