From Wikipedia, the free encyclopedia
സൗത്ത് ആഫ്രിക്കയുടെ പതാകവാഹക എയർലൈനും ഏറ്റവും വലിയ എയർലൈനുമാണ് സൗത്ത് ആഫ്രിക്കൻ എയർവേസ്. ഗോട്ടെങ്ങിലെ എകുർഹുലേനിയിലെ കെംപ്ട്ടൺ പാർക്കിലെ ഒആർ ടാമ്പോ ഇന്റർനാഷണൽ എയർപോർട്ടിലാണ് സൗത്ത് ആഫ്രിക്കൻ എയർവേസിൻറെ ആസ്ഥാനം. എസ്എ എക്സ്പ്രസ്സ്, എസ്എ എയർലിങ്ക്, അതിൻറെ ചെലവു കുറഞ്ഞ സർവീസായ മാംഗോ എന്നിവയുമായുള്ള പങ്കാളിത്തം വഴി ജോഹന്നാസ്ബർഗിലെ തങ്ങളുടെ ഹബ്ബിൽനിന്നും 53 വിമാനങ്ങൾ ഉപയോഗിച്ചു ലോകമെമ്പാടുമുള്ള 56 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. [7] [8] സൗത്ത് ആഫ്രിക്കൻ എയർവേസിൻറെ മുൻ ആക്ടിംഗ് സിഇഒ ആയിരുന്ന നിക്കോ ബെസൂയിഡെൻഹൂട്ട് ഓഗസ്റ്റിൽ മാംഗോയുടെ സിഇഒ ആയി തിരിച്ചെത്തിയശേഷം തുലി എംഷെയെ ആക്ടിംഗ് സിഇഒ ആയി നിയമിച്ചു. [9]
പ്രമാണം:South African Logo.svg | ||||
| ||||
തുടക്കം | 1 ഫെബ്രുവരി 1934 | |||
---|---|---|---|---|
ഹബ് | O.R. Tambo International Airport | |||
Focus cities | Cape Town International Airport | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Voyager | |||
വിമാനത്താവള ലോഞ്ച് | ||||
Alliance | Star Alliance | |||
ഉപകമ്പനികൾ | Mango | |||
Fleet size | 53 | |||
ലക്ഷ്യസ്ഥാനങ്ങൾ | 42 | |||
ആപ്തവാക്യം | Bringing the world to Africa and taking Africa to the world | |||
മാതൃ സ്ഥാപനം | Government of South Africa | |||
ആസ്ഥാനം | OR Tambo International Airport Kempton Park, Ekurhuleni, Gauteng, South Africa | |||
പ്രധാന വ്യക്തികൾ | Musa Zwane (Acting CEO) | |||
വരുമാനം | R27,1 billion (2012/13 FY)[3] | |||
പ്രവർത്തന വരുമാനം | R60 million (2012/13 FY)[4] | |||
ലാഭം | R-991 million Loss (2012/13 FY)[3] | |||
മൊത്തം ആസ്തി | R14,044 million (2009/10 FY)[5]:37 | |||
തൊഴിലാളികൾ | 24,574 [6] | |||
വെബ്സൈറ്റ് | flysaa |
1934 ഫെബ്രുവരി 1-നു സൗത്ത് ആഫ്രിക്കൻ സർക്കാർ യൂണിയൻ എയർവേസിനെ ഏറ്റെടുത്തപ്പോഴാണ് സൗത്ത് ആഫ്രിക്കൻ എയർവേസ് രൂപീകൃതമായത്. 40 സ്റ്റാഫുകൾ, ഒരു ഡി ഹവില്ലാണ്ട് ഡിഎച്.60 ജിപ്സി മോത്ത്, ഒരു ഡി ഹവില്ലാണ്ട് 80എ പസ്സ് മോത്ത്, മൂന്ന് ജങ്കർസ് എഫ്.13എസ്, ലീസിനെടുത്ത ജങ്കർസ് എഫ്13, ജങ്കർസ് എ50 എന്നിവയും ഏറ്റെടുത്തവയിൽ ഉൾപ്പെടുന്നു. [10] ഏറ്റെടുക്കലിനു ശേഷം എയർലൈനിൻറെ പേര് സൗത്ത് ആഫ്രിക്കൻ എയർവേസ് എന്നാക്കി സർക്കാർ മാറ്റി. [11] ഇപ്പോൾ ട്രാൻസ്നെറ്റ് എന്നറിയപ്പെടുന്ന സൗത്ത് ആഫ്രിക്കൻ റെയിൽവേസ് ആൻഡ് ഹാർബർസ് അഡ്മിനിസ്ട്രേഷൻറെ കീഴിലായിരുന്നു. [12][13] ചാർട്ടർ പ്രവർത്തനങ്ങൾ ആ വർഷം തന്നെ ആരംഭിച്ചു.
സൗത്ത് ആഫ്രിക്കൻ എയർവേസുമായി കോഡ്ഷെയർ ധാരണയുള്ള എയർലൈൻസുകൾ ഇവയാണ്: എയർ കാനഡ, എയർ ചൈന, എയർ മൌറീഷ്യസ്, എയർ ന്യൂസിലാൻഡ്, എയർ സീഷൽസ്, ഓൾ നിപ്പോൺ എയർവേസ്, ഏഷ്യാന എയർലൈൻസ്, ആവിയാങ്ക എയർലൈൻസ്, ഈജിപ്ത്എയർ, എമിരേറ്റ്സ്, എതിയോപിയൻ എയർലൈൻസ്, എതിഹാദ് എയർവേസ്, ജെറ്റ് എയർവേസ്, ജെറ്റ് ബ്ലൂ, എൽഎഎം മൊസാംബിക്ക് എയർലൈൻസ്, ലതാം ബ്രസീൽ, ലുഫ്താൻസ, മാംഗോ, റവാണ്ട് എയർ, സ്കാണ്ടിനെവിയൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സ്വിസ്സ് ഇന്റർനാഷണൽ എയർ ലൈൻസ്, ടാപ് പോർച്ചുഗൽ, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ ഓസ്ട്രേലിയ.
കമ്പനി വ്യവഹാരങ്ങൾ ഗോട്ടെങ്ങിലെ എകുർഹുലേനിയിലെ കെംപ്ട്ടൺ പാർക്കിലെ ഒആർ ടാമ്പോ ഇന്റർനാഷണൽ എയർപോർട്ടിലാണ് സൗത്ത് ആഫ്രിക്കൻ എയർവേസിൻറെ ആസ്ഥാനം. സ്റ്റോച്ച് വോർസ്റ്റർ ആർക്കിടെക്റ്റ്സ് ആണു ഈ കെട്ടിടം നിർമിച്ചത്. 70 മില്യൺ ചിലവിൽ നിർമിച്ച ഈ കെട്ടിടം പൂർത്തിയായത് 1997 മാർച്ചിലാണ്, 27000 ചതുരശ്ര മീറ്റർ (290000 ചതുരശ്ര അടി) വിസ്തീർണമുള്ള ഈ കെട്ടിടം മറ്റു മൂന്ന് കെട്ടിടങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ കെട്ടിടത്തിൻറെയും പഴയ കെട്ടിടത്തിൻറെയും ഇടയിൽ നടുമുറ്റത്ത് ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. 1935 ജൂലൈ 1-നു സൗത്ത് ആഫ്രിക്കൻ എയർവേസ് തങ്ങളുടെ ആസ്ഥാനം ഡർബനിൽനിന്നും ജെർമിൻസ്റ്റനിലെ റണ്ട് എയർപോർട്ടിലേക്ക് മാറ്റി. [14] ആസ്ഥാനം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറുന്നതിനു മുൻപ് ജോഹാനസ്ബർഗിലെ എയർവേസ് ടവറിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.