നിഷ അഗർവാൾ

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

നിഷ അഗർവാൾ

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് നിഷ അഗർവാൾ . തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയായ കാജൽ അഗർവാൾ നിഷയുടെ സഹോദരിയാണ്.[2][3]

വസ്തുതകൾ നിഷ അഗർവാൾ, ദേശീയത ...
നിഷ അഗർവാൾ
Thumb
Aggarwal (left) with Kajal at Lakme Fashion Week in 2012
ദേശീയതഇന്ത്യൻ
തൊഴിൽ(s)മോഡൽ, അഭിനേത്രി
സജീവ കാലം2010–present
ജീവിതപങ്കാളികരൺ വലേച (m.2013-present)
മാതാപിതാക്കൾവിനയ് അഗർവാൾ (അച്ഛൻ)
സുമൻ അഗർവാൾ (അമ്മ)[1]
ബന്ധുക്കൾകാജൽ അഗർവാൾ (സഹോദരി)
അടയ്ക്കുക

ജീവിതരേഖ

മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായി ജനിച്ചു. ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയായ കാജൽ അഗർവാൾ നിഷയുടെ സഹോദരിയാണ്. മുംബൈയിലെ സെയിന്റ് ആൻസ് ഹൈസ്ക്കൂളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം നേടി. മുംബൈയിലെ ജയ്ഹിന്ദ് കോളേജിൽ നിന്നും കിഷിൻഖണ്ഡ് ചെല്ലാരം കോളേജിൽ നിന്നും ആണ് ബിരുദം നേടിയത്. 2013 ഡിസംബർ 28 ന് മുംബൈയിലെ ബിസിനസുകാരനായ കരൺ വലേചയാണ് നിഷയെ വിവാഹം കഴിച്ചത്.[4][5]

ചലച്ചിത്രരംഗം

സഹോദരി കാജൽ അഗർവാൾ ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ്. 2010-ൽ കാജൽ അഗർവാൾന്റെ കൂടെ നിഷയും തന്നോടൊപ്പം ഒരു തെലുങ്കു സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് പറയുകയുണ്ടായി.[6] കാജൽ ഷൂട്ടിംഗിനുപോകുമ്പോഴെല്ലാം നിഷയും ഒപ്പം കൂടാറുണ്ടായിരുന്നു. സെറ്റിൽ പെട്ടെന്നു തന്നെ നിഷ ശ്രദ്ധിക്കപ്പെട്ടു. ഒരു ഡയറക്ടർ കാജലിനോടൊപ്പം നിഷയുടെ സ്റ്റിൽഫോട്ടോകൾ ഒരു മാഗസിനിൽ കാണാനിടയായി.[7] തുടർന്ന് ചലച്ചിത്ര ലോകത്തിലേയ്ക്ക് കടന്നുവരികയും യെമെയിൻടി ഈ വേല എന്ന നിഷയുടെ ആദ്യ ചലച്ചിത്രം ബോക്സ്ഓഫീസ് വിജയം നേടുകയും ചെയ്തു.[8][9] അവളുടെ അഭിനയം ചലച്ചിത്രലോകത്തിലുള്ളവർ പുകഴ്ത്തുകയുണ്ടായി.[10]

അവളുടെ അടുത്ത സിനിമ 2011-ൽ റിലീസ് ചെയ്തതും പരശുരാം സംവിധാനം ചെയ്ത തെലുങ്കു ചലച്ചിത്രമായ സോളോ ആയിരുന്നു. നര രോഹിത് ആയിരുന്നു ഇതിലെ നായകൻ. നിഷ അഗർവാൾ തന്റെ അഭിനയത്തിലുള്ള കഴിവ് തെളിയിച്ച സിനിമയായിരുന്നു ഇത്. വൈഷ്ണവി എന്ന കഥാപാത്രത്തെയാണ് ഇതിൽ നിഷ അഭിനയിച്ചത്.[11][12] ഈ ചലച്ചിത്രം ഹാത്താ ദരി ചാലൂത്ത എന്ന പേരിൽ ഒറിയയിലേയ്ക്ക് പുനർനിർമ്മാണം നടത്തിയിട്ടുണ്ട്.

2012 മേയ് 25 ന് റിലീസ് ചെയ്ത് പ്രേം നിസാർ സംവിധാനം ചെയ്ത ഇഷ്ടം എന്ന തമിഴ് ചലച്ചിത്രത്തിൽ സന്ധ്യ എന്ന കഥാപാത്രത്തെയാണ് നിഷ അഭിനയിച്ചത്. ഇതിലെ നായകൻ വിമൽ ആയിരുന്നു. യെമെയിണ്ടി ഈ വേള[13] എന്ന തെലുങ്ക് ചലച്ചിത്രത്തിന്റെ പുനഃനിർമ്മാണമായിരുന്നു ഈ ചലച്ചിത്രം. ബോക്സാഫീസിൽ വമ്പിച്ച പരാജയമായിരുന്നു ഈ തമിഴ് ചലച്ചിത്രം.[14][15]

2013 മേയ് 10 ന് റിലീസ് ചെയ്ത് പിള്ള സമീന്ദാർ [16]എന്നറിയപ്പെടുന്ന ജി അശോക് സംവിധാനം ചെയ്ത സുകുമരുതു എന്ന തെലുങ്ക് ചലച്ചിത്രത്തിൽ ശങ്കരി എന്ന ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് നിഷ അഭിനയിച്ചത്. ഇതിലെ നായകൻ ആദി ആയിരുന്നു.[17] 2013 ജൂൺ 14 ന് റിലീസ് ചെയ്ത് ഭാനുശങ്കർ സംവിധാനം ചെയ്ത സരതഗ അമെയിതോ എന്ന തെലുങ്ക് ചലച്ചിത്രത്തിൽ ഗീത എന്ന കഥാപാത്രത്തെയാണ് നിഷ അഭിനയിച്ചത്. ഇതിലെ നായകൻ വരുൺ സന്ദേഷ് ആയിരുന്നു. യെമെയിണ്ടി ഈ വേള പരാജയമായിരുന്നെങ്കിലും ഈ ചലച്ചിത്രം വിജയമായിരുന്നു.[18]

2014 സെപ്തംബർ 5 ന് റിലീസ് ചെയ്ത് ജോണി അന്തോണി സംവിധാനം ചെയ്ത ഭയ്യാ ഭയ്യാ എന്ന മലയാളം ചലച്ചിത്രത്തിൽ ഒരു മുൻമന്ത്രിയുടെ മകളായി ഏയ്ഞ്ചൽ എന്ന വിദ്യാഭ്യാസവും തലക്കനവുമുള്ള പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് നിഷ അഭിനയിച്ചത്. ഇതിലെ നായകൻ കുഞ്ചാക്കോ ബോബൻ ആയിരുന്നു.[19]കസിൻ എന്ന മറ്റൊരു മലയാള സിനിമയിലും അഭിനയിച്ചിരുന്നു.[20] 2014ഡിസംബർ 19 ന് റിലീസ് ചെയ്ത് വൈശാഖ് സംവിധാനം ചെയ്ത ഈ മലയാളം ചലച്ചിത്രത്തിൽ നിഷ മല്ലിക എന്ന കഥാപാത്രത്തെയാണ് അഭിനയിച്ചത്.[21]

സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷംസിനിമകഥാപാത്രംഭാഷകുറിപ്പുകൾ
2010യെമെയിണ്ടി ഈ വേളഅവന്തികതെലുങ്ക്ഡിബട്ട്
2011സോളോവൈഷ്ണവിതെലുങ്ക്
2012ഇഷ്ടംസന്ധ്യതമിഴ്റിമേക്ക് ഓഫ് യെമെയിണ്ടി ഈ വേള; തമിഴ് ഡിബട്ട്
2013സുകുമരുതുശങ്കരിതെലുങ്ക്ലീഡ് റോൾ
2013സരതഗ അമെയിതോഗീതതെലുങ്ക്
2014ഭയ്യാ ഭയ്യാഏഞ്ചെൽമലയാളംമലയാളം ഡിബട്ട്
2014കസിൻസ്മല്ലികമലയാളം
അടയ്ക്കുക

ഇതും കാണുക

  • ഭാവന രൂപരേൽ
  • സുകുമരുതു

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.