From Wikipedia, the free encyclopedia
ഉത്തമമായ ഏതെങ്കിലും ലക്ഷ്യത്തിനായി പ്രയത്നിക്കുക, അത്യധ്വാനം ചെയ്യുക, പോരടിക്കുക എന്നീ അർത്ഥങ്ങളുള്ള ഒരു അറബി പദമാണ് ജിഹാദ് ( / dʒɪˈhɑːd / ; അറബി: جهاد)[1][2]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഇസ്ലാമിലെ ഒരു സാങ്കേതിക ശബ്ദമായി ഇത് ഉപയോഗിക്കപ്പെടുന്നു. ഒരു ഇസ്ലാമികവിശ്വാസിയുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ദൈവികമാർഗദർശനവുമായി ഒത്തുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളെയാണ് ജിഹാദ് എന്നത് കൊണ്ട് ഇസ്ലാം അർത്ഥമാക്കുന്നത്. ഒരു വ്യക്തിയുടെ തെറ്റിലേക്കുള്ള ചായ്വ് തിരുത്താനുള്ള സ്വപ്രയത്നം, മതപ്രബോധനം, മുസ്ലിം സമൂഹത്തിന്റെ ധാർമ്മിക ഉന്നമനത്തിനായുള്ള പരിശ്രമങ്ങൾ[3][4] എന്നിവയൊക്കെ ഇതിന്റെ പരിധിയിൽ വരും.
ഇസ്ലാമികശരീഅത്തിൽ ഇത് പൊതുവേ ഇസ്ലാമികരാഷ്ട്രങ്ങളുടെ കീഴിൽ നടക്കുന്ന യുദ്ധങ്ങളെ സൂചിപ്പിക്കുന്നു[5][6]. എന്നാൽ ഖുർആനിൽ യുദ്ധങ്ങളെ സൂചിപ്പിക്കുന്ന പദം യഥാർത്ഥത്തിൽ ഖിതാൽ എന്നാണ്. ജിഹാദ് എന്ന വിശാലസംജ്ഞയുടെ ഒരു ഭാഗം മാത്രമാണ് യുദ്ധം അഥവാ ഖിതാൽ. പല ആധുനിക പണ്ഡിതരും ജിഹാദിനെ രാഷ്ട്രത്തിന്റെ പ്രതിരോധത്തിനായുള്ള യുദ്ധമായി കണക്കാക്കുമ്പോൾ [7][8]സൂഫികൾ ആത്മീയസംസ്കരണത്തിനായുള്ള വലിയ ജിഹാദിൽ (ജിഹാദുൽ അക്ബർ) ഊന്നുന്നു[9]. തീവ്രസ്വഭാവമുള്ള സംഘടനകളും വ്യക്തികളും തങ്ങളുടെ അക്രമപ്രവർത്തനങ്ങൾക്കായി ജിഹാദ് എന്ന സംജ്ഞയെ ദുരുപയോഗം ചെയ്തതാണ് സമീപദശകങ്ങളിൽ ഈ വാക്ക് ശ്രദ്ധ നേടാനിടയാക്കിയത്[10] [6] [11] [12].
സൈനികനീക്കം എന്ന തലത്തിലും അല്ലാതെയും ജിഹാദ് എന്ന പദം ഖുർആനിലുപയോഗിക്കപ്പെടുന്നുണ്ട്[13]. അൽ ജിഹാദ് ഫീ സബീലില്ലാഹ് (ദൈവികപാതയിലെ അധ്വാനപരിശ്രമങ്ങൾ) എന്നാണ് ഏറെ കാണപ്പെടുന്ന ഒരു ഖുർആനികപ്രയോഗം[14][15]. ഇസ്ലാമിക നിയമവിദഗ്ദർ യുദ്ധവുമായി ബന്ധപ്പെട്ട നിയമങ്ങളും, പാലിക്കേണ്ട ചട്ടങ്ങളുമൊക്കെ ഖുർആനിന്റെയും ഹദീഥുകളുടെയും വെളിച്ചത്തിൽ ക്രോഡീകരിച്ചിട്ടുണ്ട്[16][17]. സായുധ ജിഹാദിനോ നടപടികൾക്കോ വ്യക്തികൾക്കോ സംഘങ്ങൾക്കോ അനുവാദമില്ലെന്നും ഇസ്ലാമിക നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. നിലവിലെ രാഷ്ട്രഘടനകളിൽ സായുധജിഹാദിന്റെ നിയമസാധുത നിലനിൽക്കുന്നില്ല. എന്നാൽ രാഷ്ട്രീയ-പ്രത്യയശാസ്ത്ര തലങ്ങളിൽ സായുധ ജിഹാദിന്റെ ചർച്ചകൾ നടന്നുവരുന്നുണ്ട്[18][19].
ഇസ്ലാമിൽ ജിഹാദ് എന്ന പദത്തിന് ഒന്നിലേറെ അർത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അർത്ഥത്തിൽ ഉൾപ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായി കണക്കാക്കുന്നു[20]. എങ്കിലും അവിശ്വാസികൾക്കെതിരായുള്ള യുദ്ധം എന്ന ഇടുങ്ങിയ അർത്ഥമേ അമുസ്ലിം ലോകം അഥവാ കാഫിറുകൾ ഈ പദത്തിന് കല്പിക്കാറുള്ളൂ. ഇസ്ലാമിൽ അനുവദിനീയമായ ഒരേയൊരു യുദ്ധം ജിഹാദാണ് എന്നതിനാൽ ഇസ്ലാമിക യുദ്ധനിയമങ്ങളിലും കർമ്മശാസ്ത്രത്തിലും വാളുകൊണ്ടുള്ള ജിഹാദാണ് (ജിഹാദ്-അസ്സ്വയ്ഫ്) ജിഹാദ് എന്ന പദം കൊണ്ട് അധികവും അർത്ഥമാക്കാറ്.
ജാഹദ എന്ന അറബി പദത്തിൽ നിന്ന് ഉദ്ഭവിച്ച ജിഹാദ് എന്ന വാക്കിന് നിരവധി അർത്ഥങ്ങളുണ്ട് :
സുപ്രസിദ്ധ ഭാഷാ പണ്ഡിതൻ ഇബ്ൻ മൻസ്വൂർ തന്റെ ‘'ലിസാനുൽ അറബിൽ’' പറയുന്നു: ‘ജിഹാദ് എന്നാൽ യുദ്ധമാണ്. മക്കാവിജയത്തിന് ശേഷം പലായനമില്ല. ഉദ്ദേശ്യവും ജിഹാദും മാത്രമേയുള്ളൂ എന്നൊരു ഹദീസുണ്ട്. വാചികവും കാർമികവുമായ എല്ല ശക്തിയും പ്രയോഗിച്ച് ശത്രുവിനെതിരെയുള്ള യുദ്ധമാണ് ജിഹാദ്’ (വാള്യം 3\135)
അൽ ജുഹ്ദ്, അൽ ജിഹാദ് എന്നിവ കൊണ്ട് ഭാഷാപരമായി അർത്ഥമാക്കുന്നത് തനാലാവും വിധം സമർപ്പിക്കുക എന്നതാണെന്ന് '‘അൽ ഖാമൂസ് അൽ മുഹീത്തി'’ലുണ്ട്.
അല്ലാമ ഖിസ്താനി ‘'ഇർശദു സാഇ’'യിൽ എഴുതുന്നു : ‘പരിശ്രമിക്കുക എന്നർഥമുള്ള ജുഹ്ദ് എന്ന പദത്തിൽ നിന്നാണ് മുജാഹിദും ജിഹാദും നിഷ്പന്നമായത്. ജിഹാദ് ഒരു വിഭാഗം മറുവിഭാഗത്തെ കീഴ്പ്പെടുത്താനുള്ള പരിശ്രമമാണ്' (പേജ് 3105)
ഇബ്നു ഖുദാമ അൽ മഖ്ദീസി, ഇബ്നു തൈമിയ, ഇബ്നു ആബിദീൻ തുടങ്ങിയവരുറ്ടെ അഭിപ്രായത്തിൽ അല്ലാഹുവിന്റെ വചനമുയർത്തുവാനുള്ള പ്രയത്നമാണ് ജിഹാദ്. അത് ശാരീരികമോ സാമ്പത്തികമോ യുദ്ധത്തിനായ് പോരാളികളെ റിക്രൂട്ട് ചെയ്യുന്ന രൂപത്തിലോ ആകാമെന്നാണ്. അതിനവർ തെളിവായി ഉദ്ധരിക്കുന്നത് സൂറത്ത് തൌബയിലെ 41-ആം സൂക്തമാണ്.
ജിഹാദ് എന്നാൽ സത്യഗ്രഹം അഥവാ തിന്മയോട് സമരം ചെയ്യുക എന്നാണ്.
ഇമാം കാസാനി ‘ബദഉ സമ’യിൽ എഴുതുന്നു: “അല്ലാഹുവിന്റെ വചനം ഉയർത്തുവാനായി ശരീരം കൊണ്ടോ സമ്പത്ത് കൊണ്ടോ നാവ് കൊണ്ടോ കഠിനമായി പരിശ്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുക”
ഇമാം ഇബ്നു അറഫ:തന്റെ സാന്നിധ്യം മുഖേനയോ അല്ലാതെയോ അല്ലാഹുവിന്റെ വചനമുയർത്തുവാനായി കാഫിറുകളോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുക”
അൽ മുഹ്സബ് ഫിൽ ഫിഖ്ഹു ശാഫി എന്ന ഗ്രന്ഥത്തിൽ ഇമാം ശീറാസി എഴുതുന്നു. “നിങ്ങളുടെ ദേഹം ധനം കോണ്ടോ നാവ് കൊണ്ടോ ജനങ്ങളെ റിക്രൂട്ട് ചെയ്തോ അല്ലാഹുവിന്റെ വചനമുയർത്തുന്നതിനായി കാഫിറുകളോടുള്ള യുദ്ധമാണ് ജിഹാദ്”
ഇമാം ബാഇരി പറയുന്നു. “ജിഹാദ് അലാഹുവിന്റെ മാർഗ്ഗത്തിലെ യുദ്ധമാണ്” (ഇബ്നു അൽ ഖാസിൽ 2യ261ൽ ഉദ്ധരിച്ചത്)
“ശറ്ഇ യായ ജിഹാദ് നിഷേധികളോടുള്ള യുദ്ധത്തിൽ എല്ലാ അർത്ഥത്തിലുമുള്ള ശക്തി പ്രയോഗമാണ്" (ഇബ്നു ഹജർ അസ്ഖലാനി, അൽ ഫതഹുൽ ബാരി, വാള്യം 6, പേജ് 2)
ഇബ്നു ഖുദാമ അൽ മഖ്ദീസി ‘അൽ മുഗ്നിയിൽ’ പറയുന്നു. “ഫർദ് കിഫായയോ ഫർദ് ഐനോ ആയ കുഫ്ഫാറുകൾക്കെതിരായ യുദ്ധം. വിശ്വാസികളെ കാഫിറുകളിൽ നിന്ന് സംരക്ഷിക്കാനോ, അതിർത്തി കാക്കാനോ ഉള്ള യുദ്ധങ്ങളാണത്”
ഇമാം ഹസനുൽ ബന്ന് ശഹീദ് പറയുന്നു. “ അല്ലാഹുവിന്റെ വചനം ഉയർത്തുവാനും മർദ്ദിത വിശ്വാസികളുടെ സംരക്ഷണത്തിനും വേണ്ടി കാഫിറുകളോട് കഠിനമായി യുദ്ധത്തിലേർപ്പെടുകയോ, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സഹായ സഹകരണങ്ങൾ ചെയ്യലോ ആണ് ജിഹാദ്.”
വിവിധ തീവ്രവാദസംഘടനകൾ ജിഹാദിന് ആഹ്വാനം നൽകുകയും[21] തങ്ങളുടെ പ്രവർത്തനങ്ങൾ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ജിഹാദി തീവ്രവാദം എന്ന പദം തന്നെ ഇത്തരം പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ജിഹാദ് എന്നാൽ ഭീകരവാദപരമായ പ്രവർത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാൻ ഇത് കാരണമായിട്ടുണ്ട്.
സത്യത്തിൽ ഇസ്ലാമിലെ ജിഹാദ് മുസ്ലിം കളോട് യുദ്ധം ചെയ്യാൻ വന്ന എതിരാളികളോട് പ്രതികരിക്കുക എന്നതാണ്. ഖുറാനിൽ കൽപിച്ച യുദ്ധ ആഹോനവും അവർ ഇങ്ങോട്ട് യുദ്ധത്തിന് വന്ന സാഹചര്യം തിരിച്ചടിക്കൻ മാത്രമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.