ജർമ്മൻ ഫുട്ബോൾ കളിക്കാരനും പരിശീലകനും മാനേജരും ആയിരുന്നു ഫ്രാൻസ് ബെക്കൻബോവർ [fʁants ˈbɛkənˌbaʊ̯ɐ]. 1945 സെപ്റ്റംബർ 11നു ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ചു. ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളും ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായി അദ്ദേഹത്തെ കരുതിവരുന്നുണ്ട്. [1] തുടക്കത്തിൽ മധ്യനിരയിൽ കളിച്ചിരുന്ന ബെക്കൻ ബോവർ പ്രതിരോധനിരയിലെ കളിക്കാരൻ എന്ന നിലയിലാണ് തന്റെ പ്രാഗല്ഭ്യം കാഴ്ചവച്ചത്.[2] ആധുനിക ഫുട്ബോളിലെ 'സ്വീപ്പർ' എന്ന സ്ഥാനത്തിനു കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്റേ കേളീശൈലിയിൽ നിന്നാണ്.[3] രണ്ടുതവണ യൂറോപ്യൻ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെക്കൻ ബോവർ പശ്ചിമ ജർമ്മനിയെ അന്താരാഷ്ട്രതലത്തിൽ 103 കളികളിൽ പ്രതിനിധാനം ചെയ്യുകയും മൂന്നു തവണ ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

വസ്തുതകൾ Personal information, Date of birth ...
ഫ്രാൻസ് ബെക്കൻബോവർ
Thumb
ബെക്കൻബോവർ 2009ൽ
Personal information
Date of birth (1945-09-11)11 സെപ്റ്റംബർ 1945
Place of birth മ്യൂണിക്, ജർമനി
Date of death 7 ജനുവരി 2024(2024-01-07) (പ്രായം 78)
Place of death ഓസ്ട്രിയ
Height 1.81 മീ (5 അടി 11+12 ഇഞ്ച്)
Position(s) സ്വീപെർ
Youth career
1951–1959 എസ്.സി. 1906, മ്യൂണിക്
1959–1964 ബെയ്റൻ മ്യൂണിക്
Senior career*
Years Team Apps (Gls)
1964–1977 ബെയ്റൻ മ്യൂണിക് 427 (60)
1977–1980 ന്യൂയോർക്ക്
കോസ്മോസ്
105 (19)
1980–1982 ഹാംബർഗർ എസ്.വി. 28 (0)
1983 ന്യൂയോർക്ക്
കോസ്മോസ്
27 (2)
Total 587 (81)
National team
1964 വെസ്റ്റ് ജെർമ്മനി
നാഷണൽ യൂത്ത് ടീം.
3 (3)
1965 വെസ്റ്റ് ജെർമ്മനി
നാഷണൽ 'ബി' ടീം.
2 (0)
1965–1977 വെസ്റ്റ് ജെർമ്മനി
നാഷണൽ ഫുട്ബോൾ ടീം
103 (14)
Teams managed
1984–1990 വെസ്റ്റ് ജെർമ്മനി
നാഷണൽ ഫുട്ബോൾ ടീം
1990–1991 മാർസിലേ
1993–1994 ബെയ്റൻ മ്യൂണിക്
1996 ബെയ്റൻ മ്യൂണിക്
*Club domestic league appearances and goals
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.