From Wikipedia, the free encyclopedia
പോലീസ് കമ്മീഷണറുടെ കീഴിലുള്ള പോലീസ് സംവിധാനത്തെയാണ് പോലീസ് കമ്മീഷണറേറ്റ് എന്നു പറയുന്നത്. വലിയ നഗരങ്ങളിൽ ആണ് ഈ പോലീസ് സംവിധാനം ഉള്ളത്. ഇന്ത്യയിലെ വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലെ ക്രമസമാധാനപാലനത്തിലെ സവിശേഷമായ വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രത്യേക പോലീസ് സംവിധാനമാണ് പോലീസ് കമ്മീഷണറേറ്റ് സംവിധാനം. ഒരു പോലീസ് കമ്മീഷണറേറ്റിന്റെ അധികാരപരിധി എന്നത് നഗരവും സമീപമുള്ള നിരവധി ജില്ലകളും ഉൾപ്പെടാം. ഇന്ത്യയിൽ സാധാരണ ഒരു ജില്ലയിൽ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ജില്ലാ പോലീസ് മേധാവിക്ക് കീഴിലായിരിക്കും ജില്ലാ പോലീസ് സംവിധാനം പ്രവർത്തിക്കുക. എന്നാൽ ജില്ലാ പോലീസ് മേധാവി മാർക്ക് ജില്ലാ കളക്ടർ മാർക്കുള്ള എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരം ഉണ്ടായിരിക്കില്ല. ജില്ലയിലെ പോലീസ് സംവിധാനത്തിൽ ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും (എസ്.പി) ഒരു ജില്ലയിൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പങ്കിടുന്നു. വലിയ നഗരങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രീയൽ അധികാരമുള്ള പോലീസ് കമ്മീഷണറേറ്റ് സംവിധാനം ആണ് ഉള്ളത്. സിറ്റി പോലീസിന്റെ തലവനായ പോലീസ് കമ്മിഷണർക്ക് ജില്ല മജിസ്ട്രേറ്റിന്റെ പൂർണ അല്ലെങ്കിൽ ഭാഗിക അധികാരം ഉണ്ടായിരിക്കും. അഡിഷണൽ, ഡെപ്യൂട്ടി, അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാർക്കും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ന്റെ അധികാരം ഉണ്ടായിരിക്കും.
ഈ (ഡ്യുവൽ കമാൻഡ്) സംവിധാനത്തിന് കീഴിൽ, ജില്ലാ മജിസ്ട്രേറ്റും ജില്ലാ പോലീസ് മേധാവി ആയ പോലീസ് സൂപ്രണ്ടും (എസ്പി) ഒരു ജില്ലയിൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പങ്കിടുന്നു. ഈ ഘടനയ്ക്ക് കീഴിൽ, അറസ്റ്റ് വാറണ്ടുകളും ലൈസൻസുകളും പുറപ്പെടുവിക്കാനും നൽകാനും ജില്ലാ മജിസ്ട്രേറ്റ് ആയ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നു, അതേസമയം ജില്ലാ പോലീസ് സൂപ്രണ്ട്ന് കുറ്റ കൃത്യങ്ങൾ അന്വേഷിക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ട്. കുറഞ്ഞ അധികാര കേന്ദ്രീകരണം ഉറപ്പാക്കാനും ജില്ലാ തലത്തിൽ ജില്ലാ മജിസ്ട്രേറ്റ് ആയ ജില്ലാകളക്ടർക്ക് പോലീസിനെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിന് കീഴിൽ, സംസ്ഥാന സർക്കാരിനോടും സംസ്ഥാന പോലീസ് മേധാവിയോടും നേരിട്ട് ഉത്തരവാദിത്തമുള്ള പോലീസ് കമ്മീഷണറിൽ ആണ് പോലീസിംഗിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അധികാരങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്മീഷണറേറ്റ് സംവിധാനത്തിന് കീഴിലുള്ള പോലീസ് കമ്മീഷണർ ഒരു ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ചുമതലകളും വിനിയോഗിക്കുന്നു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസ് കമ്മീഷണറുടെ കീഴിലുള്ള ഏത് ഉദ്യോഗസ്ഥർക്കും ഈ അധികാരങ്ങൾ ലഭ്യമാണ്. സി.ആർ.പി.സി ആക്ടിന്റെ സെക്ഷൻ 144 ചുമത്താനും (നിരോധനാജ്ഞ), പ്രതിരോധ അറസ്റ്റിനുള്ള അധികാരവും പോലീസിന് ഉണ്ട് എന്നാണ് ഇതിനർത്ഥം. പൊതുജനങ്ങളുടെ താൽപ്പര്യാർത്ഥം നല്ല പെരുമാറ്റത്തിന് ജാമ്യം നിന്നോ അല്ലാതെയോ ബോണ്ട് നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന വ്യക്തികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് ഉൾപ്പെടുന്ന അധ്യായ നടപടികൾ ആരംഭിക്കുക. ഒരു വ്യക്തിയെ പരമാവധി രണ്ട് വർഷത്തേക്ക് കമ്മീഷണറേറ്റിന്റെ അധികാരപരിധിയിൽ നിന്ന് പുറത്താക്കാൻ എക്സ്റ്റേൺമെന്റ് നടപടികൾ നടത്താനും രേഖാമൂലമുള്ള ഉത്തരവുകൾ നൽകാനും പോലീസിന് അധികാരമുണ്ട്. ജില്ലാ മജിസ്ട്രേറ്റ് ആയ ജില്ലാ കളക്ടർ കയ്യാളിയിരുന്ന എല്ലാ അധികാരങ്ങളും പോലീസ് കമ്മീഷണർ ക് ലഭിക്കും.[1]
ഇന്ത്യയിലെ ഒരു നഗരത്തിന്റെയോ പട്ടണത്തിന്റെയോ പോലീസ് സേനയുടെ ചുമതലയുള്ള ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പോലീസ് കമ്മീഷണർ (Commissioner of Police). പോലീസ് കമ്മീഷണർ ആണ് കമ്മീഷണറേറ്റിന്റെ തലവൻ. നഗരത്തിന്റെ അധികാരപരിധിക്കുള്ളിൽ ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങൾ തടയൽ, കണ്ടെത്തൽ, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ, ഗതാഗത നിയന്ത്രണം എന്നിവയൊക്കെയാണ് കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ. പോലീസ് കമ്മീഷണറെ നിയമിക്കുന്നത് സംസ്ഥാന സർക്കാരാണ്, കൂടാതെ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ മേൽനോട്ട്തിൽ സംസ്ഥാന പോലീസ് മേധാവി ക്ക് കീഴിൽ പ്രവർത്തിക്കുന്നു. അഡീഷണൽ പോലീസ് കമ്മീഷണർമാർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘം പോലീസ് കമ്മീഷണറെ കൃത്യ നിർവഹണത്തിൽ സഹായിക്കുന്നു. മിക്ക സാഹചര്യങ്ങളിലും, പോലീസ് കമ്മീഷണർ സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ചില നഗരങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ് പ്രത്യേകിച്ച് ഡൽഹി പോലീസ് കമ്മീഷണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന് നേരിട്ട് റിപ്പോർട് ചെയ്യുന്നു, കാരണം ഡൽഹി സംസ്ഥാനത്തിൻ്റെ പോലീസ് സേനയുടെ തലവൻ കൂടിയാണ് ഡൽഹി പോലീസ് കമ്മീഷണർ. കൊൽക്കത്ത യിൽ പോലീസ് കമ്മീഷണർ നേരിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോർട് ചെയ്യുന്നു. പോലീസ് കമ്മീഷണർ എന്നത് ഒരു റാങ്ക് അല്ല, മറിച്ച് അത് ഒരു തസ്തികയാണ്. ഒരു കമ്മീഷണറേറ്റിലെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പോലീസ് കമ്മീഷണറാണ്. പോലീസ് കമ്മീഷണർ വ്യത്യസ്ത റാങ്കിലുള്ളവരാണ്, അത് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) റാങ്കിൽ ഉള്ളവരായിക്കാം , അത് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിൽ ഉള്ളവരോ അല്ലെങ്കിൽ അത് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി) റാങ്കിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരോ ആയിരിക്കാം.
കേരളത്തിൽ കമ്മീഷണറേറ്റ് സംവിധാനം ഉണ്ടെങ്കിലും കമ്മീഷണർമാർക്ക് എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരങ്ങൾ സർക്കാർ നൽകിയിട്ടില്ല. കേരളത്തിൽ നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ ആണ് ഡി.ഐ.ജി റാങ്കിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥരെ പോലീസ് കമ്മീഷണർമാരായി നിയമിച്ചിട്ടുള്ളത്. മറ്റുള്ള 3 നഗരങ്ങളായ കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ പോലീസ് സൂപ്രണ്ട് (എസ്.പി) റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.