ഒരു ദ്രാവകം അതിവേഗത്തിൽ വാതകമായി മാറുന്ന പ്രക്രിയയാണ് തിളയ്ക്കൽ. ദ്രാവകം തിളനിലവരെ ചൂടാക്കുമ്പോഴാണ് തിളയ്ക്കൽ സംഭവിക്കുന്നത്. തിളനിലയിൽ ഒരു ദ്രാവകത്തിന്റെ ബാഷ്പമർദ്ദം അതിന്റെ ചുറ്റുപാടുകൾ ദ്രാവകത്തിന്മേൽ ഏൽപ്പിക്കുന്ന മർദ്ദത്തിന് തുല്യമായിത്തീരുന്നു.
വിവിധതരം തിളയ്ക്കലുകൾ
ന്യൂക്ലിയേറ്റ്
ദ്രാവകത്തിന്റെ അടിത്തട്ടിൽനിന്നും കുമിളകൾ ഉത്ഭവിക്കുകയും അവ ഉപരിതലത്തിലെത്തുമ്പോൾ വലിപ്പം വക്കുകയും ചെയ്യുന്ന തരത്തിലുള്ള തിളയ്ക്കലാണ് ന്യുക്ലിയേറ്റ് തിളയ്ക്കൽ. ഈ കുമിളകളിലെ ഊഷ്മാവ് ദ്രാവകത്തിന്റെ ഊഷ്മാവിനേക്കാൾ അൽപ്പം കൂടുതലായിരിക്കും. ദ്രാവകത്തിന്റെ ഊഷ്മാവ് വർദ്ധിക്കുന്നതനുസരിച്ച് ന്യൂക്ലിയേറ്റ് സൈറ്റുകളുടെ എണ്ണം വർദ്ധിക്കുകയും കുമിളകളുടെ എണ്ണം കൂടുകയും ചെയ്യും.
തിളപ്പിക്കുന്ന പാത്രത്തിന്റെ അടിഭാഗം പരുക്കൻ പ്രതലമാവുന്നതനുസരിച്ച് ന്യൂക്ലിയേറ്റ് സൈറ്റുകളുടെ എണ്ണം വർദ്ധിക്കും. ദ്രാവത്തില് ചേർക്കുന്ന മറ്റു വസ്തുകൾ (ഉദാ കരടുകൾ, ചില ലായകങ്ങൾ) മുതലായവയും ന്യൂക്ലിയേറ്റ് സൈറ്റുകളുടെ കൂട്ടുന്നതായി കണ്ടിട്ടുണ്ട്. വളരെ മിനുസമുള്ള പ്രതലം (ഉദാ പ്ലാസ്റ്റിക്ക്) ന്യൂക്ലിയേറ്റ് സൈറ്റുകൾ കുറക്കുകയും അതിതാപനത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ദ്രാവകം വൈകി മാത്രമേ തിളക്കുകയുള്ളു. കൂടാതെ ഊഷ്മാവ് തിളനിലയിലും കൂടുതലായവുകയും ദ്രാവകം തിളക്കാതിരിക്കുകയും ചെയ്യും.
ഉപയോഗങ്ങൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.