ജാവാ കടൽ

കടൽ From Wikipedia, the free encyclopedia

ജാവാ കടൽ

ജാവ കടൽ (ഇന്തോനേഷ്യൻ: ലൗട്ട് ജാവ) സുന്ദ ഷെൽഫിൽ വിപുലമായിക്കിടക്കുന്ന ഒരു ആഴംകുറഞ്ഞ കടലാണ്. വടക്കുഭാഗത്ത് ബോർണിയോ, തെക്കുഭാഗത്ത് ജാവ, പടിഞ്ഞാറ് സുമാത്രാ, കിഴക്ക് സുലവേസി എന്നീ ഇന്തോനേഷ്യൻ ദ്വീപുകൾക്കിടയിലായാണ് ഈ കടലിന്റെ സ്ഥാനം.

വസ്തുതകൾ ജാവ കടൽ, Location ...
ജാവ കടൽ
Thumb
Location of the Java Sea
LocationSunda Shelf
Coordinates5°S 110°E
TypeSea
Basin countriesIndonesia
Max. length1,600 കി.മീ (5,200,000 അടി)
Max. width380 കി.മീ (1,250,000 അടി)
Surface area320,000 കി.m2 (3.4×1012 sq ft)
Average depth46 മീ (151 അടി)
SettlementsJakarta, Semarang, Surabaya
അടയ്ക്കുക

ഭൂമിശാസ്ത്രം

സുന്ദ ഷെൽഫിന്റെ തെക്കൻ ഭാഗത്തിന്റെ 1,790,000 ചതുരശ്രകിലോമീറ്റർ (690,000 ചതുരശ്ര മൈൽ) പ്രദേശത്തെ ജാവ കടൽ ഉൾക്കൊണ്ടിരിക്കുന്നു. ഒരു ആഴം കുറഞ്ഞ കടലായ ഇതിന്റെ ശരാശരി ആഴം ഏകദേശം 46 മീറ്റർ (151 അടി) ആണ്. ഇത് കിഴക്ക്-പടിഞ്ഞാറ് 1,600 കിലോമീറ്ററും (990 മൈൽ) വടക്കു-തെക്ക് 380 കിലോമീറ്റർ (240 മൈൽ) നീളത്തിൽ[1] മൊത്തം 320,000 ചതുരശ്ര കിലോമീറ്റർ (120,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഭൂപ്രദേശത്തായി നിലനിൽക്കുന്നു. അവസാന ഹിമയുഗത്തിന്റെ പര്യവസാനത്തിൽ സമുദ്രജലവിതാനം വർദ്ധിച്ചതോടെയാണ് ഇത് രൂപം കൊണ്ടത്.[2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.