കരട്:തുമ്പോളി
From Wikipedia, the free encyclopedia
Remove ads
9.5188°N 76.3158°E ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിലെ ഒരു പ്രധാന തീരദേശ പട്ടണ-ഗ്രാമമാണ് തുമ്പോളി. കേരളത്തിലെ പ്രധാനപ്പെട്ട പൈതൃകംപേറുന്ന ക്രൈസ്തവ മരിയൻ തീർത്ഥാടനകേന്ദ്രവുമാണ്. പോർച്ചുഗീസുകാരാൽ നിർമ്മിതമായ അതിപുരാതന ദേവാലയമായ തുമ്പോളിപ്പള്ളി എന്ന (സെന്റ്. തോമസ് പള്ളി, തുമ്പോളി ) ഇവിടെ സ്ഥിതി ചെയ്യുന്നു. എഡി 06- നൂറ്റാണ്ടിൽ ഏതാനും മാർതോമ ക്രിസ്ത്യാനികൾ ഇവിടെ തുമ്പോളിയിൽ കുടിയേറി താമസിക്കുകയും അന്ന് ഇവിടെ ഓലമേഞ്ഞ, `തോമാപള്ളി ´ എന്നാ പേരിൽ ആദ്യം ചെറിയപള്ളി സ്ഥാപിച്ചു. അങ്ങനെയാണ് ക്രൈസ്തവ പാരമ്പര്യത്തിന് തുടക്കമായത്. പിന്നീട് എ.ഡി|A.D.1600 ൽ കല്ലും, തടിയുമുപയോഗിച്ചുകൊണ്ട് പള്ളി സ്റ്റാപിക്കപ്പെട്ടത്. വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലാണ് ഈ ദേവാലയം അറിയപ്പെടുന്നുവെങ്കിലും, ദൈവമാതാവായ പരിശുദ്ധ അമലോത്ഭവ മാതാവും (Thumpoly Our Lady Of Immaculate Conception)അവിടുത്തെ തിരുനാളുമാണ് തുമ്പോളിക്ക് പ്രശസ്തി നേടിക്കൊടുത്തത്. നൂറ്റാണ്ടുകളുടെ വിശ്വാസ പാര്യമ്പര്യംവും, പ്രൌഡിയും പഴക്കവുമുള്ള ദേവാലയം. ആലപ്പുഴ രൂപത-Diocese Of Alleppey)യുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. തുമ്പോളി മാതാവ് വിന്റെ തിരുനാളായ തുമ്പോളിപ്പെരുന്നാൾ നവംബർ 27 മുതൽ ഡിസംബർ 15 വരെ ആഘോഷിക്കപ്പെടുന്നു. കേരളസംസ്ഥാന സർക്കാരിന്റെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെട്ട പള്ളി കൂടിയാണിത്. കാലപഴക്കം, പാരമ്പര്യം, ചരിത്ര പ്രാധാന്യം, മറ്റു പ്രത്യേകതകൾ എന്നിവ കണക്കിലെടുത്തു ‘മൈനർ ബസിലിക്ക' തീർത്ഥാടന ദേവാലയമായി പ്രെഖ്യാപിക്കാൻ പരിഗണനയിലുള്ള പള്ളിയാണ് തുമ്പോളി.
![]() | ഇത് "തുമ്പോളി" എന്ന താളിനായുള്ള കരട് രേഖയാണ്. | ![]() |
Remove ads
[1] പോർച്ചുഗീസുകാർ കേരളത്തിൽ ആ കാലഘട്ടത്തിൽ(17-നൂറ്റാണ്ടിൽ) ഇൻഡോ - പോർച്ചുഗീസ് ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങളിൽ,ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ഈ പള്ളി. തുമ്പോളിയിൽ ഇപ്പോൾ കാണുന്ന ദേവാലയം AD 1730 ആം ആണ്ടിൽ പള്ളിയുടെ നിർമ്മാണം പൂർത്തീക്കരിച്ച ദേവാലയമാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുമാണ്. AD 1550 - 1600 കാലഘട്ടത്തിനിടയിൽ അന്ന് ഇന്ത്യയിൽ/ഭാരതത്തിൽ തന്നെ ആദ്യമായി `ദൈവമാതാവിന്റെ തിരുസ്വരൂപം´ പ്രേതിഷ്ടിക്കപെടുന്നത് തുമ്പോളിപള്ളിയിലാണ്. ഇത് ചരിത്രപ്രാധാന്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുവാൻ സാധിക്കുന്നതാണ്. AD 1585 ലാണ് ഫാ. ജയ്കൊമോ ഫിനിഷ്യോയാണ് തുമ്പോളിപ്പള്ളിയിൽ `കൊമ്പ്രിയ ദർശന സാഹോദര്യം (The Confraternity -Visionary Community) സ്റ്റാപിച്ചത്. പാരമ്പര്യമായി പിന്തുടർന്ന് വരുന്ന പ്രൗഢവും സമ്പന്നവുമായ ആചാര- അനുഷ്ഠാനങ്ങളാണ് ഇന്നും തുമ്പോളിയിൽ ഉള്ളത്. ഓരോ വർഷവും ഏകദേശം പ്രതിവർഷം കുറഞ്ഞത് 5.2 ലക്ഷം ജനങ്ങൾ ഇവിടെ തീർത്ഥാടനത്തിനും, സന്ദർശനത്തിനും വിനോദസഞ്ചാരത്തിനുമായി എത്തുന്നു.
Remove ads
എത്തിച്ചേരാൻ/ഭൂമിശാസ്ത്രം
ആലപ്പുഴ നഗരമധ്യത്തിൽ നിന്ന് 6 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്ററും,കൊച്ചി നഗരത്തിൽ നിന്ന് 60 കിലോമീറ്റർ,ചേർത്തലയിൽ നിന്നും 20 കിലോമീറ്റർ, കുട്ടനാട് ൽ നിന്ന് 25 കിലോമീറ്റർ, ചങ്ങനാശ്ശേരി യിൽ നിന്ന് 34 കിലോമീറ്റർ, കായംകുളം ത്തു നിന്ന് 52 കിലോമീറ്ററിൽ അകലെ സ്ഥിതി ചെയ്യുന്ന തുമ്പോളി ആലപ്പുഴ, ചേർത്തല, കൊച്ചി എന്നീ നഗരങ്ങളുമായി (ആലപ്പുഴ- തുമ്പോളി-മാരാരിക്കുളം-അർത്തുങ്കൽ -കൊച്ചി -എറണാകുളം ) തീരദേശ റോഡുമുഖാന്തരവും റെയിൽ-വേ മുഖാന്തരവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തുമ്പോളി റെയിൽവേ സ്റ്റേഷൻ പിന്നെയുള്ളത് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോ / സ്റ്റാൻഡ് ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡ്. പഴയ [ദേശിയപാത 47] നിലവിലെ ദേശീയപാത 66-ന്റെ യും, സംസ്ഥാന പാത 66 (SH 66) ന്റെയും അരികത്താണ്.
Remove ads
മറ്റ് വിവരങ്ങൾ
ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മൽസ്യബന്ധനവും കയർ വ്യവസായവുമാണ് ജനങ്ങളുടെ പരമ്പരാഗതതൊഴിലുകൾ. ഈ മേഖലയിലെ ഒരു പ്രധാനപ്പെട്ട കുടിൽവ്യവസായമാണ് കയറുൽപ്പന്നങ്ങളുടെ നിർമ്മാണം. കേരളത്തിൽ ചാകരക്ക് പ്രസിദ്ധമായ കടൽ തിരങ്ങളിൽ ഒന്നാണ് തുമ്പോളി. ആലപ്പുഴ മുൻസിപ്പാലിറ്റിയോട് തൊട്ടുരുമ്മി നിൽക്കുന്ന പ്രേദേശമാണ്. ആലപ്പുഴ മുൻസിപ്പാലിറ്റിയുടെയും ആര്യാട് ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. തുമ്പോളിയുടെ ഏറ്റവും സവിശേഷതയായി കാണാൻ സാധിക്കുന്നത് തുമ്പോളിപ്പള്ളി, തുമ്പോളി ബീച്ച്, തുമ്പോളി ഗ്രൗണ്ട്, തുമ്പോളി സ്കൂൾ, തുമ്പോളി റെയിൽവേ സ്റ്റേഷൻ എന്നിവ ആണ്. 400 മുതൽ 500 വർഷം വരെ പഴക്കവും പാരമ്പര്യമുള്ളതാണ്. 1730 -ൽ നിലവിലെ ഇപ്പോൾ കാണുന്ന ദേവാലയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കപ്പെടുന്നത്. 2030 മത്തെ വർഷത്തിൽ ദേവാലയം സ്റ്റാപിക്കപ്പെട്ടിട്ട് 432 വർഷം പൂർത്തീകരിക്കുന്ന ജൂബിലി വർഷാഘോഷമാണ് വരാൻ പോകുന്നത്.(AD 6 നൂറ്റാണ്ടിലെ തോമപ്പള്ളിയും, 820 ലെ മുത്തപ്പൻ കുരിശും വെച്ച് കണക്കനുസരിച് നോക്കുമ്പോൾ 1200 വർഷത്തിന് മേലെയാണ് തുമ്പോളിക്ക് പാരമ്പര്യവും, പഴക്കവും ഉള്ളത്.) ഇപ്പോൾ കാണുന്ന തുമ്പോളി കടപ്പുറത്തെ വിശുദ്ധ അന്തോണീസിന്റെ കുരിശ്ശടി/കപ്പേളാ ക്ക് തുമ്പോളി പള്ളിയോളം പഴക്കമുണ്ട്. ഒട്ടനവധി ആളുകൾ ഇവിടെ തീർത്ഥാടനത്തിനും, സിനിമ ചിത്രീകരണം, വിനോദസഞ്ചാരത്തിനുമായി ഇവിടെ എത്താറുണ്ട്. തുമ്പോളിയുടെ തൊട്ട്അടുത്ത പ്രേദേശങ്ങളാണ് പൂങ്കാവ് (പൂങ്കാവ് പള്ളി പ്രസിദ്ധമായ വിശുദ്ധവാര തീർത്ഥാടന ദേവാലയം), ചെട്ടികാട്, പാതിരപ്പള്ളി, കൊമ്മാടി, പൂന്തോപ്പ്, മംഗലം, മാളികമുക്ക് എന്നീ സ്ഥലങ്ങൾ. പണ്ട് വർഷങ്ങൾക്ക് മുൻപ് തെക്ക് കനാൽ റോഡ് മുതൽ വടക്ക് ഓടാപൊഴി വരെയുള്ള സ്ഥലങ്ങൾ തുമ്പോളിയുടെ ഭാഗമായിരുന്നു. പൊതുവെ തെക്ക് കനാൽ റോഡ് മുതൽ ഓടാപൊഴി വരെയുള്ള സ്ഥലങ്ങളുടെ ഇടയിൽ വരുന്ന പ്രേദേങ്ങളും സ്ഥലങ്ങളും തുമ്പോളി എന്നാ നാമത്തിൽ തന്നെ ആയിരുന്നു അറിയപ്പെട്ടിരുന്നത്.
Remove ads
സ്ഥലനാമ ചരിത്രം
"തോമാ പള്ളി" എന്നതിൽ നിന്നാണ് തുമ്പോളി എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.[2] തോമായുടെ പട്ടണം എന്നർത്ഥം വരുന്ന "തോംപോളിസ്" എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്. പിന്നെ തുമ്പവെളി എന്നാ പേര് പിൽകാലത്ത് തുമ്പോളി ആയി എന്നും പറയുന്നു.
തുമ്പോളി പള്ളിയിലെ സന്ദർശന സമയം എല്ലാ ദിവസവും രാവിലെ 5.30 Am മുതൽ രാത്രി 8.00 Pm വരെയാണ്. തിരുനാൾ പോലുള്ള പ്രേത്യക ദിവസങ്ങളിൽ രാത്രി മേൽ പറഞ്ഞ സമയത്ത് ആയിരിക്കില്ല (തിരക്ക് ഇല്ലങ്കിൽ) 10.30 Pm നു ശേഷം മാത്രമേ പള്ളി നട അടക്കുകയുള്ളു. പ്രധാനപ്പെട്ട തിരുനാൾ ദിവസങ്ങളിൽ പള്ളി നട സാധാരണ അടക്കാറില്ല. അഥവാ അടച്ചാൽ തന്നെ രാത്രി 12.30Pm അല്ലെങ്കിൽ രാത്രി 01.00 നു ശേഷമേ തിരുനട അടുക്കുകയുള്ളു..
തിരുകർമ്മ വിവരങ്ങൾ
തുമ്പോളിയിൽ എല്ലാ ദിവസത്തെയും തിരുകർമ്മങ്ങൾ.
ഞായർ - രാവിലെ 5.00 Am ന് പ്രഭാത പ്രാർത്ഥന , ജപമാല , 6.00 Am ന് ദിവ്യബലി , 8.30 Am ന് ദിവ്യബലി , വൈകിട്ട് 5.30 Pm ന് ദിവ്യബലി..
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5.30 Am ന് പ്രഭാത പ്രാർത്ഥന , ജപമാല , 6.30 Am ന് ദിവ്യബലി , വൈകിട്ട് 5.30 Pm ന് ദിവ്യബലി. വ്യാഴം - വൈകിട്ട് 5.10 Pm ന് വിശുദ്ധ തോമസ്ലിഹയുടെ നൊവേന, ദിവ്യബലി.
ശനി - എല്ലാ ശനിയാഴ്ചകളിലും ദൈവ മാതാവായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ (തുമ്പോളി മാതാവിന്റെ) പ്രേത്യേക മാധ്യസ്ഥ സഹായം നേടുന്നതിനും അനുഗ്രഹങ്ങൾ ലഭിക്കുന്നതിനുമായുള്ള ദിവസം. അന്നേ ദിവസം- രാവിലെ 5.30 Am ന് പ്രഭാത പ്രാർത്ഥന,ജപമാല,06.30 Am ന് ദിവ്യബലി ,തുമ്പോളി മാതാവായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ മാധ്യസ്ഥം നേടുന്നതിനായുള്ള നൊവേന. വൈകുന്നേരം 4.15 Pm ന് മാതാവിന്റെ പ്രധാന നവനാൾ നൊവേന , ദിവ്യബലി , മെഴുകുതിരി പ്രദക്ഷിണം, ആരാധന , നേർച്ചകഞ്ഞി വിതരണം.
രണ്ടാം ശനി - രാവിലെ 5.30 Am ന് പ്രഭാത പ്രാർത്ഥന, ജപമാല,06.30 Am ന് ദിവ്യബലി,നൊവേന,11.00 Am ന് - മാതാവിന്റെ നൊവേന,ദിവ്യബലി, ആരാധന,നേർച്ച കഞ്ഞി വിതരണം. വൈകിട്ട് 4.30 Pm ന് - മാതാവിന്റെ നൊവേന,ദിവ്യബലി, മെഴുകുതിരി പ്രദക്ഷിണം, ആരാധന.. (ഒട്ടനവധി ജനങ്ങൾ ഈ നൊവേനയിലും വിശുദ്ധ കുർബാനയിലും മെഴുകുതിരി പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്ത് അനുഗ്രങ്ങളും മാധ്യസ്ഥ നേടുന്നതിനുമായി ഇവിടെ എത്തുന്നു.രോഗ ശാന്തി നേടൽ , സന്താന ലബ്ധി , വിവാഹ തടസം മാറാൻ , ജോലി ഇല്ലാത്തവർക്ക് അവർക്ക് അനുയോജ്യമായ ജോലി ലഭിക്കുവാൻ, സാമ്പത്തിക പ്രശ്നംമാറാൻ , കുടുംബ ബുദ്ധിമുട്ടുകൾ മാറുവാൻ, എന്നിവയാണ് ഇവിടെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന അത്ഭുത അനുഗ്രഹങ്ങൾ. [3][4]
Remove ads
തുമ്പോളി പള്ളി പെരുന്നാൾ/തിരുനാൾ.
അമലോത്ഭവതിരുനാൾ. തോമാശ്ലീഹായുടെ നാമധേയത്തിലുള്ള പള്ളി കന്യാമറിയത്തിന് കൂടി സമർപ്പിച്ചിരിക്കുന്നു.തുമ്പോളിപ്പെരുന്നാൾ വളരെ ചരിത്ര പ്രസിദ്ധമാണ്. എല്ലാ വർഷന്തോറും തുമ്പോളിമാതാവിന്റെ (അമലോത്ഭവ മാതാവിന്റെ) ദർശന തിരുനാൾ അഥവാ കൊമ്പ്രിയ പെരുന്നാൾ/കൊബേര്യാ തിരുനാൾ- നവംബർ 27 മുതൽ ഡിസംബർ 15 വരെ സാഘോഷം ആഘോഷിക്കുന്നു. [ഒന്നര നൂറ്റാണ്ട് മുൻപ് വരെ തുമ്പോളി പള്ളിയിൽ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളായിരുന്നു ഓഗസ്റ്റ്മാസം ആഘോഷിച്ചിരുന്നത്. തീയതിയിലും മാസത്തിലും മാറ്റം വന്നതല്ലാതെ തിരുനാൾ ചടങ്ങുകൾക്കോ പാരമ്പര്യ ആചാരനുഷ്ടനങ്ങൾക്കോ മാറ്റം വരുത്തിട്ടില്ല]. തിരുന്നാളിന്റെ മറ്റൊരു പ്രേത്യേകതയാണ് സാൾവേ ലെദിഞ്ഞ്/ലിറ്റിനി യും അതിന് ഉപയോഗിച്ചു വരുന്ന മാതാവിന്റെ രൂപവും(1607 ൽ മൂത്തേടത് രാജാവ് സമർപ്പിച്ച ആനയുടെ ഒറ്റകൊമ്പിൽ തീർത്ത സാൾവേരൂപം).- കാലങ്ങളായി തിരുനാൾ ദിനങ്ങളിൽ നടക്കുന്ന പ്രത്യേക പ്രാർഥന അനുഷ്ഠാനമായ സാൽവേ ലദീഞ്ഞിൽ ദർശന സമൂഹാംഗങ്ങൾ ദേവാലയ മധ്യത്തിൽ സ്ഥാന വസ്ത്രങ്ങൾ അണിഞ്ഞ് ഇരു വശങ്ങളിലായി നിരന്ന് ഭക്തിയോടെ ദിവ്യരൂപം വഹിക്കുന്ന കാർമികനോടൊപ്പം ഈ പ്രത്യേക തിരുകർമത്തിന്റെ ഭാഗമാകും. പുഷ്പം, സുഗനധ ദ്രവ്യം, ധൂപം എന്നിവ കൊണ്ടും ദൈവ മാതാവിന്റെ ദിവ്യ രൂപത്തിൽ അർച്ചന അർപ്പിക്കുന്ന ഭക്തി സാന്ദ്രമായ അനുഭവം തിരുനാൾ നാളുകളിൽ മാത്രമുള്ളതാണ്. നവംബർ 28ന് രാത്രി 7.30pm നു ശേഷം ആയിരക്കണക്കിന് മേൽ വിശ്വാസി ജനങ്ങൾ പങ്കെടുക്കുന്നത് കൈയിൽ കത്തിച്ച മെഴുകുതിരിയുമയാണ് തുമ്പോളിപ്പെരുന്നാൾ കൊടിയേറ്റം സാക്ഷ്യം വഹിക്കുന്നത്. ഈ ധന്യമൂഹൂർത്തം നേരിൽ കാണാൻ ദൂരദേശങ്ങളിൽ നിന്നുവരെ ജനങ്ങൾ എത്തുന്നു. ഡിസംബർ 08-ആം തീയതിയാണ് പ്രധാന തിരുനാൾ ദിനത്തിൽ തുമ്പോളിയിൽ ജനലക്ഷങ്ങളാവും ഉണ്ടാവുക. ഡിസംബർ 08- അന്നേ ദിവസമാണ് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തേക്കെടുക്കുന്ന ചരിത്ര പ്രസിദ്ധമായ തുമ്പോളി മാതാവിന്റെ അത്ഭുത തിരുസ്വരൂപവും വഹിച്ചുള്ള 2 മണിക്കൂർ നീളുന്ന പെരുന്നാൾ പ്രേദക്ഷിണം. എട്ടാംമിടം തിരുനാൾ ഡിസംബർ 15- നാണ് അന്ന് വൈകിട്ട് അമ്മമാരുടെയും സഹോദരികളുടെയും നേതൃത്വത്തിൽ അത്ഭുത മാതാവിന്റെ മറ്റൊരു തിരുസ്വരൂപവും വഹിച്ചുള്ള പ്രേദക്ഷിണം. ഡിസംബർ 06 നാണ് പരിശുദ്ധ അമലോത്ഭവ മാതാവായ തുമ്പോളി മാതാവിന്റെ അത്ഭുത തിരുസ്വരൂപ തിരുനട തുറക്കൽ. തിരുനാളിനോട് അനുബന്ധിച്ചു നടത്തുറക്കൽ ദിവസം മാതാവിനെ പൊതു വണക്കത്തിനായി തിരുസ്വരൂപം പ്രധാന അൾത്താരയിൽ നിന്ന് താഴേക്ക് കൊണ്ടുവരുകയും മാതാവിന്റെ അത്ഭുത തിരുസ്വരൂപത്തെ നന്നായി സുവർണ്ണ പട്ട് കൊണ്ട് അണിയിച്ചൊരുക്കുകയും, തുടർന്ന് മാതാവിനെ തിരുആഭരണങ്ങൾ ചാർത്തുകയും ചെയ്യുന്നു. ഇതിൽ തിരുആഭരണങ്ങളുടെ കൂട്ടത്തിൽ കൊച്ചി രാജാവ് 16- നൂറ്റാണ്ടിൽ സമർപ്പിച്ച വിലമതിക്കാവുന്ന ആഭരണങ്ങളും ഉണ്ട്.(കാലാ കാലങ്ങളായി ചാർത്താറുള്ള ആഭരണങ്ങൾ മാത്രമേ മാതാവിന് അണിയിക്കാറുള്ളു. ബാക്കിയുള്ളവ എണ്ണി തിട്ടപ്പെടുത്തിയും, രേഖപെടുത്തിയും വെയ്ക്കുന്നു). അങ്ങനെ മാതാവിനെ വളരെ അതീവ മനോഹരമായി ഒരു രാജ്ഞിയെപ്പോലെ ഒരുക്കിയാണ് ജനങ്ങൾക്ക് പൊതു വണക്കത്തിനായി നടതുറന്നു കൊടുത്ത് തിരുമുഖ ദർശനം ചെയ്യുന്നു. ഡിസംബർ 06 മുതൽ ഡിസംബർ 15 അർദ്ധരാത്രി വരെയാണ് തുമ്പോളി (അമലോത്ഭവ) മാതാവിന്റെ അത്ഭുത തിരുസ്വരൂപം പൊതു/പരസ്യ വണക്കത്തിനും കുറെകൂടി അടുത്ത് ദർശിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാവർഷവും ഡിസംബർ 6 മുതൽ ഡിസംബർ 15 വരെയും പെരുന്നാളിന്റെ പ്രധാന ദിവസങ്ങളോടനുബന്ധിച്ച് പള്ളിയും പള്ളി പരിസരവും മുതൽ ബീച്ച് (കടപ്പുറം) വരെ ദീപങ്ങളാലും ദീപാലങ്കരങ്ങളാലും മറ്റും അണിയിച്ച് അലങ്കരിക്കാറുണ്ട് ഇത് കാണുവാനായി തന്നെ ആസ്വദിക്കുന്നതിനായും ഒട്ടേറെ ജനങ്ങൾ ഇവിടേക്ക് എത്തുന്നു. നവംബർ 27 ഉച്ചകഴിഞ്ഞു 4 മണിക്ക് പെരുന്നാളിന്റെ വരവും - ആരംഭവും അറിയിച്ചു കൊണ്ടുള്ള വലിയ ജന പങ്കാളിതത്തോടെയുള്ള തിരുനാൾ വിളംബര സന്ദേശറാലി വലിയൊരു പ്രേത്യേകതയാണ്. ഡിസംബർ 15 എട്ടാംമിടം തിരുനാൾ ദിവസം അർദ്ധ രാത്രിയോടുകൂടി തുമ്പോളി മാതാവിന്റെ തിരുനട അടക്കുന്നതോടുകൂടിയും, തിരുനാൾ കൊടി ഇറങ്ങുന്നത്തോടുകൂടിയുമാണ് തിരുനാൾ ചടങ്ങുകൾ സമാപിക്കുന്നത്. ഇവിടുത്തെ പ്രധാന നേർച്ചാ ``പട്ടും കിരീടം എഴുന്നള്ളിപ്പ്´´ ആണ്. (11) 18 ദിവസം നീണ്ടുനിൽക്കുന്ന കേരളത്തിലേയും,ആലപ്പുഴ ജില്ലയിലെയും ഏറ്റവും വലിയ മരിയൻ തിരുനാൾ(മാതാവിന്റെ പെരുന്നാൾ ). അമലോദ്ഭവ തിരുനാളാണ് പ്രധാനം. "കപ്പലോട്ടക്കാരി അമ്മ" - (കപ്പലിൽ വന്ന അമ്മ, നാവികരുടെ അമ്മ ) മാതാവ് എന്നാണ് അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം അറിയപ്പെടുന്നത്. 1550-1600 കാലഘട്ടത്തിനിടയിൽ പാരിസിൽ / ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന ദൈവമാതാവായ അമലോത്ഭവ മാതാവിന്റെ അത്ഭുത തിരുസ്വരൂപമാണിത്.[5][6] കേരളത്തിലെയും,ആലപ്പുഴ ജില്ലയിലേയും വളരെ ആർഭടത്തോടും ആഘോഷത്തോടും ഭക്തിയോടും കൂടെ നടത്തുന്ന വലിയ തിരുനാളുകളിൽ ഒന്നാണ് തുമ്പോളി പള്ളിയിലെ പെരുന്നാൾ. ഇടവക തിരുനാളായ ഇടവക മദ്ധ്യാസ്ഥൻ വിശുദ്ധ തോമസിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുനാൾ ജൂലൈ ആദ്യ ഞായറാഴ്ച അല്ലെങ്കിൽ രണ്ടാം ഞായറാഴ്ച ആഘോഷിക്കപ്പെടുന്നു. സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 08 വരെ പരിശുദ്ധ കന്യാക മറിയത്തിന്റെ ജനന തിരുനാൾ ആഘോഷിക്കപ്പെടുന്നു . എല്ലാ വർഷവും ഒക്ടോബർ 01 മുതൽ 31 വരെ ജപമാല മാസം ഒരു ആഘോഷംപോലെ നടത്തുന്നു.
Remove ads
നേർച്ച - കാഴ്ചകൾ
തുമ്പോളി മാതാവായ അമലോത്ഭവ മാതാവിന്റെ പ്രധാന നേർച്ച - കാഴ്ചകൾ എന്ന് പറയുന്നതിൽ ഏറ്റവും പ്രധാനപെട്ടത് ``പട്ടും കിരീടം സമർപ്പണം / എഴുന്നളിപ്പ് ´´മാണ്. അതുകൂടാതെ സാരീ സമർപ്പണം, സ്വർണ്ണം, വെള്ളി ഉരുപടികൾ, ആഭരണം വെച്ച് സമർപ്പണം, പട്ട് , ആൾരൂപങ്ങൾ, നോട്ട്മാല, പൂമാല, പേപ്പർമാല, അടിമ സമർപ്പണം, നേർച്ചാ പായസം എന്നിവയെല്ലാമാണ്.
പ്രാധാന്യമുള്ള സ്ഥലങ്ങൾ
തുമ്പോളിയുടെ ലാന്റ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന 400 മുതൽ 500 വർഷം പഴക്കവും പാരമ്പര്യമുള്ള തുമ്പോളി പള്ളിയാണ് -സെന്റ്. തോമസ് പള്ളി, തുമ്പോളി മുഖ്യ സ്ഥാനം. പോർച്ചുഗീസുകാരാണ് ഈ പള്ളി നിർമ്മിച്ചത്. (കേരള ഇൻഡോ - പോർച്ചുഗീസ്, പൗരാണിക വാസ്തുവിദ്യ) ഈ പള്ളി വളരെ നല്ല വാസ്തുവിദ്യയിലും മറ്റും പണികഴിപ്പിച്ച/ നിർമ്മിച്ച ദേവാലയമാണ്. ഈ ദേവാലയത്തിന്റെ നിർമ്മാണ ശൈലിയും രൂപഘടനയും വളരെ മനോഹരമാണ്. മാത്രവുമല്ല ദേവാലയത്തിന്റെ പ്രധാന അൾത്താരാ(മദ്ബ്ഹാ) -നൂറ്റാണ്ടുകളുടെ പഴക്കമുള്ള അതിപുരാതനമായ അൾത്താര) ആകർഷണീയമായ കൊത്തുപണികളാലും വർണ്ണങ്ങളാലും മനോഹരമാണ്. ഇവിടം പ്രധാനപ്പെട്ട ഒരു വലിയ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ്. തുമ്പോളി പള്ളിക്ക് ``മൈനർ ബസിലിക്ക´´ പദവിയോ,അല്ലേ മറ്റ് `ഉയർന്ന പ്രേത്യക´ പദവിയോ ലഭിക്കും എന്നാണ് പറയപ്പെടുന്നത്(തുമ്പോളിക്ക് ബസിലിക്ക പദവി ലഭിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും ഈ ദേവാലയത്തിനുണ്ട് ആയതിനാൽ). മറ്റൊരു പ്രത്യേകത, തുമ്പോളി ബീച്ച് (കടപ്പുറം) മുഖ്യമായ ഒരു വിനോദസഞ്ചാര ആകർഷണമാണ്. ഡിസംബർ 06 മുതൽ ഡിസംബർ 15 വരെ പെരുന്നാളിന്റെ പ്രധാന ദിനങ്ങളോട് അനുബന്ധിച്ച് പള്ളിയും പള്ളിപരിസരവും മുതൽ ബീച്ച് (കടപ്പുറം)വരെ ദീപലങ്കാരങ്ങളാലും മറ്റും എല്ലാ വർഷവും അലങ്കരിക്കാറുണ്ട്. ഇവിടെ വളരെ ശാന്തമായും സ്വസ്ഥമായും തിരക്കില്ലാതെ വിനോദസഞ്ചാരവും അവധി സമയവും കുടുംബത്തോടൊപ്പം കൂട്ടുകാരുമായും ഇവിടെ ചെലവഴിക്കാവുന്നതാണ്. ഇവിടെ ചെറുതും വലുതുമായ ഹോംസ്റ്റേകളും, റിസോർട്ടുകളും ഉണ്ട്. കൂടാതെ ചെറുതും വലുതുമായ കുരിശ്ശടി (കപ്പേള) അതിർത്തിക്കുള്ളിലുണ്ട്. വളരെ ശാന്തവും മനോഹരവുമായ പ്രേദേശമാണിത്. തുമ്പോളി റെയിൽവേ സ്റ്റേഷനാണ് ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട സ്ഥാനം. സമീപത്തുള്ള ചെറുക്ഷേത്രമായ തീർത്ഥശ്ശേരി പരമ്പരാഗത കേരളീയ വാസ്തുവിദ്യയ്ക്ക് ഉദാഹരണമാണ്. ഇവിടെ സെന്റ്. തോമസ് ഹൈ സ്കൂൾ കൂടി ഉണ്ട്. ആലപ്പുഴ ജില്ലയിലെയും രൂപതയിലെയും പ്രധാന തീർത്ഥാടന ദേവാലയം. 1600 ൽ ദേവാലയത്തിന്റെ നിർമ്മാണം ആരംഭിച്ചു എന്നാൽ ചില കാരണങ്ങളാൽ അത് താൽക്കാലികമായി നിർത്തിവച്ചു പിന്നീട് 1634 ലാണ് ദേവാലയത്തിന്റെ പുനർനിർമാണം ആരംഭിച്ചത് അതിനുശേഷം 1700 ൽ നിർമ്മാണം കുറേക്കൂടി വേഗത്തിലായി അങ്ങനെ 1730 ലാണ് ഇപ്പോഴത്തെ ദേവാലയത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തീകരിച്ചത്. 1550-1600 കാലഘട്ടത്തിനിടയിൽ ഇന്ത്യയിൽ ആദ്യമായി ദൈവമാതാവിന്റെ അത്ഭുത തിരുസ്വരൂപം പ്രേധിഷ്ടിക്കപ്പെടുന്ന ആദ്യ ദേവാലയമാണിത്. അന്ന് ആകാലത്ത് മറ്റുള്ള പ്രേമുഖ മരിയൻ ദേവാലയങ്ങളിൽ എല്ലാം തന്നെ ദൈവമാതാവിന്റെ ഛായചിത്രങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.അതുതന്നെയാണ് ഈ അമലോത്ഭവ മാതാവിന്റെ ചരിത്ര പ്രസിദ്ധമായ തിരുസ്വരൂപത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ആലപ്പുഴ ജില്ലയിൽ വളരെ തൊട്ട് അടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപെട്ട ദ്വിമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളാണ് - തുമ്പോളി പള്ളിയും , (പൂങ്കാവ് - ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ് .ഈ പൂങ്കാവ് പള്ളി പ്രസിദ്ധമായ വിശുദ്ധവാര തീർത്ഥാടന ദേവാലയം കൂടിയാണ്.
Remove ads
ജനപ്രിയ മാധ്യമത്തിൽ
തുമ്പോളിയിലെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം പശ്ചാത്തലമാക്കി ജയരാജ് നിർമിച്ച ചിത്രമാണ് തുമ്പോളി കടപ്പുറം. ജയറാം, മനോജ് കെ ജയൻ, പ്രിയാരാമൻ, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[7]
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads