വെർബിനേസി (Verbenaceae) കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യമാണ് നീർതിപ്പലി അഥവാ ജലതിപ്പലി. ശാസ്ത്രനാമം ഫില നോഡിഫ്ലോറ (Phyla nodiflora), ലിപ്പിയ നോഡിഫ്ളോറ (Lippa nodiflora) എന്നും അറിയപ്പെടുന്ന നീർത്തിപ്പലി സംസ്കൃതത്തിൽ ജലപിപ്പലി, ശാരദീ, മത്സ്യഗന്ധാ, ബഹുശിഖാ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്നതിനാലാണ് ഈ സസ്യത്തിന് നീർത്തിപ്പലി എന്ന പേര് ലഭിച്ചത്. ഇതിന്റെ ഫലങ്ങൾക്ക് തിപ്പലിയുടെ ഫലത്തിന്റെ ആകൃതിയും രസവുമാണ്.

വസ്തുതകൾ നീർത്തിപ്പലി, ശാസ്ത്രീയ വർഗ്ഗീകരണം ...
നീർത്തിപ്പലി
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Phyla
Species:
P. nodiflora
Binomial name
Phyla nodiflora
(L.) Greene
അടയ്ക്കുക

രൂപവിവരണം

ഉഷ്ണമേഖലാപ്രദേശങ്ങളിലെയും സമശീതോഷ്ണമേഖലാപ്രദേശങ്ങളിലെയും ജലാശയങ്ങളുടെ തീരത്തും, സമുദ്രതീരങ്ങളിലെ ചതുപ്പുപ്രദേശങ്ങളിലുമാണ് നീർത്തിപ്പലി സമൃദ്ധമായി വളരുന്നത്. നിലംപറ്റി വളരുന്ന ബഹുവർഷിയായ ഈ ഓഷധിക്ക് അനേകം ചെറിയ ശാഖകളുണ്ടാവും. ഇലകൾ വൃത്താകാരമോ ആയതാകാരമോ ആയിരിക്കും. 2.5-5 സെ.മീ. നീളമുള്ള ഇലകളുടെ സീമാന്തം ദന്തുരമാണ്. പത്രകക്ഷ്യങ്ങളിൽ നിന്നാണ് പൂങ്കുലകളുണ്ടാകുന്നത്. ആദ്യം ഗോളാകൃതിയിൽ കാണപ്പെടുന്ന പൂങ്കുല പിന്നീട് നീളത്തിലാകുന്നു. പുഷ്പങ്ങൾക്ക് വെളുപ്പോ ഇളം റോസോ നിറമായിരിക്കും. സഹപത്രങ്ങളുടെ അഗ്രഭാഗം വീതികൂടിയിരിക്കും. ബാഹ്യദളപുടത്തിന് രണ്ട് മി.മീ. നീളമുണ്ടായിരിക്കും ഉരുണ്ട ഡ്രൂപ്പാണ് ഫലം.

ഉപയോഗം

നീർത്തിപ്പലിയിൽ ലിപ്പിഫ്ളോറിൻ, ഗ്ലൈക്കോസൈഡ് നോഡിഫ്ലോറെറ്റിൻ, നോഡിഫ്ലോറിഡിൻ അ, ആ എന്നീ ഫ്ലാവോണുകൾ; നോഡിഫ്ലോറിൻ അ,ആ എന്ന തിക്തപദാർഥങ്ങൾ, ലാക്റ്റോസ്, മാൾട്ടോസ്, ഫ്രാക്റ്റോസ്, ഗ്ലൂക്കോസ്, സൈലോസ് എന്നീ രാസഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. സമൂലവും, ഇളം തണ്ടും, ഇലയും ഫലവും ഔഷധമായുപയോഗിക്കുന്നു. നേത്രരോഗങ്ങൾക്ക് ഔഷധമാണ്. ശുക്ലവർധകമാണ്. ഘീതവീര്യപ്രധാനമായതിനാൽ രക്തവികാരങ്ങൾ, ശരീരദാഹം, വ്രണം ഇവ ശമിപ്പിക്കും. നീർത്തിപ്പലി സമൂലം പച്ചയ്ക്ക് അരച്ചെടുത്ത് അപക്വമായ പരുവിൽവച്ചാൽ പരു എളുപ്പം പൊട്ടുകയും, പഴുത്തുപൊട്ടിയ പരുവിൽ വച്ചാൽ എളുപ്പം ഉണങ്ങുകയും ചെയ്യും. ഈ ഓഷധിയുടെ ഇലയും വിത്തും അരച്ച് മോരിൽ കലക്കിക്കുടിച്ചാൽ രക്താർശസ്സ് ശമിക്കും.

ജലപിപ്പലികാ ഹൃദ്യാ ശുക്ലദാലഘു
സംഗ്രാഹിണീ ഹിമാരൂപക്ഷാരക്തദാഹവ്രണാപഹം
കടുപാകരസാ രുച്യാകഷായാവഹ്നി വർധിനീ

എന്നാണ് ഭാവപ്രകാശത്തിൽ നീർത്തിപ്പലിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ആസ്ത്മാ, ശ്വാസകോശരോഗങ്ങൾ, കാൽമുട്ടുവേദന, ഹൃദ്രോഗങ്ങൾ, പനി, അൾസറുകൾ, പിത്തരോഗങ്ങൾ, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നീർത്തിപ്പലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.