ടി.എച്ച്.പി. ചെന്താരശ്ശേരി
From Wikipedia, the free encyclopedia
കേരളത്തിലെ ചരിത്രകാന്മാരിൽ പ്രമുഖനാണ് ടി.എച്ച്.പി. ചെന്താരശ്ശേരി(തിരുവൻ ഹീര പ്രസാദ് ചെന്താരശ്ശേരി, ജനനം - 29 ജൂലൈ 1928). ഇന്ത്യയിലെ ജാതി വ്യവസ്തയെക്കുറച്ച് ആഴത്തിലുള്ള പഠനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. കേരള ചരിത്രത്തിലെ മഹാനായ അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചുള്ള കൃതി ശ്രദ്ധേയം. ഡോ.ബി.ആർ. അംബേദ്കറെ കുറിച്ചും സമഗ്രമായ രചനകൾ അദ്ദേഹത്തിന്റെതായുണ്ട്. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുൾപ്പെടെ നാല്പതോളം കൃതികൾ രചിച്ചുണ്ട്.
ടി.എച്ച്.പി.ചെന്താരശ്ശേരി | |
---|---|
![]() | |
തൊഴിൽ | ചരിത്രകാരൻ,ഗവ.ഉദ്യോഗം |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി ,ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും, History of Indigenous Indian |
ജീവിതരേഖ
പത്തനംതിട്ട തിരുവല്ല ഓതറയിൽ എണ്ണിക്കാട്ടു തറവാട്ടിൽ ജനിച്ചു. ഇപ്പോള് തിരുവനന്തപുരം പട്ടത്ത് സ്ഥിരതാമസം. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ല മേഖലാ സെക്രട്ടറിയായിരുന്ന കണ്ണൻ തിുരവനും അണിഞ്ചൻ അണിമയും മാതാപിതാക്കൾ. തിരുവല്ല ഓതറ പ്രൈമറി സ്കൂൾ, ചെങ്ങന്നൂർ ഗവ. ഹൈസ്കൂൾ, കോട്ടയം കാരാപ്പുഴ എന്.എസ്സ്.എസ്സ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി സെന്റ്.ബെർക്ക്മെൻസ് കോളേജ്,തിരുവനന്തപുരം മാർ ഇവാനിയസ് കോളേജ്,തിരുവനന്തപുരം എം.ജി. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എ.ജി. ഓഫീസിൽ അക്കൌണ്ട് വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു. ചരിത്രം,നോവൽ,ജീവചരിത്രം എന്നീ വിഭാഗങ്ങളിൽ രചനകളുണ്ട്.[1]
കൃതികൾ
- കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി
- ഭാരതരത്നം അംബേദ്ക്കർ
- അയ്യൻ കാളി
- ഡോ.അംബേദ്ക്കർ തത്ത്വചിന്തകൻ
- കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ
- കേരളത്തിന്റെ മലർവാടി (വയനാട്)
- കേരള ചരിത്രത്തിന് ഒരു മുഖവുര
- ഇളംകുളവും കേരള ചരിത്രവും
- പൊയ്കയിൽ കുമാരഗുരു
- പാമ്പാടി ജോൺ ജോസഫ്
- ചേരനാട്ട് ചരിത്ര ശകലങ്ങൾ
- അയ്യൻ കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങൾ
- ആദി ഇന്ത്യാ ചരിത്രത്തിലൂടെ
- ആദി ഇന്ത്യരുടെ ചരിത്രം
- ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും
- Ayyankali – The First Dalit Leader
- Dr.Ambedker on Some aspects of History of India
- History of Indigenous Indian
പുരസ്കാരങ്ങൾ
- ഇന്റർനാഷണൽ ലിറ്റററി അവാർഡ് - അബുദാബി
- എ.ശ്രീധരമേനോന്റെ നാമത്തിലുള്ള കേരളശ്രീ അവാർഡ് -കേരള യൂണിവേഴ്സിറ്റി.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.