Remove ads
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാട്യം ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, 2011 മുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]
പാട്യം ഗ്രാമപഞ്ചായത്ത് | |
---|---|
മനുഷ്യവാസ പ്രദേശം, ഗ്രാമപഞ്ചായത്ത് | |
, | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | ഓട്ടച്ചീമാക്കൂൽ, സൌത്ത് പാട്യം, കോങ്ങാറ്റ നോർത്ത്, പൂക്കോട്, പുതിയതെരു, മുതിയങ്ങ, മൂഴിവയൽ, കൂറ്റേരിപ്പൊയിൽ, ചീരാറ്റ, കാര്യാട്ടുപുറം, പൂവ്വത്തൂർ, കണ്ണവം കോളനി, ചെറുവാഞ്ചേരി, പത്തായക്കുന്ന്, കൊങ്കച്ചി, കൊട്ടയോടി, കിഴക്കേ കതിരൂർ, കോങ്ങാറ്റ |
ജനസംഖ്യ | |
ജനസംഖ്യ | 27,589 (2001) |
പുരുഷന്മാർ | • 13,221 (2001) |
സ്ത്രീകൾ | • 14,368 (2001) |
സാക്ഷരത നിരക്ക് | 92.41 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221213 |
LSG | • G130905 |
SEC | • G13057 |
വി.കെ.ജലജയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്.[3]
പാട്യം പഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവ്വമേഖല മലനാടൻ ഭൂപ്രകൃതിയുള്ളതുമാണ്. പഞ്ചായത്തിന്റെ കിഴക്കുഭാഗം കണ്ണവം റിസർവ് ഫോറസ്റ്റാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിഞ്ഞ പ്രദേശം, ചെറുചെരിവ്, സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ഈ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 5% വനപ്രദേശമാണ്.
പാട്യം പഞ്ചായത്തിലെ ഇളമാങ്കൽകുന്നിൽനിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ(തലശ്ശേരിപ്പുഴ) പഞ്ചായത്തിലൂടെയും പഞ്ചായത്തിന്റെ അതിർത്തിയിൽക്കൂടെയും ഒഴുകുന്നു.പഴശ്ശി ജലസേചനപദ്ധതിയുടെ കനാലുകൾ ഈ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്.
തലശ്ശേരി-കൂർഗ് റോഡ് പഞ്ചായത്തിന്റെ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. [5]
1961 ഡിസംബർ 28-നാണ് പാട്യം ഗ്രാമപഞ്ചായത്ത് നിലവിൽവന്നത്. [5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.