From Wikipedia, the free encyclopedia
ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസർ (ഇംഗ്ലീഷ്: Gamal Abdel Nasser Hussein). Arabic: جمال عبد الناصر حسين; 15 ജനുവരി 1918 - 28 സെപ്റ്റംബർ 1970) [1] 1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ മുഖ്യസൂത്രധാരകനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ.[2] 1953-ൽ അദ്ദേഹം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന മുഹമ്മദ് നജീബിനെ വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.
ഗമാൽ അബ്ദുന്നാസർ Gamal Abdel Nasser جمال عبد الناصر | |
---|---|
ഈജിപ്തിന്റെ പ്രസിഡന്റ് | |
ഓഫീസിൽ 1956 ജൂൺ 23 – 1970 സെപ്റ്റംബർ 28 | |
Vice President | കാണുക
|
മുൻഗാമി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
പിൻഗാമി | അൻവർ സാദാത്ത് |
ഈജിപ്തിലെ പ്രധാനമന്ത്രി | |
ഓഫീസിൽ 1967 ജൂൺ 19 – 1970 സെപ്റ്റംബർ 28 | |
രാഷ്ട്രപതി | സ്വയം |
മുൻഗാമി | മുഹമ്മദ് സിദ്ഖി സുലൈമാൻ |
പിൻഗാമി | മഹ്മൂദ് ഫൗസി |
ഓഫീസിൽ 1954 ഏപ്രിൽ 18 – 1962 സെപ്റ്റംബർ 29 | |
രാഷ്ട്രപതി | മുഹമ്മദ് നജീബ്(ഈജിപ്ത്) സ്വയം |
മുൻഗാമി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
പിൻഗാമി | അലി സബ്രി |
ഓഫീസിൽ 1954 ഫെബ്രുവരി 25 – 1954 മാർച്ച് 08 | |
രാഷ്ട്രപതി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
മുൻഗാമി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
പിൻഗാമി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
ഉപപ്രധാനമന്ത്രി | |
ഓഫീസിൽ 1954 മാർച്ച് 08 – 18 April 1954 ഏപ്രിൽ 18 | |
പ്രധാനമന്ത്രി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
മുൻഗാമി | ഗമാൽ സാലിം |
പിൻഗാമി | ഗമാൽ സാലിം |
ഓഫീസിൽ 1953 ജൂൺ 18 – 1954 ഫെബ്രുവരി 25 | |
പ്രധാനമന്ത്രി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
മുൻഗാമി | സുലൈമാൻ ഹാഫിസ് |
പിൻഗാമി | ഗമാൽ സാലിം |
ഈജിപ്തിന്റെ ആഭ്യന്തരമന്ത്രി | |
ഓഫീസിൽ 1953 ജൂൺ 18 – 1954 ഫെബ്രുവരി 25 | |
പ്രധാനമന്ത്രി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
മുൻഗാമി | സുലൈമാൻ ഹാഫിസ് |
പിൻഗാമി | സകരിയ്യ മുഹ്യുദ്ദീൻ |
ഈജിപ്തിലെ വിപ്ലവ സമിതി ചെയർമാൻ | |
ഓഫീസിൽ 1954 നവംബർ 14 – 1956 ജൂൺ 23 | |
മുൻഗാമി | മുഹമ്മദ് നജീബ്(ഈജിപ്ത്) |
പിൻഗാമി | വകുപ്പ് ഇല്ലാതായി |
ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ | |
ഓഫീസിൽ 1964 ഒക്റ്റോബർ 05 – 1970 സെപ്റ്റംബർ 08 | |
മുൻഗാമി | Josip Broz Tito |
പിൻഗാമി | കെന്നത്ത് കൗണ്ട |
ആഫ്രിക്കൻ ഐക്യസംഘടനയുടെ ചെയർമാൻ | |
ഓഫീസിൽ 1964 ജൂലൈ 17 – 1965 ഒക്റ്റോബർ 21 | |
മുൻഗാമി | ഹെയ്ലി സലാസി |
പിൻഗാമി | ക്വാമെ നുക്ര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗമാൽ അബ്ദുന്നാസർ ഹുസൈൻ 15 ജനുവരി 1918 അലക്സാണ്ട്രിയ, ഈജിപ്ത് |
മരണം | 28 സെപ്റ്റംബർ 1970 52) കൈറോ, ഈജിപ്ത് | (പ്രായം
ദേശീയത | ഈജിപ്ഷ്യൻ |
രാഷ്ട്രീയ കക്ഷി | അറബ് സോഷ്യലിസ്റ്റ് യൂണിയൻ |
പങ്കാളി | തഹിയ കാസിം |
കുട്ടികൾ | ഹുദ മുന ഖാലിദ് അബ്ദുൽ ഹമീദ് അബ്ദുൽ ഹകീം |
ഒപ്പ് | |
Military service | |
Allegiance | ഈജിപ്ത് |
Branch/service | ഈജിപ്ഷ്യൻ സൈന്യം |
Years of service | 1938–1952 |
Rank | കേണൽ |
Battles/wars | 1948-ലെ അറബ്-ഇസ്രയേൽ യുദ്ധം |
അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാലിന് അറബ്ലോകത്ത് ഒരു വീരനായകന്റെ പരിവേഷം ചാർത്തപ്പെട്ടു. ചേരിചേരാനയത്തിന്റെ പേരിൽ അസ്വാൻഅസ്വാൻ അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് സൂയസ് കനാൽ ദേശസാത്ക്കരണത്തിലൂടെ ഗമാൽ പകരം ചോദിച്ചു. ജവഹർലാൽ നെഹ്രു, ടിറ്റോ തുടങ്ങിയവരോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്നു ഗമാൽ.
1962 ൽ ഈജിപ്തിൽ നടപ്പിലാക്കിയ ആധുനികവത്കരണ നയങ്ങൾ അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. വടക്കൻ യമനിൽ നടന്ന ആഭ്യന്തര കലാപത്തിലേക്കും അബ്ദുൾ നാസറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.[3] 1964 ൽ ഈജിപ്തിൽ ഒരു ഭരണഘടന തന്നെ ഗമാൽ നടപ്പിലാക്കി. അതേ വർഷം തന്നെ ഗമാൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരത്തെത്തി. നിയമപരമായി തന്റെ എതിരാളികൾക്ക് ഭരണനേതൃത്വത്തിൽ എത്താൻ കഴിയാതിരുന്നതിനെ തുടർന്ന്,1965 ൽ രണ്ടാംവട്ടം, പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു, 1967 ൽ ഇസ്രായേലുമായി നടന്ന യുദ്ധത്തെത്തുടർന്ന് കുറച്ചു കാലം ഭരണത്തിൽ നിന്നും വിട്ടുനിന്നുവെങ്കിലും, ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
1970ൽ അറബ് ലീഗ് സമ്മിറ്റിനെത്തുടർന്ന് ഗമാൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഗമാൽ നടപ്പിലാക്കിയ, സാമൂഹിക പരിഷ്കരണങ്ങളും, ആധുനികവത്കരണനയങ്ങളും കൊണ്ട് അദ്ദേഹം ഇന്നും ഒരു അറിയപ്പെടുന്ന ജനകീയ നേതാവായി തുടരുന്നു. ഗമാലിന്റെ ഭരണകാലഘട്ടത്തിൽ ഈജിപ്തിന്റെ കലാസാംസ്കാരികരംഗത്തും ഒരു ഉണർവ് പ്രത്യക്ഷമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒരു തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വമായി ഗമാലിനെ ചരിത്രകാരന്മാർ വിലയിരുത്തുന്നു.
1918 ജനുവരി 15 ന് ഫാഹിമയുടേയും, അബ്ദുൾ നാസ്സർ ഹുസ്സൈന്റേയും മൂത്ത പുത്രനായി ഗമാൽ ജനിച്ചു.[4] ഇന്നത്തെ അലക്സാണ്ട്രിയയിലുള്ള ബെനി മൂർ എന്ന സ്ഥലത്തായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ ചെറിയ വരുമാനം മാത്രമുള്ള ഒരു തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈൻ. ഗമാലിനു താഴെ രണ്ടു സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു. പിതാവിന്റെ ജോലിയുടെ സ്വഭാവം കൊണ്ട് തുടർച്ചയായി താമസസ്ഥലങ്ങൾ മാറേണ്ടിയിരുന്നു ഈ കുടുംബത്തിന്. റെയിൽവേ തൊഴിലാളികളുടെ മക്കൾക്കുവേണ്ടിയുള്ള സ്കൂളിലായിരുന്നു ഗമാലിന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് കെയിറോയിലേക്ക് തന്റെ അമ്മാവന്റെ അടുത്തേക്കു പോയ ഗമാലിന്റെ പിന്നീടുള്ള വിദ്യാഭ്യാസം നഹാസ്സിൻ എലമെന്ററി സ്കൂളിലായിരുന്നു.[5] നാസ്സറിന് ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് അന്തരിച്ചു.
1944 ൽ നാസർ ഒരു സമ്പന്ന ഇറാനിയൻ പിതാവിന്റെയും ഈജിപ്ഷ്യൻ മാതാവിന്റേയും പുത്രിയായ 22 വയസുകാരി തഹിയ കാസിമിനെ വിവാഹം കഴിച്ചു. തഹിയുടെ മാതാപിതാക്കൾ അവരുടെ ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞിരുന്നു. 1943 ൽ അവളുടെ സഹോദരനും നാസറിന്റെ ഒരു വ്യാപാര സുഹൃത്തുമായിരുന്ന അബ്ദുൽ ഹമീദ് കാസിം മുഖേനയാണ് നാസർ തഹിയയെ പരിചയപ്പെട്ടത്.[6] വിവാഹശേഷം കെയ്റോയുടെ പ്രാന്തപ്രദേശമായ മൻഷിയത്ത് അൽ ബക്രിയിലെ ഒരു വീട്ടിലേക്ക് താമസം മാറ്റിയ ദമ്പതികൾ, തങ്ങളുടെ ജീവിതത്തിന്റെ ബാക്കിയുള്ള കാലവും അവിടെത്തന്നെയാണ് ജീവിച്ചത്. 1937-ൽ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു സമൂഹത്തിൽനിന്ന് താരതമ്യേന നല്ല ശമ്പളമുള്ള ഒരു തൊഴിൽ നേടിയ നാസർ ഓഫീസർ കോർപിലേക്ക് പ്രവേശനം നേടി.[7]
നാസറും തഹിയയും ചില സമയങ്ങളിൽ തങ്ങളുടെ ഭവനത്തിൽ രാഷ്ട്രീയ ചർച്ച നടത്താറുണ്ടായിരുന്നുവെങ്കിലും, നാസർ മിക്കപ്പോഴും തന്റെ ഔദ്യോഗിക ജീവിതം കുടുംബജീവിതത്തിൽ നിന്ന് വേറിട്ടു നിർത്തുന്നതിൽ ബത്തശ്രദ്ധനായിരുന്നു. ഒഴിവുസമയങ്ങളിൽ ഭൂരിഭാഗവും മക്കളോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്.[8] നാസറിനും തഹിയയ്ക്കും ഹോദ, മോന, ഖാലിദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ഹക്കീം എന്നിങ്ങനെ രണ്ടു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.[9]
ഒരു മതേതര രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെങ്കിൽക്കുടി 1954 ലും 1965 ലും അദ്ദേഹം മക്കയിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തിയിരുന്നു.[10][11] വ്യക്തിപരമായി കളങ്കരഹിതനായി[12][13][14][15] അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഈ സവിശേഷത, ഈജിപ്തിലും അറബ് ലോകത്താകമാനവുമുള്ള പൗരന്മാർക്കിടയിൽ അദ്ദേഹത്തിന്റെ പ്രശസ്തി കൂടുൽ വർദ്ധിപ്പിച്ചു.[16] ചതുരംഗം കളിക്കുക, അമേരിക്കൻ ചലച്ചിത്രങ്ങൾ കാണുക, അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് മാസികകൾ വായിക്കുക, ശാസ്ത്രീയ സംഗീതം കേൾക്കുക എന്നിവയായിരുന്നു നാസറിന്റെ മറ്റു സ്വകാര്യ ഹോബികൾ.[17]
ഒരു നിരന്തര പുകവലിക്കാരനായിരുന്നു നാസർ. ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്ന അപൂർവ്വമായി മാത്രമേ അവധിയെടുത്തിരുന്നുള്ളൂ. പുകവലിയും ദീർഘനേരമുള്ള ജോലിചെയ്യലും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമായി. 1960 കളുടെ തുടക്കത്തിൽത്തന്നെ പ്രമേഹമുണ്ടെന്ന് കണ്ടെത്തി അദ്ദേഹത്തിന് 1970 ൽ മരിക്കുമ്പോൾ ആർട്ടീരിയോസ്ക്ലോറോസിസ്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും ഉണ്ടായിരുന്നു. രണ്ട് പ്രധാന ഹൃദയാഘാതങ്ങൾ (1966 ലും 1969 ലും) അനുഭവപ്പെട്ട അദ്ദേഹം, രണ്ടാമത്തെ ഹൃദയാഘാതത്തിന് ശേഷം ശയ്യാവലംബിയായിരുന്നു. പൊതു രംഗത്തുനിന്നുള്ള നിന്നുള്ള നാസറിന്റെ അഭാവം പകർച്ചപ്പനിയുടെ ഫലമാണെന്നാണ് സംസ്ഥാന മാധ്യമങ്ങൾ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.