തൃശ്ശൂർ ജില്ലയിലെ ഒരു അണക്കെട്ട് From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയിൽ കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്.[1] (English: Peechi Dam) പീച്ചി ജലസേചന പദ്ധതി[2][3][4] ശുദ്ധജലവിതരണം എന്നിവ മുൻനിർത്തിയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) പീച്ചിക്കടുത്തുള്ള കണ്ണാറയിൽ സ്ഥിതിചെയ്യുന്നു. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നു.[5][6]
പീച്ചി അണക്കെട്ട് | |
---|---|
ഔദ്യോഗിക നാമം | പീച്ചി അണക്കെട്ട് |
സ്ഥലം | പീച്ചി, തൃശ്ശൂർ, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 10°31′48″N 76°22′12″E |
പ്രയോജനം | ജലസേചനം, വൈദ്യുതി നിർമ്മാണം |
നിർമ്മാണം ആരംഭിച്ചത് | 1947 |
നിർമ്മാണം പൂർത്തിയായത് | 1958 |
പ്രവർത്തിപ്പിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മണലിപ്പുഴ |
ഉയരം | 41.85 മീറ്റർ |
നീളം | 213 മീറ്റർ |
വീതി (base) | 4.27 മീറ്റർ |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 368.2 M3/Sec |
റിസർവോയർ | |
Creates | പീച്ചി റിസർവോയർ |
Power station | |
Operator(s) | KSEB |
Commission date | 2013 |
Turbines | 1 x 1.25 Megawatt (Keplan-type) |
Installed capacity | 1.25 MW |
Annual generation | 3.31 MU |
പീച്ചി ജലസേചനപദ്ധതി |
കേരളത്തിലെ ഒരു മേജർ ഇറിഗേഷൻ പ്രോജക്ട് എന്ന നിലയിലാണ് 1957 ഒക്ടോബർ നാലിന് കേരള ഗവർണർ ബി. രാമകൃഷ്ണറാവു രാജ്യത്തിന് സമർപ്പിച്ചത്. കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെയാണ് പീച്ചി അണക്കെട്ട് നിർമിച്ചിട്ടുള്ളത്. ഈ ജലസേചനപദ്ധതിയുപയോഗിച്ച് ഏകദേശം 17,555 ഹെക്ടർ പ്രദേശത്ത് ജലസേചനം സാധ്യമാക്കുക്കുന്നു. പ്രധാനമായും മുകുന്ദപുരം, തലപ്പിള്ളി, തൃശ്ശൂർ, ചാവക്കാട് താലൂക്കുകളിലെ പ്രദേശങ്ങളിലേക്ക് വിവിധ കനാലുകൾവഴി ജലമെത്തിക്കുന്നു. ജില്ലാ അതിർത്തിയായ വാണിയംപാറ വരെ ജലം വ്യാപിച്ചു കിടക്കുന്നു.
അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതി ഇവിടെ സ്ഥാപിച്ചിരിക്കുന്നു.[7] പ്രതിവർഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. അണക്കെട്ടിന്റെ വലതുകര കനാലിലൂടെ വേനൽക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടും. അണക്കെട്ടിലെ ജലം രണ്ടു ശാഖകളായാണ് തുറന്നുവിടുന്നത്. ഒന്നു മുടക്കം വരാതെയുള്ള ജനസേചനത്തിനും മറ്റൊന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. വൈദ്യുതി ഉല്പാദനത്തിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ ജലസേചനത്തിൽ മുടക്കം വരാതിരിക്കാനാണ് രണ്ടു ശാഖകളായി ജലം തിരിച്ചുവിടുന്നത്.
പ്രധാനമായും മൂന്ന് എൻജിനീയർമാർക്കാണ് ഈ അണക്കെത്തിന്റെ നിർമ്മാണച്ചുമതല ഉണ്ടായിരുന്നത്. വി.കെ. അരവിന്ദാക്ഷമേനോൻ ചീഫ് എൻജിനീയറും കെ.ബി. മേനോൻ, ടി.എസ്. ചാത്തുണ്ണി എന്നിവർ എക്സിക്യുട്ടീവ് എൻജിനീയർമാരും ആയ ഒരു സംഘമായിരുന്നു അത്. ഈ എൻജിനീയർമാരുടെ ചുമതല എം. സത്യനാരായണമൂർത്തി, കെ.കെ. കർത്താ, ടി.പി. കുട്ടിയമ്മു എന്നിവർക്കായിരുന്നു. കെ.എം. മാത്യുവായിരുന്നു പ്രോജക്ട് എൻജിനീയർ.
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് 10 രൂപ.
തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്സ്റ്റാൻഡിൽനിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും. സഞ്ചാരികൾക്കുള്ള ഭക്ഷണസൗകര്യം പീച്ചി ഗസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. പകൽസമയം തങ്ങുന്നതിനുള്ള സൗകര്യവും ഗസ്റ്റ് ഹൗസിലുണ്ട്. 300 രൂപയാണ് പ്രതിദിനവാടക. രാത്രിയിൽ താമസസൗകര്യം ലഭ്യമല്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.