Remove ads
From Wikipedia, the free encyclopedia
ചൈനയുടെ മുൻ തലസ്ഥാന നഗരമായിരുന്നു (ചൈനീസ്: 南京; പിൻയിൻ: നാൻജിങ്; Wade–Giles: നാൻ-ചിങ്). ഇപ്പോൾ ചൈനയിലെ ജിയാങ്സു (Jiangsu) പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക-സാംസ്കാരിക കേന്ദ്രവുമാണ് നാൻജിങ്. യാങ്ട്സി നദിക്കരയിൽ, ഷാങ്ഹായിൽ നിന്ന് 270 കി.മീ. ദൂരെയായി സ്ഥിതിചെയ്യുന്ന നാൻജിങ്ങിലെ ജനസംഖ്യ 7,713,100 (2009) ആണ്.
നാൻജിങ് 南京 | |
---|---|
ഉപപ്രവിശ്യാ നഗരം | |
南京市 | |
മുകളിൽ നിന്ന് ഘടികാരദിശയിൽ: 1. നഗരം, സുവാൻവു തടാകം, പർപ്പിൾ പർവ്വതം; 2. കൽ ശില്പം "ബിക്സി"; 3. ജിമിംഗ് ക്ഷേത്രം; 4. നാൻജിംഗിലെ നഗര മതിലിനൊപ്പം യിജിയാങ് ഗേറ്റ്; 5. കിൻഹുവായ് നദിയും ഫുസി മിയാവോയും; 6. നാൻജിംഗ് ഒളിമ്പിക് സ്പോർട്സ് സെന്റർ; 7. മിംഗ് സിയാവോളിംഗിലെ ആത്മീയ വഴി; 8. സൺ യാറ്റ്-സെൻ ശവകുടീരം | |
ജിയാങ്സുവിൽ നാൻജിങ് നഗരത്തിന്റെ സ്ഥാനം | |
രാജ്യം | ചൈന |
പ്രവിശ്യ | ജിയാങ്സു |
കൗണ്ടി തലം | 13 |
ടൗൺഷിപ്പ് തലം | 129 |
അധിവാസം | 495 ബിസി |
• CPC കമ്മിറ്റി സെക്രട്ടറി | യാങ് വെയ്സെ |
• മേയർ | ജി ജിയാൻയെ |
• ഉപപ്രവിശ്യാ നഗരം | 6,598 ച.കി.മീ.(2,548 ച മൈ) |
ഉയരം | 20 മീ(50 അടി) |
(2011) | |
• ഉപപ്രവിശ്യാ നഗരം | 81,09,100 |
• ജനസാന്ദ്രത | 1,230/ച.കി.മീ.(3,183/ച മൈ) |
• നഗരപ്രദേശം | 71,65,600 |
Demonym(s) | നാൻജിങെർ അഥവാ നാൻകിങീസ് |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 210000–211300 |
ഏരിയ കോഡ് | 25 |
GDP (Nominal) | 2011 |
- മൊത്തം | US$97.3 ശതകോടി |
- പ്രതിശീർഷ | US$ 12,010 |
GDP (PPP) | 2011 |
- മൊത്തം | US$155.6 ശതകോടി |
- പ്രതിശീർഷ | US$ 19,209 |
- വളർച്ച | 12.0% |
ലൈസൻസ് പ്ലേറ്റ് prefixes | 苏A |
വെബ്സൈറ്റ് | സിറ്റി ഓഫ് നാൻജിങ് |
Deodar Cedar (Cedrus deodara), Platanus × acerifolia[1] Méi (Prunus mume) |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
നാൻജിങ് | |||||||||||||||||||||
Chinese | 南京 | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Hanyu Pinyin | നാൻജിങ് | ||||||||||||||||||||
Postal | നാൻകിങ് | ||||||||||||||||||||
Literal meaning | ദക്ഷിണ തലസ്ഥാനം | ||||||||||||||||||||
|
പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് നാൻജിങ് നഗരം. സാമ്പത്തിക പ്രാധാന്യമുള്ള ഖനികളിൽ ഇരുമ്പും ഗന്ധകവുമാണ് മുന്നിൽ. യാങ്ട്സി നദിയാണ് നഗരത്തിലെ പ്രധാന ജലസ്രോതസ്സ്. മിതോഷ്ണ കാലാവസ്ഥയാണ് നാൻജിങ്ങിലേത്. ചൂടേറിയ വേനലും വർഷം മുഴുവനും ലഭിക്കുന്ന മഴയും ഈ കാലാവസ്ഥയുടെ സവിശേഷതകളാണ്. സുവാങ്വു (Xuznwu), മോചോ (Mochou) എന്നീ നൈസർഗിക ജലാശയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ജിയാങ്നിങ് (Jiangning), പൂകോ (Puko) എന്നിവിടങ്ങളിൽ ഉഷ്ണനീരുറവകളുടെ സാന്നിധ്യമുണ്ട്. ഭൂപ്രകൃതിയുടെ മറ്റൊരു സവിശേഷതയായ പർപ്പിൾ കുന്നുകളിൽ നിത്യഹരിത വൃക്ഷങ്ങളും ഓക്മരങ്ങളും സമൃദ്ധമായി വളരുന്നു.
വളരെ പണ്ടു മുതൽ കളിമൺ-സിൽക്ക് ഉത്പന്നങ്ങൾക്കും കൈത്തറി പരുത്തി വസ്ത്ര(Nankeen)ങ്ങളുടെ ഉത്പാദനത്തിനും പേരുകേട്ട നാൻജിങ്ങിൽ 1930-കൾ വരെ ആധുനിക വ്യവസായങ്ങളൊന്നും സ്ഥാപിതമായിരുന്നില്ല. 1937-49 കളിലെ യുദ്ധങ്ങൾക്കുശേഷമുണ്ടായ വ്യാവസായിക വികസനം നഗരത്തിന്റെ സമ്പദ്ഘടനയെ മാറ്റി മറിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുമ്പുണ്ടായിരുന്ന ചെറുകിട വ്യവസായങ്ങൾക്ക് പുറമേ ഇരുമ്പുരുക്ക്, എണ്ണ ശുദ്ധീകരണം, വാഹനനിർമ്മാണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, രാസവ്യവസായം, കാർഷികോപകരണങ്ങൾ തുടങ്ങിയവയുടെ ഉത്പാദനം എന്നിവ വൻതോതിൽ വികസിച്ചു.
ചൈനയിലെ തിരക്കേറിയ ഗതാഗതകേന്ദ്രങ്ങളിലൊന്നു കൂടിയാണ് നാൻജിങ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന റെയിൽ-റോഡ് ഗതാഗതശൃംഖല ഈ നഗരത്തിന്റെ പ്രത്യേകതയാണ്. ചൈനയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലൂകോ (Lukou) അന്താരാഷ്ട്രവിമാനത്താവളം നാൻജിങ്ങിലാണ്. യാങ്ട്സി നദിക്കരയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം കൂടിയായ നാൻജിങ് തുറമുഖം രാജ്യത്തെ ഉൾനാടൻ തുറമുഖങ്ങളിൽ ഏറ്റവും മുന്നിൽ നില്ക്കുന്നു.
ചൈനയിലെ പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിലും ഇവിടം ശ്രദ്ധേയമാണ്. നാൻജിങ് സർവകലാശാല, നാൻജിങ് എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, നാൻജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയറോനോട്ടിക്സ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. നിരവധി മ്യൂസിയങ്ങളും നാൻജിങ്ങിലുണ്ട്. നാൻജിങ് മ്യൂസിയം, ചൈനയുടെ ആധുനിക ചരിത്രമ്യൂസിയം, നാൻജിങ് കൂട്ടക്കുരുതി സ്മാരകം, നാൻജിങ് നഗര മ്യൂസിയം, തായ്പിങ് ചരിത്ര മ്യൂസിയം, നാൻജിങ് കസ്റ്റംസ് മ്യൂസിയം, നാൻജിങ് സാംസ്കാരിക മ്യൂസിയം എന്നിവ ശ്രദ്ധേയമാണ്. ചരിത്ര- സാംസ്കാരിക പ്രാധാന്യമുള്ള അനവധി സ്മാരകങ്ങൾ ഈ നഗരത്തിലുണ്ട്. മിങ് വംശത്തിലെ പ്രഥമ ചക്രവർത്തിയായ മിങ് തയ് സു (Ming Tai Tsu), ആധുനിക ചൈനയുടെ സ്ഥാപകനായ സൺ യാത് സെൻ എന്നിവരുടെ ശവകുടീരങ്ങൾ, നക്ഷത്രബംഗ്ളാവ്, വാലി ഒഫ് സ്പിരിറ്റ്സ് വിഹാരത്തിന്റെ അവശിഷ്ടങ്ങൾ, 1382-ൽ മിങ് തയ് സു പണികഴിപ്പിച്ച ഡ്രം ടവർ (Drum Tower), നഗരത്തിന്റെ കിഴക്കു ഭാഗത്തുള്ള കിയാങ്സു (Kiangsu) മ്യൂസിയം, മിങ് കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ, പല നിറത്തിലുള്ള ഉരുളൻ കല്ലുകളാൽ മനോഹരമായ ടെറസ് ഒഫ് ദ റെയിൻ ഒഫ് ഫ്ളവേഴ്സ് (Terrace of the rain of flower) തുടങ്ങിയവ നഗരത്തിലെ പ്രധാന ആകർഷണങ്ങളാകുന്നു. ചരിത്ര-സാംസ്കാരിക അവശിഷ്ടങ്ങളും നഗരത്തെ ഒരു കോട്ടപോലെ വലയം ചെയ്തു നിൽക്കുന്ന കുന്നുകൾ, തടാകങ്ങൾ, നദികൾ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഭൂപ്രകൃതിയും നാൻജിങ്ങിന്റെ വിനോദസഞ്ചാര പ്രാധാന്യത്തെ വർധിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു.
വർണപ്പകിട്ടാർന്ന നിരവധി ഉത്സവങ്ങളുടെ നാടു കൂടിയാണ് നാൻജിങ്. പ്ലംഹില്ലിൽ (Plum hill) അരങ്ങേറുന്ന അന്താരാഷ്ട്ര പ്ലം ബ്ലോസം ഉത്സവം (International Plum Blossom), പട്ടം പറപ്പിക്കൽ മേള, ജിയാങ്ക്സിൻ ഴോവ്വ്ലെ പഴമേള (Jiangxin zhou), ലിങ്ഗു ക്ഷേത്രോത്സവം എന്നിവയാണ് പ്രധാന ഉത്സവങ്ങൾ.
നാൻജിങ് എന്ന പേരിൽ അറിയപ്പെടുന്നതിനു മുൻപ് പല നാമങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന് ചൈനീസ് ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്. ബി.സി. 4-ം ശതകത്തിലാണ് പട്ടണം സ്ഥാപിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. പ്രാദേശിക ഭരണകേന്ദ്രമായിരുന്ന നാൻജിങ്, മിങ് ഭരണകാലത്ത് (1368-1644) ചൈനയുടെ തലസ്ഥാനമായി മാറി. (അന്ന് പട്ടണം യിങ്റ്റീൻ എന്ന പേരിലാണ് അറിയപ്പെട്ടത്). പട്ടണത്തിനു ചുറ്റും വന്മതിൽ കെട്ടിയ മിങ് ചക്രവർത്തി അവിടെ 20,000 കുടുംബങ്ങളെ പാർപ്പിച്ചതോടെ യിങ്റ്റീൻ ക്രമേണ വികസിക്കാൻ തുടങ്ങി. മൂന്നാമത്തെ മിങ് ചക്രവർത്തി തലസ്ഥാനം പീക്കിങ്ങിലേക്കു മാറ്റിയതോടെ ഉപതലസ്ഥാനമായിത്തീർന്ന യിങ്റ്റീൻ നാൻജിങ് (ദക്ഷിണതലസ്ഥാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് 15-ം ശതകത്തിലാണ്. മിങ്ങുകൾക്കു ശേഷം ചൈനയിൽ അധികാരത്തിലിരുന്ന മഞ്ചു ഭരണകാലത്തും (1644-1912) നാൻജിങ് രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമായി തുടർന്നു. 1842-ൽ ചൈനയും ബ്രിട്ടനും തമ്മിലുണ്ടായ വാണിജ്യക്കരാറിന് വേദിയായത് ഈ പട്ടണമായിരുന്നു. 1853-ൽ പട്ടണം പിടിച്ചെടുത്ത തായ്പിങ് കലാപകാരികൾ അതിനെ തങ്ങളുടെ തലസ്ഥാനമാക്കിയെങ്കിലും 1864-ൽ മഞ്ചുകൾ പട്ടണം വീണ്ടെടുത്തു.
മഞ്ചുകളുടെ പതനത്തിനുശേഷം നിലവിൽ വന്ന ആദ്യത്തെ ചൈനീസ് റിപ്പബ്ലിക്കിന്റെ (1912) തലസ്ഥാനം നാൻജിങ്ങായിരുന്നു. റിപ്പബ്ളിക്കായെങ്കിലും 1916 മുതൽ 1920 വരെ യുദ്ധപ്രഭുക്കന്മാരുടെ നിയന്ത്രണത്തിലായിരുന്ന ചൈനയിലെ അധികാര വടംവലി നിയന്ത്രണവിധേയമാക്കിയ ജി അങ് റ്റീഷെക് ചൈനയെ ഏകീകരിക്കുകയും നാൻജിങ്ങിൽ ചൈനീസ് ദേശീയ ഗവൺമെന്റ് (കുമിന്താങ്) ഗവൺമെന്റ് സ്ഥാപിക്കുകയും ചെയ്തു. 1937-ൽ ജപ്പാൻ ചൈനയെ ആക്രമിക്കുന്നതുവരെ നാൻജിങ്ങായിരുന്നു കുമിന്താങ് ആസ്ഥാനം. 1937-ൽ ചൈന ആക്രമിച്ച ജപ്പാൻ, നാൻജിങ്. പീക്കിങ്, കാന്റൺ, ഷങ്ഹൈ എന്നീ പ്രദേശങ്ങൾ പിടിച്ചെടുത്തു. നാൻജിങ്ങിൽ ജപ്പാൻകാർ നടത്തിയ കൊള്ളയും മറ്റ് അതിക്രമങ്ങളുമാണ് റേപ്പ് ഒഫ് നാൻജിങ് എന്ന പേരിൽ കുപ്രസിദ്ധി നേടിയത്. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനുണ്ടായ പരാജയത്തെത്തുടർന്ന് നാൻജിങ് വീണ്ടും കുമിന്താങ് ഗവൺമെന്റ് സ്ഥാപിതമായി. എന്നാൽ കുമിന്താങ്ങുമായുള്ള മത്സരത്തിൽ താത്ത്വികമായും സൈനികമായും വിജയിച്ച കമ്യൂണിസ്റ്റുകാർ പീക്കിങ് (ബീജിങ്) ആസ്ഥാനമാക്കി ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്കിന് രൂപം നൽകിയതോടെ നാൻജിങ്ങിന് തലസ്ഥാനപദവി നഷ്ടമായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.