തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുവില്വാമല. തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.
തിരുവില്വാമല | |
10.7321277°N 76.4273357°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ചേലക്കര |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | പത്മജ ടീച്ചർ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 37.94ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 24175 |
ജനസാന്ദ്രത | 637/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680588 +0488 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ പ്രധാനമാണ് തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥക്ഷേത്രം. തിരുവില്വാമല ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം ചിരപുരാതനകാലം മുതൽ പ്രസിദ്ധമാണ്. കേരളത്തിലെ പ്രധാനപ്പെട്ട മറ്റു രണ്ടു ശ്രീരാമക്ഷേത്രങ്ങൾ തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ ക്ഷേത്രം, വടക്കൻ കേരളത്തിലെ തലശ്ശേരി തിരുവങ്ങാട് ക്ഷേത്രം എന്നിവയാണ്. കന്നിമാസത്തിലെ ‘നിറമാല‘യും കുംഭമാസത്തിലെ ഏകാദശിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവ ഉത്സവങ്ങൾ. ഗുരുവായൂർ ഏകാദശിദിവസം തിരുവില്വാമലയിലെ "പുനർജനി"നൂഴൽ" പ്രധാന വിശേഷമാണ്. പ്രശസ്ത എഴുത്തുകാരായ വി.കെ.എൻ, മാർഷൽ, മാനസി, പി.എ.ദിവാകരൻ, വി.കെ.കെ.രമേഷ്, എന്നിവർ തിരുവില്വാമലക്കാരാണ്. ഭാരതപ്പുഴയും സഹ്യപർവ്വതവും തിരുവില്വാമലയ്ക്ക് സൌന്ദര്യം നൽകുന്നു. പ്രശസ്ത മദ്ദളവിദ്വാൻമാരായ വെങ്കിച്ചൻ സ്വാമി, അദ്ദേഹത്തിന്റെ ശിഷ്യൻ കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ തുടങ്ങിയവർ തിരുവില്വാമലയിലാണ് ജനിച്ചത്.പഞ്ചവാദ്യത്തിന്റെ പരമാചാര്യനായ വെങ്കിച്ചൻ സ്വാമി ഇവടത്തുകാരനായിരുന്നു. വില്വാദ്രിനാഥക്ഷേത്രത്തിൽ ചാക്യാർ കൂത്ത് കളിക്കുകയില്ല. അതിന്റെ ഐതിഹ്യം:പണ്ട് ഒരു കൂത്തുവേളയിൽ ഒരു നമ്പൂരിയച്ഛനെ കളിയാക്കിയ വേളയിൽ അദ്ദേഹം അത്യധികം ക്രുദ്ധനാവുകയും തിരിച്ച് അവിടെവെച്ചുതന്നെ ചാക്യാരുവേഷത്തെ പച്ചക്ക് അവഹേളിക്കുകയും ചെയ്തത്രേ! ചാക്യാർ അപ്പോൾ തന്നെ തലപ്പാവ് ഊരി ”‘ഇനി ഇവിടെ ഒരു ചാക്യാരും കൂത്തുചെയ്യില്ല, ഒരു വേഷത്തെ അപമാനിച്ച ആ തിരുമനസ്സു് മാപ്പു പറഞ്ഞാൽത്തന്നെ ഈ ശ്രീരാമങ്കൽ ഇനി ഈ കലയെ അപമാനിക്കാൻ ഇടവരരുത്’, എന്നു പറഞ്ഞുവത്രേ! തായമ്പക, ഇടയ്ക്ക, പഞ്ചവാദ്യം എന്നീ വാദ്യകലകളുടെ ഈറ്റില്ലം കൂടിയാണ് തിരുവില്വാമല.തായമ്പകക്ക് ഒരു പുതിയമാനം ഉണ്ടാക്കിയ കൊളന്തസ്സാമി ( ഘടം വില്വാദ്രിയുടെ ജ്യേഷ്ഠൻ) തിരുവില്വാമലയിൽ ജനിച്ച ആളാണ്. തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിനു അടുത്തായി പ്രവർത്തിക്കുന്ന വെങ്കിച്ചൻസ്വാമി സ്മാരക കലാകേന്ദ്രത്തിൽ ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾ അഭ്യസിപ്പിക്കുന്നുണ്ട്. [1]
മരണാനന്തര കർമ്മങ്ങൾക്ക് പ്രസിദ്ധമായ ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം തിരുവില്ല്വാമലയിലാണ്. സ്നാനഘട്ടങ്ങളിൽ കാശിക്ക് തുല്യമായ സ്ഥാനമാണ് ഭാരതഖണ്ഡം എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഐവർമഠം തീരത്തിനുള്ളതെന്നാണ് ഐതീഹ്യം. വ്യാസന്റെ 'ഖിലം വില്ല്വപുരാണം' എന്ന ഗ്രന്ഥം അനുസരിച്ച് ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ഇവിടെ എത്തുകയും മഹാഭാരതയുദ്ധത്തിൽ ചരമം പ്രാപിച്ചവർക്ക് ബലിതർപ്പണം ചെയ്യുകയും പിതൃദോഷമുക്തരായ പാണ്ഡവർ ഐവരും ചേർന്ന് പ്രതിഷ്ഠിച്ചതാണ് പാർത്ഥസാരഥീ രൂപത്തിലുള്ള ഐവർമഠം എന്നുമാണ്.നിത്യേന ആയിരക്കണക്കിനുപേർ ഇവിടെ ബലിതർപ്പണത്തിന് എത്തിച്ചേരുന്നു
തൊട്ടടുത്ത സ്ഥലമായ കുത്താമ്പുള്ളിയിൽ നിന്ന് എത്തുന്ന കസവുതുണികൾക്ക് തിരുവില്വാമല പ്രശസ്തമാണ്.
പുരാതന ഗൃഹം ആനമല ഹോം സ്റ്റേ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. 80 വർഷം പഴക്കമുള്ള ഒരു നായർ തറവാട് ആണിത്. അതിൻറെ തനിമ നഷ്ടപ്പെടാതെ സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഇത് നിലകൊള്ളുന്നു. നാലേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇതിൽ സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പാർക്ക് എന്നിവയും ഉണ്ട്
നെല്ലും തെങ്ങും റബ്ബറുമാണ് മുഖ്യ വിളകൾ. കൈത്തറിനെയ്ത്ത്, പനമ്പ്നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, , കളിമൺപാത്ര നിർമ്മാണം, ഓട്ടുപാത്രനിർമ്മാണം തുടങ്ങിയ നിരവധി പരമ്പരാഗത ചെറുകിട-കുടിൽ വ്യവസായങ്ങൾ ഇവിടെ നിലവിലുണ്ട്. ചിലയിടങ്ങളിൽ റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള ആധുനിക ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ സുലഭമായി ലഭിക്കുന്ന കരിങ്കല്ല് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
തിരുവില്വാമല ഗ്രാമപഞ്ചായത്തി ന്റെ കീഴിൽ വരുന്ന പ്രദേശമാണ് പാമ്പാടി. പാലക്കാട് - ഷൊർണ്ണൂർ റയിൽപ്പാതയിൽ ലക്കിടി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഭാരതപ്പുഴക്കു പോടാ കുറുകെയുള്ള പാലം കടന്നാൽ പാമ്പാടിയിലെത്താം.തൃശൂർ പാലക്കാട് അതിർത്തിയാണ് പാമ്പാടി. ഹിന്ദു വിശ്വാസികൾ പുണ്യമായി കരുതുന്ന പാമ്പാടി ഐവർമഠം സ്മശാനം ഇവിടേയാണ്. ഇവിടെ അതിപുരാതനമായ ഒരു മഹാദേവക്ഷേത്രമുണ്ട്.പാലം വരുന്നതിനു മുമ്പ് പാമ്പാടി കടത്തു തോണി കടന്നാണ് അക്കര ലക്കിടിക്ക് പോകാറ്, മഴക്കാലങ്ങളിൽ. കർക്കിടകമാസത്തിലേയും, തുലാമാസത്തിലേയും വാവ്ബലി ഭാരതപ്പുഴയിൽ വളരെ പ്രധാനമാണ്.പണ്ട് പണ്ട് കുംഭമാസത്തെ ഏകാദശി ഉത്സവം കഴിഞ്ഞശേഷം 21 ദിവസം പാമ്പാടി മണൽപ്പുറത്ത് ചന്ത-കുടിൽ എന്നായിരുന്നു അതിന്റെ പേര്- ഉണ്ടാകുമായിരുന്നു. കുടിലിൽ നിന്നുമായിരുന്നു ആ നാട്ടുകാർ അവരുടെ മുഴുവൻ കൊല്ലത്തേക്കുമുള്ള അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങിയിരുന്നത്. പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ സർക്കാർ ഹൈസ്കൂളും നെഹ്രു കോളേജ് ഓഫ് എൻജിനീയറിങ് ആന്റ് റിസർച് സെന്ററും ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.