രാസസംയുക്തം From Wikipedia, the free encyclopedia
നൈട്രോഗ്ലിസറിൻ (NG), നൈട്രോഗ്ലിസറൈൻ, ട്രൈനൈട്രോഗ്ലിസറിൻ (ടിഎൻജി), ട്രൈനൈട്രോഗ്ലിസറൈൻ, നൈട്രോ, ഗ്ലിസറൈൽ ട്രൈനൈട്രേറ്റ് (ജിടിഎൻ), 1,2,3-ട്രൈനൈട്രോക്സിപ്രോപൈൻ എന്നും അറിയപ്പെടുന്നു. സാന്ദ്രതയുള്ള ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഇവ ഭാരമുള്ളതും, നിറമില്ലാത്തതും, എണ്ണമയമുള്ളതും, സ്ഫോടനസ്വഭാവമുള്ളതുമായ ഭൗതികസ്വഭാവത്തോടുകൂടിയവയാണ്. സാധാരണയായി വെളുത്ത ഫ്യൂമിംഗ് നൈട്രിക് ആസിഡുമായി ഗ്ലിസറോളിനെ ഉചിതമായ വ്യവസ്ഥകൾ പ്രകാരം നൈട്രേഷൻ ചെയ്യുമ്പോൾ നൈട്രിക് ആസിഡ് എസ്റ്റർ ഉണ്ടാകുകയും അതിൽ നിന്നും നൈട്രോഗ്ലിസറിനെ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. രാസപരമായി, ഈ വസ്തു ഒരു നൈട്രോ സംയുക്തത്തെക്കാൾ ഓർഗാനിക് നൈട്രേറ്റ് സംയുക്തമാണ്. 1847- ലാണ് ഇത് കണ്ടുപിടിച്ചത്. ഇതിന്റെ പരമ്പരാഗത നാമം തന്നെ നിലനിർത്തിയിട്ടുണ്ട്. സ്ഫോടകവസ്തുക്കളുടെ നിർമ്മാണത്തിൽ നൈട്രോഗ്ലിസറിൻ ഒരു സജീവ ഘടകമാണ്. പ്രധാനമായും ഖനന വ്യവസായത്തിൽ ഉപയോഗിക്കുന്ന ഡൈനാമിറ്റുകളുടെ നിർമ്മാണപ്രവർത്തനത്തിനും തകർക്കുന്നതിനും ഉപയോഗിക്കുന്നു. 1880 മുതൽ, ഇത് സജീവമായ ഒരു ഘടകമായി മിലിട്ടറിയിൽ സൈനികർ ഉപയോഗിക്കുന്നു. നൈട്രോസെല്ലുലോസിൽ ജെലാറ്റിനൈസർ ആയും, ചില സോളിഡ് പ്രൊപ്പല്ലന്റുകളിൽ കോർഡൈറ്റ്, ബലിസ്റ്റിറ്റ് ആയും ഉപയോഗിക്കുന്നു.
Names | |
---|---|
Preferred IUPAC name
Propane-1,2,3-triyl trinitrate | |
Other names
1,2,3-Tris(nitrooxy)propane | |
Identifiers | |
3D model (JSmol) |
|
Beilstein Reference | 1802063 |
ChEBI | |
ChEMBL | |
ChemSpider | |
DrugBank | |
ECHA InfoCard | 100.000.219 |
EC Number |
|
Gmelin Reference | 165859 |
IUPHAR/BPS |
|
KEGG | |
MeSH | {{{value}}} |
PubChem CID |
|
UNII | |
UN number | 0143, 0144, 1204, 3064, 3319 |
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Colorless liquid |
സാന്ദ്രത | 1.6 g cm−3 (at 15 °C) |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
slightly[1] | |
Solubility | acetone, ether, benzene, alcohol[1] |
log P | 2.154 |
Structure | |
Tetragonal at C1, C2, and C3 Trigonal planar at N7, N8, and N9 | |
Tetrahedral at C1, C2, and C3 Dihedral at N7, N8, and N9 | |
Explosive data | |
Shock sensitivity | High |
Friction sensitivity | High |
RE factor | 1.50 |
Thermochemistry | |
Std enthalpy of formation ΔfH |
−370 kJ mol−1 |
Std enthalpy of combustion ΔcH |
−1.529 MJ mol−1 |
Pharmacology | |
ATC code | C01 |
Bioavailability | <1% |
Routes of administration |
Intravenous, by mouth, under the tongue, topical |
Metabolism | Liver |
Elimination half-life |
3 min |
Legal status | Pharmacist Only (S3)(AU)
|
Hazards | |
Main hazards | Explosive |
GHS pictograms | |
GHS Signal word | Danger |
GHS hazard statements |
H202, H205, H241, H301, H311, H331, H370 |
GHS precautionary statements |
P210, P243, P250, P260, P264, P270, P271, P280, P302+352, P410 |
NIOSH (US health exposure limits): | |
PEL (Permissible) |
C 0.2 ppm (2 mg/m3) [skin][2] |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
റീലോഡറുകൾ ആയി ഉപയോഗിക്കുന്ന ഡബിൾ ബേസ്ഡ് സ്മോക്ക് ലെസ്സ് വെടിമരുന്നിലെ ഒരു പ്രധാന ഘടകം നൈട്രോഗ്ലിസറിൻ ആണ്. റൈഫിൾസ്, പിസ്റ്റളുകൾ, ഷോട്ട്ഗൺ റീലോഡറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന നൂറുകണക്കിന് പൗഡർ കോമ്പിനേഷനുകളിൽ നൈട്രോസെല്ലുലോസുമായി സംയോജിച്ച് ഉപയോഗിക്കുന്നു.
മരുന്നിൽ 130 വർഷത്തിലധികം നൈട്രോഗ്ലിസറിൻ ഒരു ശക്തമായ വാസോ ഡൈലേറ്ററായി ഉപയോഗിക്കുന്നു. അഞ്ചൈന പെക്ടോറിസ്, ക്രോണിക് ഹാർട്ട് ഫെയിലുവർ തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്നു. നൈട്രോഗ്ലിസറിൻ ഒരു ശക്തമായ വെനോഡയലേറ്റർ ആയ നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്നതിനാലാണ് ഈ പ്രയോജനകരമായ ഇഫക്റ്റുകൾ ലഭിക്കുന്നത്. ഈ പരിവർത്തനത്തിലേക്കുള്ള എൻസൈം 2002 -ൽ മൈറ്റോകോൺട്രിയൽ അൾഡിഹൈഡ് ഡിഹൈഡ്രോജിനേസ് കണ്ടുപിടിച്ചതിനുശേഷമാണ് നൈട്രോഗ്ലിസറിൻ വെനോഡയലേറ്റർ ആയി ഉപയോഗിക്കാൻതുടങ്ങിയത്.[4]സബ് ലിൻഗ്വൽ ഗുളികകൾ ,സ്പ്രേകൾ, പാച്ചുകൾ എന്നീ രൂപത്തിൽ നൈട്രോഗ്ലിസറിൻ ലഭ്യമാണ്.[5]
കരിമരുന്നിനേക്കാൾ ശക്തമായ ആദ്യമായി നിർമ്മിച്ച പ്രായോഗിക സ്ഫോടക വസ്തുവാണ് നൈട്രോഗ്ലിസറിൻ.1847- ൽ ടൂറിൻ യൂണിവേഴ്സിറ്റിയിലെ തിയോഫൈൽ-ജൂൾസ് പെലോസിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഇറ്റാലിയൻ രസതന്ത്രജ്ഞയായ അസ്കാനിയോ സോബ്രെറോ ആണ് ഇത് ആദ്യമായി നിർമ്മിച്ചത്.[6]സോബ്രേറോ ആദ്യം തന്റെ കണ്ടെത്തലിനെ പൈറോഗ്ലിസറിൻ എന്നു വിളിക്കുകയും സ്ഫോടകവസ്തുവായി ഉപയോഗിക്കാമെങ്കിലും അദ്ദേഹം അതിന്റെ ഉപയോഗത്തിനെതിരെ ശക്തമായി താക്കീത് ചെയ്യുകയുണ്ടായി.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.