From Wikipedia, the free encyclopedia
ജമ്മു കശ്മീരിലെ രാജകീയ ഭവനം രൂപീകരിച്ച ഒരു ഡോഗ്ര രജപുത്ര രാജവംശമായിരുന്നു ഡോഗ്ര രാജവംശം[1] അല്ലെങ്കിൽ ജാംവാൾ രാജവംശം.[2] ഗുലാബ് സിംഗ് ആയിരുന്നു ഡോഗ്ര രാജവംശത്തിന്റെ സ്ഥാപകൻ. അദ്ദേഹം ലാഹോറിലെ മഹാരാജ രഞ്ജിത് സിങ്ങിന്റെ വിശ്വസ്തനായിരുന്നു. അതിനാൽ ജമ്മു പ്രദേശത്തിന്റെ രാജാവായി രഞ്ജിത് സിംഗ്, ഗുലാബ് സിംഗിനെ അധികാരമേൽപ്പിച്ചു. തുടർന്ന് അധികാരമേറ്റ ഗുലാബ് സിംഗ്, കശ്മീർ താഴ്‌വരയ്ക്ക് ചുറ്റുമുള്ള എല്ലാ മലയോര പ്രദേശങ്ങളിലും തന്റെ മേധാവിത്വം സ്ഥാപിച്ചു. 1846 ലെ ആദ്യ ആംഗ്ലോ-സിഖ് യുദ്ധത്തിനുശേഷം ഉണ്ടാക്കിയ അമൃത്സർ ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർ സിഖ് സാമ്രാജ്യത്തിൽ നിന്ന് പിടിച്ചെടുത്ത കശ്മീർ കൂടി ഗുലാബ് സിഗിന് കൈമാറുകയും അദ്ദേഹത്തെ ഒരു സ്വതന്ത്ര മഹാരാജാവായി അംഗീകരിക്കുകയും ചെയ്‌തു. അതേത്തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യങ്ങളിലൊന്നായി ജമ്മു കശ്മീർ മാറി. ഗുലാബ് സിങ്ങും അദ്ദേഹത്തിന്റെ പിൻഗാമികളും 1947 വരെ ഭരിച്ചിരുന്നു.
(ഡോഗ്ര രാജവംശം) The Jamwal Dynasty of Jammu and Kashmir | |
---|---|
Details | |
First monarch | Gulab Singh |
Last monarch | Hari Singh |
Formation | 16 March 1846 |
Abolition | June 1952 |
Pretender(s) | Karan Singh |
ജമ്മു കശ്മീരിലെ അവസാനത്തെ ഭരണാധികാരി ഹരി സിംഗ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് അദ്ദേഹം സൈനികരെ സംഭാവന ചെയ്യുകയും ചെയ്തു. 1947 ലെ ഇന്ത്യാ വിഭജനത്തെത്തുടർന്ന്, ഹരി സിംഗിന് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ജില്ലയിൽ ഒരു കലാപവും പാകിസ്താൻ പിന്തുണയുള്ള ഗോത്രവർഗക്കാരുടെ കയ്യേറ്റ ആക്രമണവും നേരിടേണ്ടി വന്നു. പാകിസ്താൻ ഈ കയ്യേറ്റത്തിൽ ഭാഗികമായി വിജയിച്ചു. ഇത് നിലനിൽക്കുന്ന കശ്മീർ പോരാട്ടത്തിന് കാരണമായി. പ്രശ്നങ്ങൾ വഷളായതോടെ ഇന്ത്യയുടെ പിന്തുണയോടെ, ജമ്മു കശ്മീരിലെ ജനപ്രിയ നേതാവായിരുന്ന ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല, മഹാരാജാവിനെ അദ്ദേഹത്തിന്റെ മകൻ കരൺ സിങ്ങിന് വേണ്ടി സ്ഥാനമൊഴിയാൻ നിർബന്ധിക്കുകയും തുടർന്ന് ഹരി സിംഗ്, ഭരണഘടനാ രാഷ്ട്രത്തലവൻ (സദർ-ഐ) -റിയാസത്ത്) എന്ന പദവി സ്വമേധയാ ഉപേക്ഷിക്കുകയും ചെയ്തു.
പതിനൊന്നാം നൂറ്റാണ്ടിൽ ചമ്പനാട്ടുരാജ്യത്തെ ഒരു ചെമ്പ് ഫലകത്തിലെ ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു രാജ്യത്തിന്റെ പേരായ ദുർഗാരയിൽ നിന്നാണ് ഡോഗ്ര എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ആധുനിക കാലത്ത് ഡോഗ്രി ഭാഷ സംസാരിക്കുന്ന എല്ലാവരും 'ഡോഗ്ര' എന്ന പദം തങ്ങളുടെ സ്വത്വമായി അവകാശപ്പെടുന്നു.
1703-ൽ ജമ്മുവിലെ ജാംവാൾ ഭരണാധികാരികളുടെ അടിസ്ഥാനം രാജ ധ്രുവ് ദേവ് സ്ഥാപിച്ചു.[3]
അദ്ദേഹത്തിന്റെ മകൻ രാജ രഞ്ജിത് ദേവ് (1728–1780) സതി, സ്ത്രീ ശിശുഹത്യ എന്നിവ നിരോധിക്കുക തുടങ്ങിയ സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി.
രാജാ രഞ്ജിത് ദേവിന് ശേഷം രാജ ബ്രജ് ദേവ് സഹോദരനെയും മരുമകനെയും കൊന്ന് രാജാവായി.[3] 1787-ൽ ജമ്മു സിഖ് അധിനിവേശത്തിനിടെയാണ് ബ്രജ് ദേവ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ശിശുവായ മകൻ രാജ സമ്പുരൻ സിംഗ് (1787–1797) പിൻഗാമിയായി. പിന്നീട് അദ്ദേഹം ജമ്മു സിഖ് കോൺഫെഡറസി മിസ്ൽസ്ന് കീഴിൽ കപ്പം നൽകുന്ന ഒരു സ്വയംഭരണാധികാരമുള്ള ഭരണാധിപൻ ആയി.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.