1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ് രൂപീകൃതമായത്. നാഗാലാൻഡ് ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കൊഹിമയാണ് തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ് നാഗാലാൻഡ് എന്ന പേരുവരുവന്നത്. ഇന്തോ-മംഗോളീസ് സങ്കര വംശമാണ് നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്.
നാഗാലാൻഡ് | |
അപരനാമം: {{{അപരനാമം}}} | |
തലസ്ഥാനം | കൊഹിമ |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
പദ്ഭനാഭ ആചാര്യ നെയ്ഫു റിയോ |
വിസ്തീർണ്ണം | 16,527ച.കി.മീ |
ജനസംഖ്യ | 19,88,636 |
ജനസാന്ദ്രത | 120/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
[[Image:|75px|ഔദ്യോഗിക മുദ്ര]] | |
ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം |
ജില്ലകൾ
നാഗാലാൻഡിൽ താഴെക്കാണുന്ന പതിനൊന്നു ജില്ലകൾ ഉണ്ട്:
ചരിത്രം
നാഗാലാൻഡിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് നാഗ വർഗ്ഗക്കാരുടെ ആചാരങ്ങളിൽനിന്നും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്നുമാണ്. ബർമ്മീസ് ഭാഷയിലെ നാക എന്ന വാക്കിൽ നിന്നുമാണ് ഇവർക്ക് ഈ പേർ ലഭിച്ചത്.[1] മൂക്കു തുളക്കുന്ന മനുഷ്യർ എന്നാണ് നാക എന്ന വാക്കിന്റെ അർഥം. ആസ്സാമിലെയും ബർമ്മയിലേയും വർഗ്ഗക്കാരുമായി നാഗന്മാർക്ക് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നു. 1816ലെ ബർമ്മൻ അധിനിവേശത്തിനു ശേഷം നാഗന്മാരുടെ പ്രദേശങ്ങൾ ബർമ്മൻ ഭരണത്തിൻ കീഴിലായി. ആസാം നാഗാ കുന്നുകളിൽ അടിച്ചമർത്തലുകളുടെയും പ്രതിഷേധങ്ങളുടെയും കാലഘട്ടമായിരുന്നു ഇത്. 1826ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്സാം കീഴിലാക്കി. പതിയെ നാഗാ കുന്നുകളിലേക്കും അവർ അധികാരം സ്ഥാപിച്ചു. 1892ഓടെ ടുയെൻസാങ് പ്രദേശമൊഴിച്ചുള്ള നാഗാ കുന്നുകൾ എല്ലാം ബ്രിട്ടീഷുകാർ കയ്യടക്കി.ഈ പ്രദേശം അവർ ആസ്സാമിൽ ലയിപ്പിച്ചു. ഈ കാലത്ത് ക്രിസ്ത്യൻ മിഷണറിമാർ നാഗന്മാരെ ക്രിസ്തുമതത്തിൽ ചേർക്കാൻ വളരെ പ്രയത്നിച്ചു.[2]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.