From Wikipedia, the free encyclopedia
മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ഇൻഡിഗോ എയർലൈൻസ് നു ശേഷം മാർക്കറ്റ് ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. [12] [13] ലോകമെമ്പാടുമുള്ള 74 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദിവസവും 300-ൽ അധികം ഫ്ലൈറ്റ് സർവീസുകൾ നടത്തിയിട്ടുണ്ട്. ജെറ്റ് എയർവേസൻറെ പ്രധാന ഹബ് മുംബൈ ആയിരുന്നു. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളുരു എന്നിവടങ്ങളിൽ ആയിരുന്നു മറ്റ് ഹബ്ബുകൾ. [14] കനത്ത സാമ്പത്തികനഷ്ടവും കടബാധ്യതയും ഉണ്ടായതിനെത്തുടർന്ന് 2019 ഏപ്രിൽ 7 ന് ജെറ്റ് എയർവേസ് താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു[15].
പ്രമാണം:Jet Airways Logo.svg | ||||
| ||||
തുടക്കം | 1 ഏപ്രിൽ 1992 | |||
---|---|---|---|---|
തുടങ്ങിയത് | 5 മേയ് 1993 | |||
Ceased operations | 17 ഏപ്രിൽ 2019 [3] | |||
ഹബ് | ||||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | ഇന്റർമൈൽസ്[4][5] | |||
ആപ്തവാക്യം | The Joy of Flying | |||
മാതൃ സ്ഥാപനം |
| |||
ആസ്ഥാനം | Mumbai, Maharashtra, India[8] | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | ₹252 ബില്യൺ (US$3.9 billion) (FY 2017–18)[10] | |||
ലാഭം | ₹−6.3 ബില്യൺ (US$−98 million) (FY 2017–18)[10] | |||
തൊഴിലാളികൾ | 16,015 (2017)[11] | |||
വെബ്സൈറ്റ് | jetairways |
1992 ഏപ്രിൽ 1-നു എയർ ടാക്സി സേവനം തുടങ്ങിക്കൊണ്ടാണ് ജെറ്റ് എയർവേസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മലയ്ഷ്യ എയർലൈൻസിൽനിന്നും ലീസിനെടുത്ത 4 ബോയിംഗ് 737-300 വിമാനങ്ങൾ ഉപയോഗിച്ചു 1993 മെയ് 5-നു വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1994-ൽ വന്ന പുതിയ നിയമത്തിൻറെ അടിസ്ഥാനത്തിൽ ജെറ്റ് എയർവേസ് സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര സേവനമാകാനുള്ള അപേക്ഷ നൽകി, 1995-ൽ അനുമതി ലഭിച്ചു. വിദേശ എയർലൈനുകൾക്ക് സെയിൽസ് മാർക്കറ്റിംഗ് സേവനങ്ങൾ നൽകിയിരുന്ന ജെറ്റ്എയർ (പ്രൈവറ്റ്) ലിമിറ്റഡിൻറെ ഉടമസ്ഥനായെയിൽസ്്ലൈൻa്തിൽനന്തിൽ നരേഷ് ഗോയൽ, ഇന്ത്യൻ എയർലൈൻസുമായി മത്സരിക്കാൻ ജെറ്റ് എയർവേസ് സ്ഥാപിച്ചു. 1953-ൽ എല്ലാ പ്രധാന ഇന്ത്യൻ വിമാന സർവീസുകളും എകീകരിച്ചത് മുതൽ ഇന്ത്യൻ എയർലൈൻസ് ഇന്ത്യയിലെ വ്യോമയാന രംഗത്തെ ഏക പ്രതിനിധിയായിരുന്നു.
മാർച്ച് 2004-ൽ ജെറ്റ് എയർവേസ് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചു. ചെന്നൈയിൽനിന്നും കൊളംബോയിലേക്കായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ 80 ശതമാനം ഓഹരികളും നരേഷ് ഗോയലിൻറെ കൈവശമാണ്. മാർച്ച് 2011-ളെ കണക്കനിസരിച്ചു ജെറ്റ് എയർവേസിൽ 13,777 ജീവനക്കാരുണ്ട്. എയർ സഹാറയെ 2006 ജനുവരിയിൽ 500 മില്യൺ യുഎസ് ഡോളറുകൾക്ക് ജെറ്റ് എയർവേസ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ആ നീക്കം ജൂൺ 2006-ൽ വിഫലമായി. ഏപ്രിൽ 12, 2007-ൽ 14.5 ബില്ല്യൺ ഇന്ത്യൻ രൂപക്ക് (340 യുഎസ് ഡോളറുകൾ) ജെറ്റ്എയർവേസ് എയർ സഹാറയെ സ്വന്തമാക്കി. എയർ സഹാറയെ ജെറ്റ് ലൈറ്റ് എന്ന് പുനർനാമം ചെയ്തു. 2008 ഓഗസ്റ്റിൽ ജെറ്റ് ലൈറ്റിനെ പൂർണമായി ജെറ്റ് എയർവേസിൻറെ ഭാഗമാക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചു.
ജെറ്റ് എയർവേസുമായി കോഡ്ഷെയർ ധാരണകളുണ്ടായിരുന്ന എയർലൈനുകൾ ഇവയാണ്: എയർ ലിംഗസ്, എയർ ബെർലിൻ, എയർ കാനഡ, എയർ ഫ്രാൻസ് [16] [17], എയർ സീഷെൽസ്, ഓൾ നിപ്പോൺ എയർവേസ്, അലിറ്റാലിയ [18], ബാങ്കോക്ക് എയർവേസ് , ബ്രസ്സൽസ് എയർലൈൻസ്, എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഗരുഡ ഇന്തോനേഷ്യ [19], കെനിയ എയർവേസ്, കെഎൽഎം, കൊറിയൻ എയർ, മലേഷ്യ എയർലൈൻസ്, ക്വാണ്ടാസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, വിയറ്റ്നാം എയർലൈൻസ് , വിർജിൻ അറ്റ്ലാന്റിക്ക്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.