ടെലിവിഷൻ അവതാരകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, മികച്ച സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രശസ്തനായ തിരക്കഥാകൃത്തായിരുന്നു ജോൺപോൾ പുതുശേരി എന്നറിയപ്പെടുന്ന ജോൺപോൾ. (1950-2022) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഏപ്രിൽ 23ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1][2][3][4]

വസ്തുതകൾ ജോൺപോൾ പുതുശ്ശേരി, ജനനം ...
ജോൺപോൾ പുതുശ്ശേരി
ജനനം
ജോൺപോൾ പുതുശ്ശേരി

(1950-10-29)29 ഒക്ടോബർ 1950
Kerala, India
മരണം23 ഏപ്രിൽ 2022(2022-04-23) (പ്രായം 71)
കൊച്ചി, കേരള, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം1980–1997, 2009,2019
അറിയപ്പെടുന്നത്മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്,നിർമ്മാതാവ്
ജീവിതപങ്കാളി(കൾ)ഐഷാ എലിസബത്ത്
കുട്ടികൾ1
അടയ്ക്കുക

ജീവിതരേഖ

അധ്യാപകനായിരുന്ന പുതുശേരി പി.വി. പൗലോസിൻ്റേയും റബേക്കയുടേയും മകനായി 1950 ഒക്ടോബർ 29ന് എറണാകുളം ജില്ലയിൽ ജനിച്ചു. എറണാകുളം സെൻറ് ആൽബർട്ട്സ് സ്കൂൾ, സെൻറ് അഗസ്റ്റീൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവ.സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോൺ പോൾ എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി പഠനം പൂർത്തിയാക്കിയ ശേഷം കാനറ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പതിനൊന്ന് വർഷം ബാങ്ക് ജീവനക്കാരനായിരുന്ന ജോൺ പോൾ സിനിമയിലെ തിരക്കുകളെ തുടർന്ന് ജോലി രാജിവയ്ക്കുകയായിരുന്നു.[5]

ചലച്ചിത്ര ജീവിതം

മലയാളചലച്ചിത്ര തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയായിരുന്നു ജോൺപോൾ.

ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം.

മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ.

ഐ.വി.ശശി സംവിധാനം ചെയ്ത ഞാൻ ഞാൻ മാത്രം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് ജോൺപോൾ സിനിമയിലെത്തുന്നത്. 1980-ൽ ചാമരം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിൻ്റെ തിരക്കഥ വെള്ളിത്തിരയിലെത്തുന്നത്. 1980-കളിലും 1990-കളുടെ ആരംഭത്തിലും ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു ജോൺപോൾ.

സംവിധായകൻ ഭരതന് വേണ്ടിയിട്ടാണ് ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ.മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

കമൽ സംവിധാനം ചെയ്ത് 2019-ൽ റിലീസായ പ്രണയ മീനുകളുടെ കടൽ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.

ഗ്യാംങ്സ്റ്റർ, കെയർ ഓഫ് സൈറാബാനു എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.[6]

തിരക്കഥ എഴുതിയ പ്രധാന മലയാള സിനിമകൾ

  • കാതോട് കാതോരം
  • കാറ്റത്തെ കിളിക്കൂട്
  • യാത്ര
  • മാളൂട്ടി
  • അതിരാത്രം
  • ഓർമ്മയ്ക്കായ്
  • ഇത്തിരിപ്പൂവെ ചുവന്നപൂവെ
  • ആലോലം
  • ഇണ
  • അവിടുത്തെപോലെ ഇവിടെയും
  • ഈ തണലിൽ ഇത്തിരിനേരം
  • ഈറൻ സന്ധ്യ
  • ഉണ്ണികളെ ഒരു കഥ പറയാം
  • ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം
  • ഉത്സവപ്പിറ്റേന്ന്
  • പുറപ്പാട്
  • കേളി
  • ചമയം
  • ഒരു യാത്രാമൊഴി
  • പ്രണയ മീനുകളുടെ കടൽ

രചിച്ച പ്രധാന പുസ്തകങ്ങൾ

സ്വകാര്യ ജീവിതം

  • ഭാര്യ : ഐഷാ എലിസബത്ത്
  • മകൾ : ജിഷ ജിബി
  • മരുമകൻ: ജിബി എം. ഏബ്രഹാം

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2022 ഏപ്രിൽ 23ന് അന്തരിച്ചു. ഏപ്രിൽ 24ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് എളംകുളം സെൻറ് മേരീസ് സൂനോറൊ സിംഹാസന പള്ളി സിമിത്തേരിയിൽ സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ശുശ്രൂഷകൾ നടന്നു.[7][8][9]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.