ജീബനാനന്ദ ദാസ്

ഇന്ത്യൻ എഴുത്തുകാരൻ From Wikipedia, the free encyclopedia

ജീബനാനന്ദ ദാസ്

ജീബനാനന്ദ ദാസ്' (ബംഗാളി: জীবনানন্দ দাশ) (18 ഫെബ്രുവരി 1899 – 22 ഒക്ടോബർ 1954) ബംഗാളി സാഹിത്യലോകത്ത് പ്രത്യേക മുദ്ര പതിപ്പിച്ചിട്ടുളള കവിയും കഥാകൃത്തുമാണ്. അന്തർമുഖനായിരുന്ന ജീബനാനന്ദ ദാസിൻറെ മരണശേഷമാണ് രചനകൾ മിക്കതും പ്രസിദ്ധീകരിക്കപ്പെട്ടതും പൊതു ജനശ്രദ്ധ പിടിച്ചു പറ്റിയതും [1]

വസ്തുതകൾ ജീബനാനന്ദ ദാസ്, ജനനം ...
ജീബനാനന്ദ ദാസ്
Thumb
The most widely used portrait of Jibanananda Das (date unknown).
ജനനം(1899-02-17)17 ഫെബ്രുവരി 1899
മരണം22 ഒക്ടോബർ 1954(1954-10-22) (പ്രായം 55)
തൊഴിൽസാഹിത്യകാരൻ
ഭാഷബംഗാളി
പഠിച്ച വിദ്യാലയംബ്രജമോഹൻ കോളേജ്
യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട
Genreകവിത, നോവൽ, ചെറുകഥകൾ, നിരൂപണം
പങ്കാളിലാബണ്യപ്രഭാ ദാസ്
കുട്ടികൾമഞ്ജുശ്രീ ദാസ്, സമരാനന്ദ ദാസ്
അടയ്ക്കുക

ജീവിതരേഖ

ഇന്ന് ബംഗ്ളാ ദേശിൽ ഉൾപ്പെടുന്ന ബാരിസാൽ ജില്ലയിൽ പദ്മാനദിയുടെ തീരത്തുളള ഒരു ഗ്രാമത്തിലാണ് 1899-ൽ ജീബനാനന്ദ ദാസ് ജനിച്ചത്. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് 1919-ൽ ഇംഗ്ളീഷിൽ ബി.എ ബിരുദമെടുത്തു. പിന്നീട് 1920 മുതൽ 1927 വരെ കൊൽക്കത്ത സിറ്റി കോളേജിൽ അദ്ധ്യാപകനായിരുന്നു. 1925-ൽ ദേശബന്ധു സി. ആർ. ദാസിന്റെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ചുകൊണ്ടുളള ദേശബന്ധൂർ പ്രയാണേ ( ദേശബന്ധുവിന്റെ വിയോഗത്തിൽ ) എന്ന കവിത ബംഗബാണി മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1927--ൽ അദ്ധ്യാപകജോലി നഷ്ടപ്പെട്ടശേഷം സ്ഥിരമായ വരുമാനം ഇല്ലാതിരുന്നതിനാൽ , ദാസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും, അനവരതം എഴുതിക്കൊണ്ടേയിരുന്നു. 1930-ലാണ് ദാസ് ലാബണ്യയെ വിവാഹം കഴിച്ചത്. വൈവാഹികജീവിതം സ്വരച്ചേർച്ച ഇല്ലാത്തതായിരുന്നു എന്ന് സൂചനകളുണ്ട്. ദാസിന്റേത് അപകട മരണമായിരുന്നു. 1954-ൽ ട്രാമിനടിയിൽ പെട്ടാണ് ദാസ് മരിച്ചത്.

രചനകൾ

രബീന്ദ്രനാഥ് ടാഗോർ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ രചനാശൈലിയാണ് ജീബനാനന്ദ ദാസിന്റേത് [2] [3], [4]

കവിതകൾ

  • ഝോരാ പലൊക് 1927.
  • ധൂഷൊർ പാണ്ഡുലിപി 1936
  • ബനലത സെൻ 1942
  • മഹാപൃഥവി 1944 :
  • ഷാട്ടി താരാർ തിമിർ 1948.
  • ശ്രേഷ്ഠൊ കൊബിത,1954, .
  • രൂപൊഷി ബംഗ്ളാ ( എഴുതിയത് 1934, മരണാനന്തര പ്രകാശനം 1957.)
  • ബേള, അബേള, കാൽ ബേള മരണാനന്തര പ്രകാശനം 1961) ,
  • സുദൊർശന (മരണാനന്തര പ്രകാശനം 1973)
  • ആ ലോ പൃഥ്വി (മരണാനന്തര പ്രകാശനം 1981)
  • മനോബിഹംഗം (മരണാനന്തര പ്രകാശനം 1979)
  • അപ്രകാഷിത് ഏകന്നൊ (മരണാനന്തര പ്രകാശനം 1999)

നോവലുകൾ

  • മാല്യബാൻ (മരണാനന്തര പ്രകാശനം 1973)
  • പൂർണ്ണിമ Purnima
  • കല്യാണി
  • ചാർജൊൻ
  • ബൈഭവ്
  • മൃണാൾ
  • നിരുപം യാത്ര
  • കാരു ബാഷൊണ
  • ജീബൻ പ്രണാലി
  • ബിരാജ്
  • പ്രേതിനീർ
  • സുതീർത്ഥ
  • ബസ്മതീർ ഉപാഖ്യാൻ

ചെറുകഥകൾ

  • ആകാംക്ഷ-കാമൊനാർ ബിലാസ്
  • സംഗൊ-നിസ്സൊംഗൊ
  • രക്തൊമാങ്ഷൊ
  • നിരുപം ജാത്ര
  • ജമ്റുൾതൊല
  • പാലിയേ ജേതേ
  • മേയേമാനുഷ്
  • പിസേബ്-നികേഷ്
  • കൊഥാ ശൂദ്ധു കൊഥാ കൊഥാ, കൊഥാ a
  • കയാഷാർ ഭീതൊർ മൃത്യൂർ ഷൊമയ്
  • മേയേ മാനുഷേർ ഘ്രാണേ
  • മാങ്ഷേർ കാടി
  • ബിവിധോ ജീബൊൻ
  • നകൊലേർ ഖേലായ്
  • മാ ഹൊവാർ കൊനോ സാധ്
  • പ്രേമിക് സ്വാമി
  • മൊഹിഷേർ ഷീങ്ഗ്
  • ബസോർ സോജ്യാർ പാഷേ
  • താജേർ ഛൊബി
  • സാരി
  • ഹാഥേർ താഷ്
  • ചാക്രി നെയ്
  • കിന്നൊർലോക്
  • ശീത് രാതേർ ഒന്ധകാരേ
  • പൃഥ്ബിട ശിശുദേർ നൊയ്
  • ജാദൂർ ദേഷ്
  • ചയനോത്
  • സോംനാഥ് ഒ ശ്രീമതി
  • ബിലാസ്
  • ഉപേക്ഷാർ ഷീത്
  • ബോയി
  • സാധാരൊൺ മാനുഷ്
  • ബൃത്തേർ മതോ
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.