ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ മോഡലും നർത്തകിയും നടിയുമാണ് നിധി അഗർവാൾ (ജനനം: 17 ഓഗസ്റ്റ് 1993). പ്രധാനമായും ബോളിവുഡ്, തെലുങ്ക് ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 2017 ൽ മുന്ന മൈക്കൽ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ ജേതാവാണ്.
നിധി അഗർവാൾ | |
---|---|
ജനനം | [1] | 17 ഓഗസ്റ്റ് 1993
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ക്രൈസ്റ്റ് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി, മോഡൽ, നർത്തകി |
ഹൈദരാബാദിൽ ജനിച്ച നിധി അഗർവാൾ വളർന്നത് ബെംഗളൂരുവിലാണ്. ഹിന്ദി സംസാരിക്കുന്ന മാർവാരി കുടുംബത്തിലാണ് ജനിച്ചത്. എന്നാലും തെലുങ്ക്, തമിഴ്, കന്നഡ ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും പഠിച്ചിട്ടുണ്ട്. വിദ്യാശിൽപ് അക്കാദമിയിലും വിദ്യാ നികേതൻ സ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടി. [2] ബാലെ, കഥക്, ബെല്ലി ഡാൻസ് എന്നിവയിൽ നന്നായി പരിശീലനം നേടിയിട്ടുണ്ട്.
വർഷം | ചലച്ചിത്രം | വേഷം | സംവിധായകൻ | ഭാഷ | കുറിപ്പുകൾ | Ref. |
---|---|---|---|---|---|---|
2017 | മുന്ന മൈക്കൽ | ഡോളി / ദീപിക ശർമ്മ | സബ്ബീർ ഖാൻ | ഹിന്ദി | ഹിന്ദി അരങ്ങേറ്റം | [3] |
2018 | സവ്യാസാച്ചി | ചിത്ര | ചന്ദു മൊണ്ടെറ്റി | തെലുങ്ക് | തെലുങ്ക് അരങ്ങേറ്റം | [4] |
2019 | മിസ്റ്റർ മജ്നു | നികിത "നിക്കി" | വെങ്കി അറ്റ്ലൂരി | |||
ഐസ്മാർട്ട് ശങ്കർ | ഡോ.സാറ (പിങ്കി) | പുരി ജഗന്നാഥ് | [5] [6] | |||
2020 | ഭൂമി | TBA | ലക്ഷ്മൺ | തമിഴ് | ചിത്രീകരണം </br> തമിഴ് അരങ്ങേറ്റം |
[7] [8] |
അശോക് ഗല്ല ചിത്രം | TBA | ശ്രീറാം ആദിത്യ | തെലുങ്ക് | ചിത്രീകരണം | [9] | |
വർഷം | പരിപാടി | ചാനൽ | കുറിപ്പ് | Ref. |
---|---|---|---|---|
2017 | കപിൽ ശർമ്മ ഷോ | സോണി | ടൈഗർ ഷ്രോഫ്, സബ്ബീർ ഖാൻ എന്നിവരോടൊപ്പം അതിഥിയായി | [10] |
2019 | കൊഞ്ചെം ടച്ച് ലോ അൺടെ ചെപ്ത | സീ തെലുങ്ക് | റാം പോതിനേനി, നബാ നടേഷ് എന്നിവരോടൊപ്പം അതിഥിയായി | |
ബിഗ് ബോസ് തെലുങ്ക് 3 | സ്റ്റാർ മാ | റാം പോതിനേനിക്കൊപ്പം അതിഥിയായി | ||
| ||||||||
Totals | ||||||||
Awards won | ||||||||
Nominations | 1 | |||||||
References |
വർഷം | അവാർഡ് | വിഭാഗം | ചലച്ചിത്രം | ഫലം | Ref. |
---|---|---|---|---|---|
2017 | സീ സിനി അവാർഡുകൾ | മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സീ സിനി അവാർഡ് | മുന്ന മൈക്കൽ | വിജയിച്ചു | [11] |
2019 | സിമാ അവാർഡുകൾ | മികച്ച പുതുമുഖ നടി | സവ്യാസാച്ചി | നാമനിർദ്ദേശം | [12] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.